Sushmita Sen Lalit Modi dating: മുന്‍ ലോക സുന്ദരിയും ബോളിവുഡ് താരവുമായ സുസ്‌മിത സെന്നും ഐപിഎല്‍ സ്ഥാപകനും വ്യവസായിയുമായ ലളിത് മോദിയും തമ്മില്‍ ഡേറ്റിങ്ങിലാണെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ലളിത് മോദി തന്‍റെ ഇന്‍സ്‌റ്റഗ്രാം പേജിലൂടെയാണ് സുസ്‌മിതയുമായി ഡേറ്റിങ്ങിലാണെന്ന വാര്‍ത്ത സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറി സുസ്‌മിത സെന്‍-ലളിത് മോദി ഡേറ്റിങ്.
Rohman Shawl reacts Sushmita dating: സുസ്‌മിതയുടെ മുന്‍ കാമുകന്‍ റോമാന്‍ ഷാളും ഡേറ്റിങ് വാര്‍ത്തയോട് പ്രതികരിച്ച് രംഗത്തെത്തി. 'അവര്‍ സന്തോഷമായിട്ടിരിക്കട്ടെ. പ്രണയം സുന്ദരമാണ്. അവള്‍ ഒരാളെ തെരഞ്ഞെടുത്തിട്ടുണ്ടെങ്കില്‍ അദ്ദേഹം അത്രമാത്രം യോഗ്യനാണ്.'-ഇപ്രകാരമാണ് റോമാന്‍ പ്രതികരിച്ചത്.
Rohman Shawl Sushmita Sen dating: 2018ലാണ് സുസ്‌മിതയും റോമാന്‍ ഷാളും ഡേറ്റിങ് ആരംഭിച്ചത്. വേര്‍പിരിയല്‍ വാര്‍ത്ത ഇന്‍സ്‌റ്റഗ്രാം പോസ്‌റ്റിലൂടെ ഇരുവരും പ്രഖ്യാപിച്ചിരുന്നു. 'ഞങ്ങള്‍ സുഹൃത്തുക്കളായാണ് തുടങ്ങിയത്. ഞങ്ങള്‍ സുഹൃത്തുക്കളായി തുടരുന്നു. ബന്ധം അവസാനിച്ചിരിക്കുന്നു. പ്രണയം നിലനില്‍ക്കുന്നു. കൂടുതല്‍ അഭ്യൂഹങ്ങള്‍ വേണ്ട'- ഇപ്രകാരമാണ് അന്ന് സുസ്‌മിത കുറിച്ചത്.
Lalit Modi with Sushmita Sen: സുസ്‌മിതയ്‌ക്കൊപ്പമുള്ള നിരവധി ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം ലളിത് മോദി ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ഇരുവരും തമ്മില്‍ കൂടുതല്‍ അടുത്തിടപഴകുന്ന ചിത്രങ്ങളും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. മാല ദ്വീപിലും ലണ്ടനിലുമൊക്കെ പോയി തിരിച്ചെത്തിയെന്നും വിവാഹം കഴിഞ്ഞിട്ടില്ലെന്നും അധികം വൈകാതെ തന്നെ ആ സന്തോഷവും സംഭവിക്കുമെന്നാണ് ഇന്‍സ്‌റ്റഗ്രാമില്‍ അദ്ദേഹം കുറിച്ചത്. പോസ്‌റ്റിന് പിന്നാലെ നിരവധി പേര്‍ ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയിരുന്നു.