കേരളം

kerala

ETV Bharat / entertainment

Kaavaalaa song| എയർപോർട്ടിൽ ആരാധകനൊപ്പം 'കാവാല'യ്‌ക്ക് ചുവടുവച്ച് തമന്ന; വീഡിയോ വൈറൽ - കാവാലയ്‌ക്ക് ചുവടുവച്ച് തമന്ന

നിമിഷ നേരം കൊണ്ടാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

Kaavaalaa  Tamannaah  Tamannaah steps up for Kaavaalaa  Tamannaah steps up for Kaavaalaa with fan  Tamannaah Bhatia matches steps with fan  Kaavaalaa song at airport  Kaavaalaa song viral  Kaavaalaa song  Jailer  Rajinikanth  രജനികാന്ത്  തമന്ന ഭാട്ടിയ  തമന്ന  വീഡിയോ വൈറൽ  കാവാലയ്‌ക്ക് ചുവടുവച്ച് തമന്ന  കാവാല
കാവാല

By

Published : Jul 11, 2023, 4:35 PM IST

മിഴകത്തിന്‍റെ സ്റ്റൈൽ മന്നൻ രജനികാന്തും (Rajinikanth) തെന്നിന്ത്യയിലും ഇപ്പോൾ ബോളിവുഡിലും തിളങ്ങി നിൽക്കുന്ന തമന്ന ഭാട്ടിയയും (Tamannaah Bhatia) ഒന്നിച്ചെത്തുന്ന ചിത്രമാണ് ജയിലർ (Jailer). നെല്‍സണ്‍ ദിലീപ് കുമാര്‍ (Nelson Dilipkumar) സംവിധാനം ചെയ്യുന്ന ഈ ആക്ഷന്‍ കോമഡി ചിത്രത്തിനായി ഏറെ നാളായി കാത്തിരിക്കുകയാണ് ആരാധകർ. അടുത്തിടെയാണ് ചിത്രത്തിലെ ആദ്യ ഗാനം അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. 'കാവാലാ' (Kaavaalaa song) എന്ന് തുടങ്ങുന്ന ഗാനം ഇന്നും യൂട്യൂബിൽ ട്രെൻഡിങാണ്.

ഇപ്പോഴിതാ ആരാധകനൊപ്പം 'കാവാല'യ്‌ക്ക് ചുവടുവയ്‌ക്കുന്ന തമന്നയുടെ വീഡിയോ ആണ് സൈബർ ലോകത്ത് തരംഗമാവുന്നത്. എയർപോർട്ടിൽ വച്ചാണ് താരം തന്‍റെ ആരാധകനൊപ്പം നൃത്തം ചെയ്‌തത്. 'കാവാല'യുടെ ഹുക്ക് ചുവടുകൾക്കൊത്ത് നൃത്തം ചെയ്‌ത് കാണികളുടെ കയ്യടി നേടുകയാണ് ഇരുവരും.

നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലായത്. തന്‍റെ ആരാധകൻ തന്നേക്കാൾ നന്നായി നൃത്തം ചെയ്‌തുവെന്ന് തമന്ന പറയുന്നത് വീഡിയോയുടെ അവസാനം കേൾക്കാം. എന്നാല്‍ ഒരാൾക്ക് പോലും നിങ്ങളേക്കാൾ നന്നായി ഇത് ചെയ്യാൻ കഴിയില്ല എന്നാണ് വീഡിയോയോട് പ്രതികരിച്ചുകൊണ്ട് ഒരു ആരാധകൻ കമന്‍റ് ചെയ്‌തത്.

സിനിമ ഗാന രംഗത്ത് നിരവധി ഹിറ്റ് ട്രാക്കുകൾ സമ്മാനിച്ച അനിരുദ്ധ് രവിചന്ദറാണ് ഈ ഗാനത്തിന് ഈണം ഒരുക്കിയിരിക്കുന്നത്. ശില്‍പ റാവുവിനൊപ്പം അനിരുദ്ധും ചേര്‍ന്നാണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്. അരുണ്‍രാജ കാമരാജിന്‍റേതാണ് ഗാനത്തിന്‍റെ വരികൾ. ജൂലൈ ആറിന് ആണ് 'ജയിലറി'ലെ ആദ്യ ഗാനമായി 'കാവാല' എത്തിയത്.

