Sushant Singh Rajput Mumbai flat: രണ്ടര വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ബോളിവുഡ് താരം സുശാന്ത് സിങ് രജ്‌പുത്തിനെ താരത്തിന്‍റെ മുംബൈയിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വര്‍ഷം രണ്ട് പിന്നിട്ടിട്ടും താരത്തിന്‍റെ മരണവുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും അറുതിയില്ല. 2020 ജൂണ്‍ 14നായിരുന്നു സുശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ എന്നായിരുന്നു പൊലീസിന്‍റെ കണ്ടെത്തല്‍.
Flat owner searching for new tenant after Sushant: ഇപ്പോഴിതാ സുശാന്ത് താമസിച്ചിരുന്ന ഫ്ലാറ്റുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. കടലിന് അഭിമുഖമായുള്ള സുശാന്തിന്‍റെ ഫ്ലാറ്റ് വാങ്ങാന്‍ ഇപ്പോഴും ആരും ധൈര്യപ്പെടുന്നില്ല. ഈ ഫ്ലാറ്റിലാണ് സുശാന്ത് തൂങ്ങി മരിച്ചത്. ഫ്ലാറ്റിലേക്ക് പുതിയ താമസക്കാരെ ക്ഷണിച്ച് കൊണ്ട് ഫ്ലാറ്റുടമ പരസ്യം നല്‍കിയെങ്കിലും ഇവിടെ താമസിക്കാന്‍ ആരും മുന്നോട്ടു വന്നില്ല.
Rafique Merchant shares video clip of Sushant flat: ഒരു എന്‍ആര്‍ഐ ആണ് ഫ്ലാറ്റുടമ. മുംബൈയിലെ റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കറായ റഫീഖ് മെര്‍ച്ചന്‍റ് വാടകക്കാരെ തേടിക്കൊണ്ട് ഫ്ലാറ്റിലെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. പ്രതിമാസം അഞ്ച് ലക്ഷം രൂപയാണ് ഈ ആഢംബര ഫ്ലാറ്റിന്‍റെ വാടക വില. ഈ ഫ്ലാറ്റില്‍ താമസിക്കാന്‍ ആളുകള്‍ ഭയക്കുന്നതാണ് വാടകക്കാരെ ലഭിക്കാത്തതിന് കാരണമായി റഫീഖ് മെര്‍ച്ചന്‍റ് പറയുന്നത്.
No new tenant for Sushant flat: 'പരസ്യം കണ്ട് താത്‌പര്യം അറിയിച്ച് ആരെങ്കിലും എത്തിയാല്‍ തന്നെ സുശാന്ത് സിങ് മരിച്ചത് ഈ ഫ്ലാറ്റില്‍ വച്ചാണെന്ന് അറിയുമ്പോള്‍ ആളുകള്‍ പിന്തിരിയുകയാണ്. ഫ്ലാറ്റ് സന്ദര്‍ശിക്കാന്‍ പോലും ആരും തയ്യാറാവുന്നില്ല. ഫ്ലാറ്റ് നോക്കാന്‍ വരുന്നവരോട് ആദ്യം തന്നെ സുശാന്ത് താമസിച്ചിരുന്ന സ്ഥലമാണെന്ന് പറയാറുണ്ട്. ചിലര്‍ക്ക് അതൊരു പ്രശ്‌നമല്ലെങ്കിലും അവരുടെ ബന്ധുക്കളും സുഹൃത്തുക്കളും ഇടപെട്ട് അവരെ അതില്‍ നിന്നും പിന്തിരിപ്പിക്കും' -റഫീക്ക് മെര്‍ച്ചന്‍റ് പറയുന്നു.