തിരുവനന്തപുരം :വിജയ് സേതുപതി സുൻദീപ് കിഷൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത് ജയക്കൊടി സംവിധാനം ചെയ്യുന്ന ചിത്രം 'മൈക്കിളിന്‍റെ ' ടീസര്‍ പുറത്ത്. പാന്‍ ഇന്ത്യന്‍ ചിത്രമായ മൈക്കിളിന്‍റെ ടീസര്‍ ദുല്‍ഖര്‍ സല്‍മാനാണ് പുറത്തുവിട്ടത്. ഒന്നര മിനിട്ടാണ് ടീസറിന്‍റെ ദൈര്‍ഘ്യം.
മാസ് - ആക്ഷന്‍ - എന്‍റര്‍ടെയ്‌ന്‍മെന്‍റ് ; 'മൈക്കിള്‍' ടീസര്‍ - സുൻദീപ് കിഷൻ പുതിയ സിനിമ
സുൻദീപ് കിഷൻ, വിജയ് സേതുപതി എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് 'മൈക്കിള്‍'
![മാസ് - ആക്ഷന്‍ - എന്‍റര്‍ടെയ്‌ന്‍മെന്‍റ് ; 'മൈക്കിള്‍' ടീസര്‍ Teaser released malayalam movie Michael Michael Michael Teaser new malayalam movie news telunge movie new tamil movie മാസ് ആക്ഷന്‍ എന്‍റര്‍ടൈമെന്‍റ് മൈക്കിള്‍ സുന്ദീപ് കിഷന്‍ സിനിമ സുന്ദീപ് കിഷന്‍ പുതിയ സിനിമ വിജയ് സേതുപതി പുതിയ സിനിമ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16707847-thumbnail-3x2-kk.jpg)
മാസ് ആക്ഷന്‍ എന്‍റര്‍ടൈമെന്‍റ് 'മൈക്കിള്‍'; ടീസര്‍ പുറത്ത്
ശ്രീ വെങ്കിടേശ്വര സിനിമാസ് എൽഎൽപി, കരൺ സി പ്രൊഡക്ഷൻസ് എൽ പി എന്നിവയുടെ ബാനറില്‍ ഭരത് ചൗധരി, പുസ്‌കൂര്‍ രാം മോഹൻ റാവു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. തെലുഗുവിന് പുറമെ മലയാളം, തമിഴ്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക.
വിജയ് സേതുപതി, സുൻദീപ് കിഷൻ എന്നിവര്‍ക്ക് പുറമെ ഗൗതം വാസുദേവ് മേനോന്‍, ദിവ്യാന്‍ശ്യ കൗശിക്, വരുണ്‍ സന്ദേശ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ശബരിയാണ് ചിത്രത്തിന്‍റെ പിആർഒ.
Last Updated : Oct 21, 2022, 1:16 PM IST