കേരളം

kerala

ETV Bharat / entertainment

സാരിയിൽ ന്യൂയോർക്കിൽ നിന്നുള്ള അവധിക്കാല ചിത്രങ്ങൾ പങ്കിട്ട് നടി തപ്‌സി പന്നു; സഹയാത്രികരായി ഷാഗുനും മത്യാസ് ബോയും - തപ്‌സി പന്നു ന്യൂയോർക്കിൽ

ന്യൂയോർക്കിൽ സഹോദരിയ്‌ക്കും മത്യാസ് ബോയ്‌ക്കുമൊപ്പം അവധിക്കാലമാഘോഷിച്ച് ബോളിവുഡ് നടി തപ്‌സി പന്നു

taapsee pannu  taapsee pannu new york post  taapsee pannu intagram  taapsee pannu dunki news  taapsee pannu with boyfriend  തപ്‌സി പന്നു  തപ്‌സി പന്നു സാരിയിൽ  തപ്‌സി പന്നു ന്യൂയോർക്കിൽ  മത്യാസ് ബോയ്‌ക്കൊപ്പം തപ്‌സി പന്നു
അവധിക്കാല ചിത്രങ്ങൾ പങ്കിട്ട് നടി തപ്‌സി പന്നു

By

Published : May 7, 2023, 6:19 PM IST

മുംബൈ: ബോളിവുഡ് നടി തപ്‌സി പന്നുവിന്‍റെ ന്യൂയോർക്കിൽ നിന്നുള്ള അവധിക്കാല ആഘോഷത്തിന്‍റെ ചിത്രങ്ങൾ വൈറലാകുന്നു. തപ്‌സി പന്നു സഹോദരി ഷാഗുനിനും ആൺസുഹൃത്തും ബാഡ്‌മിന്‍റൺ ചാമ്പ്യനുമായ മത്യാസ് ബോയ്‌ക്കുനൊപ്പമുള്ള ചിത്രങ്ങളാണ് വൈറലാകുന്നത്. വെളുത്ത കോർസെറ്റിനൊപ്പം ഇരുണ്ട പർപ്പിൾ കളർ സാരിയും സ്‌നീക്കറുകളും ധരിച്ച ചിത്രങ്ങൾ താരം ഇൻസ്‌റ്റഗ്രാം സ്‌റ്റോറിയിലാണ് പങ്കുവച്ചിരുന്നത്.

ചിത്രങ്ങൾ പങ്കിട്ട് തപ്‌സി പന്നു : സാരിയിൽ ന്യൂയോർക്കിൽ കറങ്ങി നടക്കുന്ന താരത്തിന്‍റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു. ഒരു ബാറിൽ കയ്യിൽ ഒരു ഗ്ലാസ് വെള്ളവും പിടിച്ച് പങ്കുവച്ച ചിത്രത്തിനൊപ്പം 'ബാർ വിരുദ്ധ വ്യക്തി' എന്നാണ് താരം എഴുതിയിരുന്നത്.

കയ്യിൽ ഗ്ലാസുമായി തപ്‌സി പന്നു

രണ്ടാമതായി ഒരു കോഫി ഷോപ്പിന് പുറത്ത് കസേരയിൽ തനിച്ചിരിക്കുന്ന താരം കയ്യിൽ ഒരു ഗ്ലാസ് കാപ്പിയുമായി 'ഇപ്പോൾ എനിക്ക് കൂടുതൽ ഇഷ്‌ടം..' എന്നുമാണ് എഴുതിയത്. വിവിധ മനോഭാവങ്ങളിലുള്ള ചിത്രങ്ങൾ പോസ്‌റ്റ് ചെയ്‌ത താരത്തിന്‍റെ സഹയാത്രികർക്കൊപ്പമുള്ള ചിത്രമാണ് ആരാധകർ പിന്നീട് കാത്തിരുന്നത്. എന്നാൽ അവരെ ഒട്ടും തന്നെ നിരാശരാക്കാതെ ഷാഗുനിനും മത്യാസ് ബോയ്‌ക്കുമൊപ്പമുള്ള ചിത്രവും താരം പോസ്‌റ്റ് ചെയ്‌തു.

