Swasika about Malayalam film industry: മലയാള സിനിമ ഇന്‍ഡസ്‌ട്രി ഏറ്റവും സുരക്ഷിതമായ മേഖലയാണെന്ന് നടി സ്വാസിക. ഈ ഇന്‍ഡസ്‌ട്രിയില്‍ ആരും ആരെയും പിടിച്ചു കൊണ്ടു പോയി റേപ്പ് ചെയ്യുന്നില്ലെന്നും നടി പറയുന്നു. നോ പറയേണ്ട ഇടത്ത് നോ പറഞ്ഞാല്‍ ഒരാളും നമ്മുടെ അടുത്ത് വന്ന് ബലമായി ഒന്നും ചെയ്യാന്‍ ആവശ്യപ്പെടില്ലെന്നും സ്വാസിക പറഞ്ഞു.
ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. 'വിമണ്‍ ഇന്‍ സിനിമ കലക്‌ടീവ് എന്ന സംഘടന മലയാള സിനിമയില്‍ ആവശ്യമുണ്ടോ എന്ന് ചോദിച്ചാല്‍ അവരുടെ പ്രവര്‍ത്തനം എന്താണെന്ന് കൃത്യമായി എനിക്ക് അറിയില്ലെന്നേ പറയാന്‍ കഴിയൂ. എന്‍റെ വ്യക്തിപരമായ അഭിപ്രായം പറയുകയാണെങ്കില്‍, എനിക്ക് ഏതെങ്കിലും ഒരു സിനിമ സെറ്റില്‍ നിന്ന് മോശം അനുഭവമുണ്ടായാല്‍ അപ്പോള്‍ തന്നെ പ്രതികരിച്ച്, ഈ ജോലി വേണ്ടെന്ന് പറഞ്ഞ് ഇറങ്ങി വരും. നമ്മള്‍ സ്‌ത്രീകള്‍ അതാണ് ആദ്യം പഠിപ്പിച്ച് കൊടുക്കേണ്ടത്. അതാണ് നമ്മള്‍ ആര്‍ജിക്കേണ്ടത്.
നമുക്ക് നോ എന്ന് പറയേണ്ട സ്ഥലത്ത് നോ പറയണം. ഞാന്‍ ഈ സിനിമ ചെയ്‌താല്‍, ഇത്രയും വലിയ ഹീറോയ്‌ക്കൊപ്പം അഭിനയിച്ചാല്‍ ഇത്രയും വലിയ തുക കിട്ടും എന്നൊക്കെ ആലോചിച്ച് നമ്മളെ അബ്യൂസ് ചെയ്യുന്നതൊക്കെ സഹിച്ച് ആ സിനിമ ചെയ്യുക. അതിന് ശേഷം നാല് വര്‍ഷം കഴിഞ്ഞ് മീ ടൂ എന്നൊക്കെ പറഞ്ഞ് വരുന്നതില്‍ ലോജിക്ക് തോന്നുന്നില്ല.
എനിക്ക് നിങ്ങളുടെ സിനിമ വേണ്ടെന്ന് പറഞ്ഞ് ഇറങ്ങിവരണം. വേറൊരു സ്ഥലത്ത് അവസരം വരുമെന്ന കോണ്‍ഫിഡന്‍സോടെ അവിടെ നിന്നിറങ്ങിപ്പോരണം. അങ്ങനെ ഒരു സ്‌ത്രീയ്ക്ക് ജോലിസ്ഥലത്ത് നിന്നിറങ്ങി വരാനും ജോലി വേണ്ടെന്ന് വയ്‌ക്കാനും രണ്ട് വര്‍ത്തമാനം മുഖത്ത് നോക്കി പറയാനുമുള്ള ധൈര്യം ഉണ്ടാവണം. അതിനൊരു സംഘടനയുടെ ആവശ്യമുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. അത് നമ്മുടെ ഉള്ളില്‍ വരേണ്ട ധൈര്യമാണ്. ഡബ്ലിയുസിസി ആയിക്കോട്ടെ, ഏത് സ്ഥലത്തായാലും നമ്മള്‍ ഒരു പരാതിയുമായി ചെന്നെന്ന് കരുതുക. ഉടനെ തന്നെ നീതി ലഭിക്കുന്നുണ്ടോ ഇല്ലയോ എന്നതിനെ കുറിച്ച് അറിയില്ല. അതിന് സമയമെടുക്കും.
നിങ്ങള്‍ക്ക് ഇഷ്‌ടപ്പെടാത്ത ഒരു സംഭവമുണ്ടായാല്‍ എന്തിനാണ് ഡബ്ലിയുസിസി പോലുള്ള സ്ഥലത്ത് പോയി പറയുന്നത്. പൊലീസ് സ്‌റ്റേഷനില്‍ പറഞ്ഞു കൂടെ, വനിത കമ്മിഷനില്‍ പറഞ്ഞുകൂടെ.. നിങ്ങള്‍ക്ക് ഇതേകുറിച്ച് രക്ഷിതാക്കളോട് പറയാം. നിങ്ങള്‍ക്ക് സ്വന്തമായി പ്രതികരിക്കാം. ഈ മേഖലയില്‍ ആരും ആരെയും പിടിച്ചു കൊണ്ടു പോയി റേപ്പ് ചെയ്യുന്നില്ല. അത്രയും സുരക്ഷിതമായൊരു ഇന്‍ഡസ്‌ട്രിയാണ് മലയാളം ഇന്‍ഡസ്‌ട്രി.
നമുക്ക് രക്ഷിതാക്കളെ കൊണ്ടു പോകാം. അസിസ്‌റ്റന്‍റിനെ കൊണ്ടു പോകാം. ആരെ വേണമെങ്കിലും കൊണ്ടു പോകാം. ഇതിനൊക്കെയുള്ള ഫ്രീഡം തരുന്നുണ്ട്. ഇത്രയും സുരക്ഷിതമായ ഫീല്‍ഡില്‍ നിന്നുകൊണ്ടാണ് ചിലര്‍ ഇതുപോലെ പറയുന്നത്. ആ സമയത്ത് പ്രതികരിക്കാത്തത് കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. നോ പറയേണ്ട ഇടത്ത് നോ പറഞ്ഞാല്‍ ഒരാളും നമ്മുടെ അടുത്ത് വന്ന് ബലമായി ഒന്നും ചെയ്യാന്‍ ആവശ്യപ്പെടില്ല. നമ്മള്‍ ലോക്ക് ചെയ്‌ത റൂം നമ്മള്‍ തന്നെ തുറന്നു കൊടുക്കാതെ ഒരാളും അകത്തേക്ക് വരില്ല. ഞാന്‍ ലോക്ക് ചെയ്‌ത റൂം രാവിലെ മാത്രമേ തുറക്കൂ. അസമയത്ത് വന്ന് ഒരാള്‍ വാതിലില്‍ മുട്ടിയാല്‍ എന്തിനാണ് തുറന്നു കൊടുക്കുന്നത്. അവര്‍ക്ക് സംസാരിക്കാനും കള്ളുകുടിക്കാനും എന്തിനാണ് നമ്മളൊരു സ്‌പേസ് കൊടുക്കുന്നത്. പ്രതികരിക്കാനുള്ള ധൈര്യമാണ് പെണ്‍കുട്ടികള്‍ക്ക് വേണ്ടത്', സ്വാസിക പറഞ്ഞു.
Also Read:ബോറടി മാറ്റാന്‍ ചതുരംഗം; പ്രതികാര കരുക്കള്‍ നീക്കി സ്വാസിക