തനിക്ക് ഹൃദയാഘാതമുണ്ടായെന്നും തുടര്‍ന്ന് ആന്‍ജിയോപ്ലാസ്‌റ്റി ചെയ്യേണ്ടി വന്നെന്നുമുള്ള ബോളിവുഡ് സൂപ്പര്‍താരവും മുന്‍ വിശ്വസുന്ദരി കൂടിയുമായ സുസ്മിത സെന്നിന്‍റെ വെളിപ്പെടുത്തലിനെ ആരാധകര്‍ ഞെട്ടലോടെയാണ് നോക്കി കണ്ടത്. എന്നാല്‍, ആരാധകര്‍ക്ക് ആശ്വസമായിരിക്കുകയാണ് താരത്തിന്‍റെ ഇന്‍സ്‌റ്റഗ്രാമിലെ ലൈവിലുള്ള ഏറ്റവും പുതിയ വെളിപ്പെടുത്തല്‍. തനിക്ക് അസുഖം ഭേദമായി ജീവിതത്തിലേയ്‌ക്ക് തിരികെ വരുകയാണ് എന്ന പുതിയ വിവരമാണ് താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
നന്ദി അറിയിച്ച് സുസ്മിത:കൃത്യസമയത്ത് തന്നെ ആവശ്യമായ ചികിത്സ നല്‍കി ജീവിതത്തിലേയ്‌ക്ക് തിരികെയെത്തിച്ച ഡോക്‌ടര്‍മാര്‍ക്കും നടി ലൈവ് വീഡിയോയില്‍ നന്ദി അറിയിച്ചു. തനിക്ക് സ്‌നേഹവും ഊര്‍ജവും പകര്‍ന്ന ആരാധകരോടും ഫോളോവേഴ്‌സിനോടും താരം നന്ദി അറിയിച്ചുകൊണ്ട് സംസാരിച്ചു. ലൈവ് വീഡിയോ പങ്കുവെച്ചത് താന്‍ ജീവിതത്തിലേയ്‌ക്ക് തിരികെയെത്തുകയാണെന്നും തന്‍റെ ഡോക്‌ടര്‍ അനുവദിച്ചാല്‍ താന്‍ ആര്യ 3 സെറ്റിലേയ്‌ക്ക് മടങ്ങുമെന്നും ആരാധകരെ അറിയിക്കാനായിരുന്നുവെന്ന് താരം വെളിപ്പെടുത്തി.
ഫിറ്റനസില്‍ അതീവ താല്‍പാര്യം പ്രകടിപ്പിച്ചിരുന്നല വ്യക്തിയാണ് സുസ്മിത സെന്‍. ശാരീരിക പരിശീലനം നേടുന്ന നിരവധി വീഡിയോകളാണ് താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്‌ക്കാറുള്ളത്. മാത്രമല്ല, ഫിറ്റ്നസ് നിലനിര്‍ത്താന്‍ താരം ആരാധകരോട് അഭ്യര്‍ഥിക്കുകയും ചെയ്‌തിരുന്നു.
ജീവിതത്തിലേയ്‌ക്ക് തിരികെയെത്താന്‍ സഹായകമായത് വ്യായാമം:എന്നാല്‍, സുസ്മിത സെന്നിന് ഹൃദയാഘാതം പിടിപെട്ടുവെന്ന വാര്‍ത്ത പുറത്ത് വന്നപ്പോള്‍ ജിമ്മില്‍ പോകുന്നതോ വര്‍ക്കൗട്ട് ചെയ്യുന്നതോ വഴി യാതൊരു ഗുണവുമില്ല എന്ന് നിരവധി പേര്‍ ആരോപിച്ചിരുന്നു. ജീവിതത്തിലേയ്‌ക്ക് തിരികെയെത്താന്‍ ഗുണം ചെയ്‌തത് തന്‍റെ ചിട്ടയായ ജീവിതശൈലിയും വ്യായാമവുമാണെന്ന് താരം വീഡിയോയില്‍ വെളിപ്പെടുത്തിയിരുന്നു. ഇത് രണ്ടാം തവണയാണ് ഇത്തരമൊരു സംഭവമുണ്ടായിരിക്കുന്നതെന്ന് താരം വെളിപ്പെടുത്തി.