കോട്ടയം : കെ ആർ നാരായണൻ ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ട് ചെയർമാനായി സയ്യിദ് അക്തർ മിർസ ചുമതലയേറ്റു. പള്ളിക്കത്തോട് ഇൻസ്‌റ്റിറ്റ്യൂട്ടില്‍ നടന്ന ചടങ്ങിൽ ജീവനക്കാരും വിദ്യാർഥികളും പങ്കെടുത്തു. വിദ്യാർഥികളുടെ പ്രശ്‌നങ്ങൾ അവരുമായി ചർച്ചചെയ്യുകയും അധ്യാപകരെയും വിദ്യാർഥികളെയും ചേർത്ത് നല്ല രീതിയിൽ സ്ഥാപനം മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
'വിദ്യാര്‍ഥികളെയും അധ്യാപകരെയും ചേര്‍ത്ത് നയിക്കും' ; കെആര്‍ നാരായണന്‍ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി ചുമതലയേറ്റ് സയ്യിദ് അക്തർ മിർസ
പ്രശ്‌നങ്ങൾ ചർച്ചചെയ്യുകയും അധ്യാപകരെയും വിദ്യാർഥികളെയും ചേർത്ത് നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്യുമെന്ന് സയ്യിദ് അക്‌തര്‍ മിശ്ര
ഇൻസ്‌റ്റിറ്റ്യൂട്ടിനെ ദേശീയ നിലവാരത്തിലേക്ക് ഉയർത്താൻ വേണ്ട ശ്രമം നടത്തുമെന്ന് സയ്യിദ് അക്തർ മിർസ അറിയിച്ചു. ഇൻസ്‌റ്റിറ്റ്യൂട്ടില്‍ പുതിയ ചെയര്‍മാന്‍ എന്ന സർക്കാരിന്‍റെ തീരുമാനത്തില്‍ വിദ്യാർഥികളും സന്തോഷം പ്രകടിപ്പിച്ചു. ഡയറക്‌ടര്‍ സ്ഥാനത്തേക്ക് ഉചിതനായ ആളെ നിയമിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് വിദ്യാർഥികൾ പറഞ്ഞു.
ഇൻസ്‌റ്റിറ്റ്യൂട്ടിൽ ജാതി വിവേചനം നടന്നുവെന്ന് ആരോപിച്ചായിരുന്നു വിദ്യാർഥികൾ സമരം നടത്തിയിരുന്നത്. അന്വേഷണ കമ്മിറ്റിയുടെ കണ്ടത്തലുകളെ തുടർന്ന് മുൻ ചെയർമാനായ അടൂർ ഗോപാലകൃഷ്‌ണനും ഡയറക്‌ടര്‍ ശങ്കര്‍ മോഹനനും, ഇൻസ്‌റ്റിറ്റ്യൂട്ടിലെ ചില അധ്യാപകരും രാജിവച്ചിരുന്നു.