തമന്ന ഭാട്ടിയയുടെ തകർപ്പൻ നൃത്തച്ചുവടുകൾ തന്നെയാണ് 'കാവാല'യുടെ ഹൈലൈറ്റ്. പാട്ടിന്‍റെ താളത്തിനൊപ്പം മനംമയക്കുന്ന ഭാവത്തില്‍, അനായാസം ചുവടുകൾ വച്ച് കാഴ്‌ചക്കാരുടെ ഹൃദയത്തിലേക്ക് ചേക്കേറുകയാണ് തമന്ന. ഗാനത്തിൽ തെന്നിന്ത്യൻ സൂപ്പർസ്റ്റാർ രജനികാന്തിനെയും കാണാം. പതിവ് ശൈലി തെറ്റിക്കാതെ സ്റ്റൈലില്‍ തന്നെയാണ് രജനി ഗാനത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

'കാവാലാ' ഗാനത്തിന്‍റെ പ്രമോ വീഡിയോ പുറത്തുവിട്ടപ്പോൾ മുതല്‍ തന്നെ ഏറെ ആവേശത്തിലായിരുന്നു ആരാധകർ. അനിരുദ്ധും നെല്‍സണും തമ്മിലുള്ള വളരെ രസകരമായ പ്രമോ ആയിരുന്നു അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നത്. പിന്നാലെ ആരാധകരെ നിരാശപ്പെടുത്താതെ തകർപ്പൻ ഗാനവും അണിയറക്കാർ പുറത്തുവിട്ടു.

പ്രഖ്യാപനം മുതല്‍ ജനശ്രദ്ധ നേടിയ ചിത്രമാണ് 'ജയിലര്‍'. നാളേറെയായി രജനികാന്ത് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം സണ്‍ പിക്‌ചേഴ്‌സിന്‍റെ ബാനറില്‍ കലാനിധി മാരനാണ് നിര്‍മിക്കുന്നത്. നെല്‍സണ്‍ ദിലീപ്‌കുമാര്‍ - രജനികാന്ത് കോംബോ ആദ്യമായി ബിഗ് സ്‌ക്രീനില്‍ എത്തുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷകൾ വാനോളമാണ്.

ചിത്രത്തിന്‍റെ പേര് സൂചിപ്പിക്കുന്നത് പോലെ ഒരു ജയിലറുടെ വേഷത്തിലാണ് രജനികാന്ത് സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. മുത്തുവേല്‍ പാണ്ഡ്യന്‍ എന്നാണ് സിനിമയില്‍ താരം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. സെലിബ്രിറ്റി ഹെയര്‍ സ്‌റ്റൈലിസ്‌റ്റ് ആലി ഹക്കീം ആണ് 'ജയിലറി'ലെ രജനികാന്തിന്‍റെ മേക്കോവറിന് പിന്നില്‍.

വിജയ്‌ കാര്‍ത്തിക് കണ്ണന്‍ ഛായാഗ്രാഹകനാകുന്ന ചിത്രത്തിന്‍റെ ആക്ഷന്‍ കൊറിയോഗ്രാഫി നിര്‍വഹിക്കുന്നത് സ്‌റ്റണ്ട് ശിവയാണ്. ജാക്കി ഷ്‌റോഫ്, യോഗി ബാബു, രമ്യ കൃഷ്‌ണന്‍, ശിവ രാജ്‌കുമാര്‍, വിനായകന്‍, സുനില്‍, മിര്‍ണ മേനോന്‍, വസന്ത് രവി, നാഗ ബാബു, ജാഫര്‍ സാദിഖ്, കിഷോര്‍, സുഗന്തന്‍, ബില്ലി മുരളി, മിഥുന്‍, കരാട്ടെ കാര്‍ത്തി, അര്‍ഷാദ്, റിത്വിക്, മാരിമുത്ത്, ശരവണന്‍ തുടങ്ങി വൻ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ മലയാളികളുടെ പ്രിയതാരം മോഹന്‍ലാലും (Mohanlal) എത്തുന്നുണ്ട്.

ABOUT THE AUTHOR

...view details