കേരളം

kerala

ETV Bharat / entertainment

ഒന്നിന്‍റെ പൂർത്തീകരണം, പലതിന്‍റെയും തുടക്കം; 'കങ്കുവ' അപ്‌ഡേറ്റുമായി സൂര്യ - suriya starrer kanguva

Kanguva Coming Soon: കങ്കുവയുടെ ചിത്രീകരണം പൂര്‍ത്തിയായെന്ന് സൂര്യ.

സൂര്യ നായകനായി കങ്കുവ  kanguva update  suriya starrer kanguva  കങ്കുവ അപ്‌ഡേറ്റ്
kanguva update

By ETV Bharat Kerala Team

Published : Jan 11, 2024, 11:20 AM IST

സൂര്യ ആരാധകർ പ്രതീക്ഷയോടെ, അതിലേറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് 'കങ്കുവ'. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‍റെ നിർണായക അപ്‌ഡേറ്റ് പുറത്ത് വന്നിരിക്കുകയാണ്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായ വിവരമാണ് പുറത്ത് വന്നിരിക്കുന്നത്. സിനിമയിൽ കങ്കുവയായി എത്തുന്ന സൂര്യ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത് (Suriya's Kanguva Big Announcement).

'കങ്കുവ' പൂര്‍ത്തിയായിരിക്കുന്നു എന്നും ചിത്രം സ്‍ക്രീനില്‍ കാണാൻ കാത്തിരിക്കാനാകുന്നില്ലെന്നും സൂര്യ പറയുന്നു. 'കങ്കുവയ്‌ക്ക് വേണ്ടിയുള്ള എന്‍റെ അവസാന ഷോട്ടും കഴിഞ്ഞു! മുഴുവനും പോസിറ്റിവിറ്റി നിറഞ്ഞ ഒരു യൂണിറ്റ് ! ഒന്നിന്‍റെ പൂർത്തീകരണവും പലതിന്‍റെ തുടക്കവുമാണിത്..!

പ്രിയപ്പെട്ട സംവിധായകന്‍ ശിവയ്‌ക്ക് നന്ദി. കങ്കുവ വളരെ വലുതും സ്‌പെഷ്യലുമാണ്. കങ്കുവയെ സ്‌ക്രീനിൽ കാണുന്നതിനായി കാത്തിരിക്കാനാകില്ല!'- സൂര്യ എക്‌സിൽ കുറിച്ചു (Suriya with kanguva update). സിനിമയുടെ പോസ്റ്ററും താരം പങ്കുവച്ചിട്ടുണ്ട്. കയ്യിൽ വാളേന്തി പോരിനുറച്ച് നിൽക്കുന്ന കങ്കുവയായാണ് സൂര്യ പോസ്റ്ററിൽ. നിമിഷ നേരം കൊണ്ടാണ് സൈബർ ലോകത്ത് പോസ്റ്റർ വൈറലായി മാറിയത്.

അതേസമയം 38 ഭാഷകളിൽ ആഗോള റിലീസുമായി ചരിത്രം സൃഷ്‌ടിക്കാനുള്ള ഒരുക്കത്തിലാണ് 'കങ്കുവ'. 3ഡി, ഐമാക്‌സ് ഫോർമാറ്റുകളിൽ ഈ ചിത്രം പ്രദർശനത്തിനെത്തും. തമിഴ് ചലച്ചിത്ര രംഗം ഇതുവരെ കടക്കാത്ത നിരവധി അതിർത്തികൾ ഭേദിക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് ചിത്രത്തിന്‍റെ നിർമാതാക്കളിൽ ഒരാളായ കെ ഇ ജ്ഞാനവേൽ രാജ നേരത്തെ വ്യക്തമാക്കിയിരുന്നു.

സിനിമയുടെ വിപണനവും വിതരണവും പുതിയ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുക, അതുവഴി സമാനതകളില്ലാത്ത ബോക്‌സോഫിസ് വിജയത്തിലേക്കും തമിഴ് സിനിമയ്‌ക്ക് വിശാലമായ അന്താരാഷ്‌ട്ര പ്രവേശനം ഒരുക്കുകയുമാണ് തന്‍റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു. വിഎഫ്‌ക്‌സ്, സിജിഐ (VFX, CGI) എന്നിവയ്‌ക്കും ഏറെ പ്രാധാന്യം നൽകിക്കൊണ്ടാണ് 'കങ്കുവ' അണിയിച്ചൊരുക്കുന്നത്. ഏകദേശം 350 കോടി ബജറ്റിലുള്ള ഈ ചിത്രം യുവി ക്രിയേഷന്‍സിന്‍റെ ബാനറില്‍ വംശി പ്രമോദും സ്‌റ്റുഡിയോ ഗ്രീനിന്‍റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍ രാജയും ചേർന്നാണ് നിർമിക്കുന്നത്.

സൂര്യയുടെ കരിയറിലെ 42-ാമത്തെ ചിത്രമായ 'കങ്കുവ'യിൽ ബോളിവുഡ് താരം ദിഷ പടാനിയും പ്രധാന വേഷത്തിലുണ്ട്. എന്നാൽ ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. ആദി നാരായണയാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയത്.

മദൻ കർക്കിയാണ് സംഭാഷണം എഴുതിയിരിക്കുന്നത്. വെട്രി പളനിസാമിയാണ് ഛായാഗ്രാഹകൻ. ദേവി ശ്രീ പ്രസാദ് സംഗീത സംവിധാനവും നിഷാദ് യൂസഫ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. വിവേക, മദൻ കർക്കി എന്നിവരാണ് ഗാനരചന. സുപ്രീം സുന്ദറാണ് സംഘട്ടന സംവിധാനം നിർവഹിക്കുന്നത്. ആമസോണ്‍ പ്രൈം വീഡിയോ ആണ് പീരിയോഡിക് ത്രീഡി ചിത്രമായ 'കങ്കുവ'യുടെ ഒടിടി റൈറ്റ്‌സ്‌ സ്വന്തമാക്കിയത്.

ALSO READ:38 ഭാഷകളിൽ 3ഡി, ഐമാക്‌സ് ഫോര്‍മാറ്റില്‍ സൂര്യയുടെ 'കങ്കുവ'; വന്‍ അപ്ഡേറ്റ് പുറത്ത്

ABOUT THE AUTHOR

...view details