ഹൈദരാബാദ്: കാമുകനൊപ്പം ജീപ്പ് സവാരിയുമായി നാഗകന്യക സീരിയല്‍ താരം തേജസ്വി പ്രകാശ്. തന്‍റെ വ്‌ളോഗിലാണ് കരണ്‍ കുന്ദ്രയോടൊപ്പം ഡ്രൈവിങ്ങ് ആസ്വദിക്കുന്ന രസകരമായ വീഡിയോ താരം പങ്കുവച്ചത്. എന്നാല്‍, വീഡിയോയില്‍ കരണ്‍ കുന്ദ്ര ജീപ്പിന്‍റെ സുക്ഷിതത്വത്തെ കുറിച്ച് ആശങ്കപ്പെടുന്നതായും കാണാം.
കാമുകനൊപ്പം ജീപ്പ് സവാരിയുമായി നാഗകന്യക സീരിയല്‍ താരം തേജസ്വി പ്രകാശ് - നാഗകന്യക സീരിയല്‍ താരം തേജസ്വി പ്രകാശ്
കാമുകനൊപ്പം ജീപ്പ് സവാരി നടത്തി നാഗകന്യക സീരിയല്‍ താരം തേജസ്വി പ്രകാശ്. തന്‍റെ വ്‌ളോഗിലാണ് കരണ്‍ കുന്ദ്രയോടൊപ്പം ഡ്രൈവിങ്ങ് ആസ്വദിക്കുന്ന രസകരമായ വീഡിയോ താരം പങ്കുവച്ചത്
അടുത്തിടെയാണ് കരണ്‍ കുന്ദ്ര റാംഗ്ലർ റൂബിക്കോൺ എന്ന വിലയേറിയ ജീപ്പ് വാങ്ങിയത്. 60 ലക്ഷമാണ് ജീപ്പിന്‍റെ വില. തന്‍റെ പുത്തന്‍ ജീപ്പിന്‍റെ ചിത്രങ്ങള്‍ താരം സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.
മുംബൈയുടെ തെരുവോരങ്ങളില്‍ മഴയത്ത് ഡ്രൈവ് ചെയ്‌തുകൊണ്ട് തന്‍റെ കാമുകനൊപ്പം സന്തോഷത്തില്‍ പങ്കുചേര്‍ന്നുകൊണ്ടായിരുന്നു തേജസ്വിയുടെ വ്‌ളോഗ്. നാഗകന്യകയിലെ താരം മാത്രമല്ല ബിഗ് ബോസ് സീസണ്‍ 15ലെ വിജയി കൂടിയാണ് തേജസ്വി. തേജസ്വിയും കരണും സുഹൃത്തായ വനേസ വാലിയയുടെ ജന്മദിനാഘോഷ പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന നിമിഷങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചതോടെ ലക്ഷകണക്കിനാളുകളാണ് ചിത്രം ഏറ്റെടുത്ത്.