തെന്നിന്ത്യന്‍ താരസുന്ദരി തമന്ന ഭാട്ടിയ ഗോവയിലാണ് തന്‍റെ പുതുവത്സരം ആഘോഷിച്ചത്. ബോളിവുഡ് നടന്‍ വിജയ് വര്‍മയും തമന്നയും തമ്മിലുള്ള പ്രണയ വാര്‍ത്തകള്‍ ഈ അടുത്തിടെയാണ് മാധ്യമ ശ്രദ്ധ നേടുന്നത്. തമന്നയുടെ ജന്മദിനമായ ഡിസംബര്‍ 21ന് വിജയ് വര്‍മ നടിയുടെ വസതിയില്‍ എത്തിയതോടെയാണ് ഇരുവരുടെയും ബന്ധം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്.
ഗോവയിലെ തമന്നയുടെ ന്യൂ ഇയര്‍ ആഘോഷവും അതിനിടയില്‍ പുറത്തായ ചുംബന വീഡിയോയും അഭ്യൂഹങ്ങള്‍ക്ക് ആക്കംക്കൂട്ടി. താരങ്ങളുടെ പ്രണയ വാര്‍ത്തയ്‌ക്ക് സ്ഥിരീകരണം നല്‍കുന്നതായിരുന്നു ഗോവയിലെ പുതുവത്സര വൈറല്‍ വീഡിയോ. ആളുകള്‍ ന്യൂഇയര്‍ പാര്‍ട്ടി നടത്തുന്നതായിരുന്നു വീഡിയോയുടെ പശ്ചാത്തലം. ഇതിനിടയില്‍ തമന്നയും വിജയും ചുംബിക്കുന്നത് ക്യാമറയില്‍ പതിയുന്നുണ്ട്.