Suriya shoots cameo with Akshay Kumar: സൂര്യ നായകനായെത്തിയ തമിഴ് ചിത്രം 'സൂരറൈ പോട്രി'ന്‍റെ ഹിന്ദി റീമേക്കിന്‍റെ ഷൂട്ടിംഗ് തിരക്കിലാണിപ്പോള്‍ ബോളിവുഡ് താരം അക്ഷയ് കുമാര്‍. അക്ഷയ് കുമാര്‍ നായകനായെത്തുന്ന ചിത്രത്തില്‍ സൂര്യയും അതിഥി വേഷത്തിലെത്തുന്നതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് സൂര്യ.
Suriya shares Akshay Kumar pic: അക്ഷയ് കുമാറിനൊപ്പമുള്ള ഒരു ചിത്രവുമായാണ് സൂര്യ രംഗത്തെത്തിയിരിക്കുന്നത്. 'സൂരറൈ പോട്രി'ന്‍റെ ഹിന്ദി റീമേക്കിന്‍റെ ലൊക്കേഷന്‍ ചിത്രമാണ് താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. 'സൂരറൈ പോട്ര്' ഹിന്ദി റീമേക്കില്‍ താന്‍ അതിഥി വേഷത്തില്‍ എത്തുന്നുവെന്നും ടീമിനൊപ്പമുള്ള നിമിഷം ആസ്വദിച്ചുവെന്നും സൂര്യ കുറിച്ചു.
Suriya tweet about Akshay Kumar movie: 'അക്ഷയ് കുമാറിനെ കാണുന്നത് നൊസ്‌റ്റാള്‍ജിക് അനുഭവമാണ്. ഞങ്ങളുടെ കഥ മനോഹരമായി വീണ്ടും സജീവമാകുന്നത് കാണാം. ടീമിനൊപ്പമുള്ള എല്ലാ നിമിഷവും ആസ്വദിച്ചു. 'സൂരറൈ പോട്ര്' ഹിന്ദിയില്‍ ചെറിയ അതിഥി വേഷത്തില്‍'- സൂര്യ ട്വീറ്റ് ചെയ്‌തു.
Suriya as guest role in Vikram movie: കമല്‍ ഹാസന്‍, ഫഹദ് ഫാസില്‍, വിജയ് സേതുപതി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ 'വിക്രം' സിനിമയിലും സൂര്യ അതിഥി വേഷത്തിലെത്തിയിരുന്നു. ചിത്രത്തില്‍ റോളക്‌സ് എന്ന വില്ലന്‍ കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. അതിഥി വേഷമായിരുന്നെങ്കിലും ചുരുങ്ങിയ നിമിഷം കൊണ്ട് റോളക്‌സ് എന്ന പ്രതിനായകന്‍റെ വേഷത്തിലൂടെ സൂര്യ ആരാധകരെ ഞെട്ടിച്ചു.