കേരളം

kerala

ETV Bharat / entertainment

'ഇന്ത്യൻ 2', 'തലൈവർ 170' ചിത്രീകരണം ഒരേ സ്റ്റുഡിയോയിൽ; പരസ്‌പരം വാരിപ്പുണർന്ന് ഉലകനായകനും സ്റ്റൈൽമന്നനും - Kamal Haasan and Rajinikanth viral photos

Kamal Haasan and Rajinikanth Seen Together : ഷൂട്ടിംഗ് ഇടവേളയിൽ ഒരുമിച്ച് സമയം പങ്കിട്ട് കമൽ ഹാസനും രജിനികാന്തും. സമൂഹ മാധ്യമങ്ങളിൽ വൈറലായി ചിത്രങ്ങൾ

ഇന്ത്യൻ 2  ഇന്ത്യൻ 2 തലൈവർ 170 ചിത്രീകരണം ഒരേ സ്റ്റുഡിയോയിൽ  തലൈവർ 170  പരസ്‌പരം വാരിപ്പുണർന്ന് ഉലകനായകനും സ്റ്റൈൽമന്നനും  Thalaivar 170  Kamal Haasan and Rajinikanth seen together  Kamal Haasan and Rajinikanth  Thalaivar 170  Thalaivar 170 Indian 2 Filming in the same studio  Indian 2  Kamal Haasan and Rajinikanth viral pics  Kamal Haasan and Rajinikanth viral photos  Kamal Haasan and Rajinikanth Seen Together
Thalaivar 170, Indian 2 Filming in the same studio

By ETV Bharat Kerala Team

Published : Nov 23, 2023, 6:42 PM IST

ന്ത്യൻ സിനിമയിലെ പകരം വയ്‌ക്കാനില്ലാത്ത രണ്ട് ഇതിഹാസങ്ങളാണ് ഉലകനായകൻ കമൽ ഹാസനും സൂപ്പർസ്റ്റാർ രജിനികാന്തും. ഒരേ വേദിയിൽ ഇരുവരും ഒരുമിച്ച് എത്തുന്നത് വളരെ അപൂർവമാണ്. ഒന്നിച്ച് എത്തിയപ്പോഴൊക്കെ പ്രേക്ഷകരുടെ ആവേശം ഉച്ചസ്ഥായിയിൽ ആയിട്ടുമുണ്ട്.

'ഇന്ത്യൻ 2', 'തലൈവർ 170' ചിത്രീകരണം ഒരേ സ്റ്റുഡിയോയിൽ

ഇപ്പോഴിതാ ആരാധകരെ ആവേശക്കൊടുമുടി കയറ്റിക്കൊണ്ട് രണ്ട് ഇതിഹാസങ്ങളും ഒന്നിച്ചിരിക്കുകയാണ്. കമൽഹാസന്‍റെ 'ഇന്ത്യൻ-2' സിനിമയുടെയും രജനികാന്തിന്‍റെ 'തലൈവർ 170' സിനിമയുടെയും ചിത്രീകരണത്തിനിടെയാണ് ഈ അപൂർവ സമാഗമം സാധ്യമായത്. അതെങ്ങനെ എന്നല്ലേ? ഈ രണ്ട് ചിത്രങ്ങളുടെയും ചിത്രീകരണം ഒരേ സ്റ്റുഡിയോയിലാണ് പുരോഗമിക്കുന്നത്.

പരസ്‌പരം വാരിപ്പുണർന്ന് ഉലകനായകനും സ്റ്റൈൽമന്നനും

21 വർഷങ്ങൾക്ക് ശേഷമാണ് ഒരേ സ്റ്റുഡിയോയിൽ ഇരുവരുടെയും സിനിമകളുടെ ഷൂട്ടിംഗ് ഇത്തരത്തിൽ നടക്കുന്നത്. ചിത്രീകരണത്തിന്‍റെ ഇടവേളക്കിടെ ഇരുവരും ഒരുമിച്ച് കുറച്ചു നേരം ചിലവഴിച്ചു. പരസ്‌പരം സ്നേഹാലിംഗനം ചെയ്യുന്നതും പൊട്ടിച്ചിരിക്കുന്നതുമായ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

