നന്ദിത ദാസിൻ്റെ സംവിധാനത്തിൽ ടെലിവിഷൻ അവതാരകൻ കപിൽ ശർമ നായകനായെത്തുന്ന 'സ്വിഗാറ്റോ'യുടെ ട്രെയിലർ പുറത്ത്. കപിൽ ശർമയെകൂടാതെ ഗുൽ പങ്, സയാനി ഗുപ്‌ത, ഷഹാന ഗോസ്വാമി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. സ്വിഗ്ഗി, സോമാറ്റോ മുതലായ ഫുഡ് ഡെലിവറി ആപ്പുകളിലെ തൊഴിലാളികളുടെ ജീവിതം എടുത്തുകാട്ടുന്ന സിനിമയാണ് 'സ്വിഗാറ്റോ'. ഈ പേരിലുള്ള ആപ്പിൽ ആദ്യമായി കപിൽ ചേരുന്നത് കാണിച്ചുകൊണ്ടാണ് ട്രെയിലർ ആരംഭിക്കുന്നത്.
ഡെലിവറി ഏജൻ്റുമാരുടെ ജീവിതം വരച്ചുകാട്ടുന്ന 'സ്വിഗാറ്റോ '; നന്ദിത ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ ട്രെയിലർ പുറത്ത് - zomato app movie
ഡെലിവറി ഏജൻ്റുമാരുടെ ജീവിതം ഇതിവൃത്തമാക്കി നന്ദിത ദാസ് സംവിധാനം ചെയ്യുന്ന 'സ്വിഗാറ്റോ'യുടെ ട്രെയിലർ അണിയറപ്രവർത്തകർ പുറത്തിറക്കി
'സ്വിഗാറ്റോ ട്രെയിലർ' ഡെലിവറി ഏജൻ്റ്മാരുടെ ജീവിതം വരച്ചുകാട്ടുന്ന സിനിമ
തുർന്ന് വിവിധ സ്ഥലങ്ങളിൽ ആളുകൾക്ക് വ്യത്യസ്‌തമായ ഭക്ഷണം വിതരണം ചെയ്യുന്നതുമുണ്ട്. ഷഹാന അവതരിപ്പിക്കുന്ന ഭാര്യാകഥാപാത്രവും അവൾക്ക് ഇഷ്‌ടമില്ലാത്ത ഒരു പുതിയ ജോലി ആരംഭിക്കുന്നതായാണുള്ളത്. തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ഹൃദയസ്‌പർശിയായ സിനിമയുടെ ട്രെയിലർ റിലീസായി ഇതിനകം 27 ലക്ഷത്തിൽപ്പരം ആളുകള്‍ കണ്ടിട്ടുണ്ട്.