TG Mohandas about Ramasimhan movie: മലബാര്‍ കലാപത്തെ ആസ്‌പദമാക്കി രാമസിംഹന്‍ (അലി അക്‌ബര്‍) സംവിധാനം ചെയ്‌ത ചിത്രമാണ് 'പുഴ മുതല്‍ പുഴ വരെ'. ചിത്രത്തിലെ നിര്‍ണായക സീനുകള്‍ കട്ട് ചെയ്യേണ്ടി വന്നേയ്‌ക്കുമെന്ന് ആര്‍എസ്‌എസ് സൈദ്ധാന്തികന്‍ ടിജി മോഹന്‍ദാസ്. സെന്‍സര്‍ ബോര്‍ഡ് ചില വെട്ടിനിരത്തലുകള്‍ നിര്‍ദേശിച്ചപ്പോള്‍ രാമസിംഹന്‍ വേദനയോടെ അത് അംഗീകരിച്ചന്നും അദ്ദേഹം ഫേസ്‌ബുക്കില്‍ കുറിച്ചു.
കശ്‌മീര്‍ ഫയല്‍സ് എന്ന സിനിമയിലെ വാക്കുകളും ഫേസ്‌ബുക്ക് പോസ്‌റ്റില്‍ അദ്ദേഹം പരാമര്‍ശിച്ചു. പൊതുജനങ്ങളുടെ പണം പിരിച്ചാണ് രാമസിംഹന്‍ സിനിമ നിര്‍മിച്ചതെന്നും അതിനാല്‍ സിനിമ മോശമായാല്‍ എല്ലാവരും രാമസിംഹനെ പഴിക്കുമെന്നും ടിജി മോഹന്‍ദാസ് കുറിച്ചു.
TG Mohandas Facebook post: 'മാപ്പിള ലഹള ആധാരമാക്കി രാമസിംഹൻ (അലി അക്ബർ) സംവിധാനം ചെയ്‌ത 'പുഴ മുതൽ പുഴ വരെ' എന്ന സിനിമയിൽ കേന്ദ്ര സെൻസർ ബോർഡ് ചില വെട്ടിനിരത്തലുകൾ നിർദ്ദേശിച്ചു. രാമസിംഹൻ വേദനയോടെ അത് അംഗീകരിച്ചു. ചിത്രം റീജിയണൽ സെൻസർ ബോർഡ് കണ്ടു. വീണ്ടും മാറ്റങ്ങൾ വേണമത്രേ!
നാളെ മുംബൈയിൽ വീണ്ടും ഒരു കമ്മിറ്റി ചിത്രം കാണും. രാമസിംഹന് വീണ്ടും ഒരു ലക്ഷം രൂപ ചെലവ്! ഒടുവിൽ സിനിമയിൽ മാപ്പിള ലഹള മാത്രം ഉണ്ടാവില്ല. പുഴയുണ്ടാവും - വറ്റിയ പുഴ! ഒഎൻവി എഴുതിയത് പോലെ:
വറ്റിയ പുഴ, ചുറ്റും
വരണ്ട കേദാരങ്ങൾ
തപ്‌തമാം മോഹങ്ങളെ
ചൂഴുന്ന നിശ്വാസങ്ങൾ!
ഓർമ്മയുണ്ടോ കശ്‌മീര്‍ ഫയൽസിലെ കുപ്രസിദ്ധ വാക്കുകൾ?
ഗവൺമെന്‍റ് ഉൻകീ ഹോഗീ