കമൽ ഹാസനും രജിനികാന്തും

'ഇന്ത്യൻ 2' വരുന്നു: കമൽഹാസനും സംവിധായകൻ ഷങ്കറും ഒന്നിക്കുന്ന ചിത്രമാണ് 'ഇന്ത്യൻ 2'. തെന്നിന്ത്യന്‍ സിനിമാലോകം ആവേശപൂർവം കാത്തിരിക്കുന്ന ഈ ചിത്രം 1996ൽ ഷങ്കറിന്‍റെ തന്നെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'ഇന്ത്യന്‍' സിനിമയുടെ തുടർച്ചയാണ്. 90 വയസുള്ള സേനാപതി എന്ന കഥാപാത്രത്തെയാണ് രണ്ടാം ഭാഗത്തിൽ കമല്‍ ഹാസന്‍ അവതരിപ്പിക്കുന്നത്.

ലൈക്ക പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുഭാസ്‌കരന്‍ അല്ലിരാജ, രാജ്‍കമല്‍ ഫിലിംസിന്‍റെ ബാനറില്‍ കമല്‍ ഹാസന്‍, റെഡ് ജയന്‍റ് മുവീസിന്‍റെ ബാനറില്‍ ഉദയനിധി സ്‌റ്റാലിന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ബിഗ് ബജറ്റ് സിനിമയുടെ നിര്‍മാണം. 200 കോടി മുതൽ മുടക്കിലാണ് ഈ ബ്രഹ്മാണ്ഡ ചിത്രം ഒരുങ്ങുന്നതെന്നാണ് വിവരം.

READ MORE:ഉലകനായകന്‍റെ പിറന്നാൾ ദിനത്തിൽ ആരാധകർക്ക് ഇരട്ടി മധുരം ; 'ഇന്ത്യൻ 2' പുതിയ പോസ്റ്റർ പുറത്ത്

കാജൽ അഗർവാൾ, രാകുൽ പ്രീത് സിംഗ്, എസ് ജെ സൂര്യ, ബോബി സിംഹ, തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം. രത്നവേലു ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റർ എ ശ്രീകർ പ്രസാദാണ്.

ജ്ഞാനവേൽ - രജനി കൂട്ടുകെട്ടിൽ 'തലൈവർ 170': നീണ്ട 33 വർഷത്തെ ഇടവേള അവസാനിപ്പിച്ച് ഇന്ത്യൻ സിനിമാലോകത്തെ ഐക്കണുകളായ രജനികാന്തും അമിതാഭ് ബച്ചനും ഒരുമിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട് 'തലൈവർ 170'ന്. സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം പ്രേക്ഷക - നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയ 'ജയ് ഭീം' സിനിമയുടെ സംവിധായകൻ ടി ജെ ജ്ഞാനവേലാണ് സംവിധാനം ചെയ്യുന്നത്.

അടുത്തിടെയാണ് ചിത്രത്തിന്‍റെ മുംബൈ ഷെഡ്യൂൾ പൂർത്തിയായെന്ന് അണിയറ പ്രവർത്തകർ അറിയിച്ചത്. അമിതാഭ് ബച്ചനും രജനികാന്തും ഒന്നിച്ചഭിനയിക്കുന്ന ആദ്യ തമിഴ് ചിത്രം കൂടിയാണ് 'തലൈവർ 170'. മഞ്ജു വാര്യർ, ഫഹദ് ഫാസിൽ, റാണ ദഗ്ഗുബാട്ടിയ, റിതിക സിങ്, ദുഷാര വിജയൻ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നത്. തലൈവർ 170 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന സിനിമ ലൈക പ്രൊഡക്ഷൻസിന്‍റെ ബാനറില്‍ സുബാസ്‌കരൻ ആണ് നിർമിക്കുന്നത്. അനിരുദ്ധ് രവിചന്ദർ തന്നെയാണ് ഈ ചിത്രത്തിന്‍റെയും സംഗീത സംവിധാനം.

READ MORE:Thalaivar 170 Mumbai Schedule Completed: വമ്പൻ അപ്‌ഡേറ്റുമായി 'തലൈവർ 170' ടീം; മുംബൈ ഷെഡ്യൂൾ പൂർത്തിയായി

ABOUT THE AUTHOR

...view details