കോഫിയുമായി തപ്‌സി പന്നു

ഒരു തെരുവിൽ ഇരുവർക്കുമൊപ്പമുള്ള സെൽഫിയിൽ തവിട്ട് നിറത്തിലുള്ള ജാക്കറ്റും ചാരനിറത്തിലുള്ള സ്ലാക്കുകളുമാണ് താരം ധരിച്ചിരുന്നത്. മഞ്ഞ ജാക്കറ്റും നീല ഡെനിമുമായിരുന്നു ഷാഗുനിന്‍റെ വേഷം. ഇരുവരെയും ചുറ്റിപ്പിടിച്ചുകൊണ്ടാണ് മത്യാസ് ക്യാമറയ്‌ക്ക് പോസ് ചെയ്‌തത്. ഷാഗുനിനാണ് ഈ ചിത്രം പോസ്‌റ്റ് ചെയ്‌തത്.

സെൽഫിയിൽ താരം

also read :ഗ്ലാമറസ്‌ വേഷത്തില്‍ ലക്ഷ്‌മി ദേവിയുടെ മാല ധരിച്ച് തപ്‌സി പന്നു; നടിക്കെതിരെ പരാതി

ഷാരൂഖിനൊപ്പം തപ്‌സി പന്നു: രാജ്‌കുമാർ ഹിരാനി സംവിധാനം ചെയ്യുന്ന ഷാരൂഖ് ഖാൻ പ്രധാന കഥാപാത്രമായ ഡുങ്കിയാണ് താപ്‌സിയുടെ വരാനിരിക്കുന്ന ചിത്രം. വിക്കി കൗശലും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഷാരൂഖ് ഖാനും രാജ്‌കുമാറും ഒന്നിച്ചുള്ള ആദ്യ ചിത്രമായതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയാണ് ചിത്രത്തിൽ പ്രേക്ഷകർ അർപ്പിച്ചിരിക്കുന്നത്.

ഏറെ വ്യത്യസ്‌തമായ വേഷമാണ് ഷാരൂഖ് ചിത്രത്തിൽ കൈകാര്യം ചെയ്യുന്നത്. ജിയോ സ്റ്റുഡിയോയും റെഡ് ചില്ലീസ് എന്‍റർടെയ്‌ൻമെന്‍റും രാജ്‌കുമാർ ഹിരാനി ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. രാജ്‌കുമാർ ഹിരാനി, അഭിജാത് ജോഷി, കനിക ധില്ലൻ എന്നിവർ ചേർന്ന് രചന നിർവഹിച്ച ചിത്രം ഈ വർഷം അവസാനം തിയറ്ററുകളിലെത്തും.

also read :പുറത്തേക്ക് പോകാൻ അനുവദിച്ചില്ല; എയർപോർട്ടിൽ ഷാരൂഖ് ഖാനെ വളഞ്ഞ് ആരാധകർ

തപ്‌സിക്കെതിരെ പരാതി : അതേസമയം മതവികാരം വൃണപ്പെടുത്തിയെന്നാരോപിച്ച് തപ്‌സി പന്നുവിനെതിരെ അടുത്തിടെ പരാതി നൽകിയിരുന്നു. മോഡേൺ വേഷത്തോടൊപ്പം ലക്ഷ്‌മി ദേവിയുടെ മാല ധരിച്ചുള്ള ചിത്രങ്ങൾ പോസ്‌റ്റ് ചെയ്‌തതിനെതിരെയായിരുന്നു പരാതി. താരം ഹിന്ദു ദൈവങ്ങളെ അപമാനിക്കുകയും അശ്ലീലം പ്രചരിപ്പിക്കുകയും ചെയ്‌തുവെന്നാണ് പരാതിയിലുണ്ടായിരുന്നത്.

ABOUT THE AUTHOR

...view details