കേരളം

kerala

ETV Bharat / entertainment

വിക്രം സിനിമയിലെ സൂര്യയുടെ റോള്‍, ഇത് തകര്‍ക്കുമെന്ന് ആരാധകര്‍ - കമല്‍ഹാസന്‍ സൂര്യ

കമല്‍ഹാസനും സൂര്യയും ഒന്നിക്കുന്ന ഒരു ചിത്രത്തിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഇപ്പോള്‍ സന്തോഷ വിവരം പുറത്തുവന്നത്.

suriya guest role vikram movie  kamal haasan suriya  suriya in vikram movie  vikram movie  വിക്രം സിനിമയില്‍ സൂര്യ  സൂര്യ വിക്രം സിനിമ  കമല്‍ഹാസന്‍ സൂര്യ  വിക്രം സിനിമ
വിക്രം സിനിമയിലെ സൂര്യയുടെ റോള്‍, ഇത് തകര്‍ക്കുമെന്ന് ആരാധകര്‍

By

Published : May 13, 2022, 6:11 PM IST

കമല്‍ഹാസന്‍-ലോകേഷ് കനകരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന വിക്രം വലിയ ഹൈപ്പുകളുളള സിനിമയാണ്. കൈദി, മാസ്റ്റര്‍ എന്നീ വന്‍ഹിറ്റുകള്‍ക്ക് ശേഷമാണ് സംവിധായകന്‍റെ പുതിയ സിനിമ വരുന്നത്. ഉലകനായകന്‍റെ ശക്തമായ തിരിച്ചുവരവായിരിക്കും ഈ ചിത്രത്തിലൂടെയെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നു. സ്റ്റൈലിഷ് ലുക്കുകളിലാണ് നടന്‍ സിനിമയുടെ പോസ്റ്ററുകളിലും ഗാനരംഗങ്ങളിലും എല്ലാം പ്രത്യക്ഷപ്പെട്ടത്.

കമല്‍ഹാസന് പുറമെ വിജയ് സേതുപതി, ഫഹദ് ഫാസില്‍ തുടങ്ങിയ താരങ്ങളുടെ വിക്രമിലെ പ്രകടനം കാണാനും കാത്തിരിക്കുകയാണ് ആരാധകര്‍. നരേന്‍, കാളിദാസ് ജയറാം, അര്‍ജുന്‍ ദാസ്, ഹരീഷ് ഉത്തമന്‍ , ഗായത്രി ശങ്കര്‍, ചെമ്പന്‍ വിനോദ് ജോസ് ഉള്‍പ്പെടെയുളള താരങ്ങളും പ്രധാന വേഷങ്ങളില്‍ എത്തും.

റിലീസിനൊരുങ്ങവേയാണ് ആരാധകരെ സന്തോഷത്തിലാഴ്ത്തികൊണ്ടുളള കമല്‍ ചിത്രത്തിന്‍റെ പുതിയ അപ്ഡേറ്റ് പുറത്തുവന്നത്. വിക്രം സിനിമയില്‍ നടിപ്പിന്‍ നായകന്‍ സൂര്യ അതിഥി വേഷത്തില്‍ എത്തുന്നു എന്ന റിപ്പോര്‍ട്ട് എല്ലാവരും ആഘോഷമാക്കുകയാണ്. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ രഹസ്യമായി സൂക്ഷിച്ച വിവരമാണ് ഒടുവില്‍ പുറത്തുവന്നത്.

വിക്രമിന്‍റെ സെറ്റില്‍ വെച്ച് സൂര്യയെ ആലിംഗനം ചെയുന്ന കമല്‍ഹാസന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തുടര്‍ന്നാണ് സൂര്യ കമല്‍ ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായത്. വിക്രമില്‍ സൂര്യയുടെ ഭാഗങ്ങളുടെ ചിത്രീകരണം ചെന്നൈയില്‍ പൂര്‍ത്തിയായിട്ടുണ്ടെന്നാണ് വിവരം.

സിനിമയില്‍ ക്ലൈമാക്‌സിനോടടുത്ത രംഗങ്ങളിലാണ് സൂര്യ വരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ മെയ് 15ന് ചെന്നൈ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന വിക്രമിന്‍റെ ഓഡിയോ ട്രെയിലര്‍ ലോഞ്ചില്‍ സൂര്യ പങ്കെടുക്കുമെന്നും വിവരമുണ്ട്. ജൂണ്‍ മൂന്നിനാണ് കമല്‍ഹാസന്‍ ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്.

തമിഴിന് പുറമെ തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളിലും സിനിമ മൊഴിമാറ്റി പ്രദര്‍ശനത്തിന് എത്തും. നിലവില്‍ ബിഗ് ബജറ്റ് ചിത്രത്തിന്‍റെ പ്രൊമോഷന്‍ പരിപാടികളിലാണ് ടീമുളളത്. വിക്രമില്‍ സൂര്യയുടെ റോള്‍ എന്തായിരിക്കുമെന്ന് മിക്കവരും അറിയാന്‍ ആഗ്രഹിക്കുന്ന കാര്യമാണ്.

സിനിമയില്‍ കമല്‍ഹാസന്‍റെ പഴയകാലം കാണിക്കുന്ന രംഗങ്ങളിലാണ് സൂര്യ എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകളുളളത്. ഉലകനായകന്‍റെ വലിയ ആരാധകനാണ് താനെന്ന് മുന്‍പ് പല അഭിമുഖങ്ങളിലും സൂര്യ തുറന്നുപറഞ്ഞിട്ടുണ്ട്. കോളിവുഡില്‍ അഭിനയത്തിന്‍റെ കാര്യത്തില്‍ കമല്‍ഹാസന്‍, വിക്രം, ധനുഷ് തുടങ്ങിയവരുടെ നിരയിലുളള താരമാണ് സൂര്യയും.

വിക്രമില്‍ സൂര്യയുടെ സാന്നിദ്ധ്യവും ഉണ്ടെന്ന് അറിഞ്ഞതോടെ കമല്‍ ചിത്രത്തിന്‍മേലുളള ആരാധക പ്രതീക്ഷകള്‍ കൂടിയിരിക്കുകയാണ്. ജൂണില്‍ വലിയ റിലീസായിട്ടാണ് സിനിമ എത്തുന്നത്. കമല്‍ഹാസന്‍ ചിത്രം ബോക്സോഫീസില്‍ പുതുചരിത്രം കുറിക്കുമെന്നാണ് മിക്കവരും പ്രതീക്ഷിക്കുന്നത്.

ഏതര്‍ക്കും തുനിന്ദവന്‍ ആണ് സൂര്യയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. സുററൈ പോട്രു, ജയ് ഭീം ഉള്‍പ്പെടെയുളള ശക്തമായ പ്രമേയം പറഞ്ഞ നടന്‍റെ ചിത്രങ്ങള്‍ അടുത്തിടെ ശ്രദ്ധിക്കപ്പെട്ടു.

ABOUT THE AUTHOR

...view details