Mahesh Babu flexes biceps in new pic: സംവിധായകന്‍ ത്രിവിക്രമിന്‍റെ വരാനിരിക്കുന്ന പേരിടാത്ത പ്രോജക്‌ടിന്‍റെ തിരക്കിലാണിപ്പോള്‍ തെലുഗു സൂപ്പര്‍ താരം മഹേഷ് ബാബു. ഇപ്പോഴിതാ ജിമ്മില്‍ നിന്നുള്ള തന്‍റെ വര്‍ക്കൗട്ട് ചിത്രങ്ങള്‍ പങ്കുവച്ച് ഇന്‍സ്‌റ്റഗ്രാമില്‍ എത്തിയിരിക്കുകയാണ് താരം. ഒറ്റയ്‌ക്കുള്ളതും പരിശീലകനൊപ്പം ഉള്ളതുമായ രണ്ട് വര്‍ക്കൗട്ട് ചിത്രങ്ങളാണ് മഹേഷ് ബാബു പങ്കുവച്ചിരിക്കുന്നത്.
Mahesh Babu with his trainer:ആദ്യ ചിത്രത്തില്‍ തന്‍റെ ബൈസെപ്‌സ് കാണിച്ച് ഫോട്ടോയ്‌ക്ക് പോസ് ചെയ്യുന്ന താരത്തെയാണ് കാണാനാവുക. വര്‍ക്കൗട്ടിനിടെ തന്‍റെ പരിശീലകനും ഫിസിയോ തെറാപിസ്‌റ്റുമായ ഡോക്‌ടര്‍ മിനാഷ് ഗബ്രിയേലിനൊപ്പമുള്ളതാണ് രണ്ടാമത്തെ ചിത്രം. നീല സ്ലീവ്‌ലെസ് ടീ ഷര്‍ട്ടും, ചാര നിറമുള്ള ഷോര്‍ട്ടും, മെറൂണ്‍ നിറമുള്ള ഷൂസുമാണ് മഹേഷ് ധരിച്ചിരിക്കുന്നത്.
Mahesh captioned the post Arm day: 'ആം ഡേ' എന്ന അടിക്കുറിപ്പോടു കൂടിയാണ് മഹേഷ് ബാബു തന്‍റെ വര്‍ക്കൗട്ട് ചിത്രങ്ങള്‍ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. ബൈസെപ്‌സിന്‍റെ ഇമോജിയും താരം പങ്കുവച്ചിട്ടുണ്ട്. മഹേഷിന്‍റെ ഈ പോസ്‌റ്റിന് ഭാര്യ നമ്രത ശിരോദ്‌കറും പ്രതികരിച്ചിട്ടുണ്ട്. ഒരുകൂട്ടം ഫയര്‍ ഇമോജികളാണ് നമ്രത തന്‍റെ ഭര്‍ത്താവിന്‍റെ പോസ്‌റ്റിന് കമന്‍റ് ചെയ്‌തിരിക്കുന്നത്.
Fans commented on Mahesh Babu post: ഹാര്‍ട്ട് ഇമോജികളും ഫയര്‍ ഇമോജികളും, രസകരമായ കമന്‍റുകളും കൊണ്ട് നിരവധി ആരാധകരും താരത്തിന്‍റെ കമന്‍റ് ബോക്‌സ് നിറച്ചു. 'ബോളിവുഡിനായി അദ്ദേഹം ഒരുങ്ങിക്കഴിഞ്ഞു എന്നാണ് തോന്നുന്നത്' -ഒരു ആരാധകന്‍ കുറിച്ചു. 'ഇന്ത്യയിലെ മികച്ച സൂപ്പര്‍സ്‌റ്റാര്‍'-എന്ന് മറ്റൊരാളും കുറിച്ചു.