മലയാളികളുടെ പ്രിയ നടന്‍ ഇന്നസെന്‍റിന്‍റെ വിയോഗം കേരളക്കരയെ ഒന്നടങ്കം ദു:ഖത്തിലാഴ്‌ത്തിയിരിക്കുകയാണ്. സഹപ്രവര്‍ത്തകരും സാംസ്‌കാരിക- രാഷ്‌ട്രീയ പ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധി പേരാണ് ഈ വേളയില്‍ പ്രിയ നടന്‍റെ ഓര്‍മകള്‍ പങ്കുവച്ച് രംഗത്തെത്തിയിരിക്കുന്നത്. തെന്നിന്ത്യന്‍ സൂപ്പര്‍താരം സൂര്യ ഇന്നസെന്‍റിനൊപ്പം എടുത്ത പഴയൊരു സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു.
കേരളത്തില്‍ ഒരു ഷോയില്‍ പങ്കെടുക്കാന്‍ എത്തിയതിനിടെയായിരുന്നു ഇരുവരും ഒന്നിച്ചുള്ള സെല്‍ഫി. സൂര്യയുടെ ഫാന്‍ പേജുകളിലൂടെയാണ് വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
'എന്നുടെ പെരിയ അച്ചീവ്മെന്‍റ് ഇന്നസെന്‍റ് സാറിന്‍റെ കൂടെ സെല്‍ഫി എടുത്തത് താ. അദ്ദേഹത്തിന്‍റെ വലിയ ആരാധകനാണ് ഞാന്‍. സാറിനൊപ്പം സെല്‍ഫി എടുത്തത് വലിയൊരു റെക്കോഡായി കാണുകയാണ്.' -ഇപ്രകാരമാണ് വീഡിയോയില്‍ സൂര്യ പറയുന്നത്. ഇതിന് പിന്നാലെ നിരവധി പേര്‍ ട്വിറ്റര്‍ ഹാന്‍ഡിലുകളില്‍ ഈ വീഡിയോ പങ്കുവയ്‌ക്കുന്നുണ്ട്. വീഡിയോയ്‌ക്ക് താഴെ നിരവധി പേരാണ് ഇന്നസെന്‍റിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രംഗത്തെത്തിയത്.
രാഷ്‌ട്രീയ സാംസ്‌കാരിക സിനിമ മേഖലയിലെ നിരവധി പ്രമുഖര്‍ ഇന്നസെന്‍റിന് ആദരാഞ്ജലി അര്‍പ്പിച്ചു. മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, ദിലീപ്, മഞ്ജു വാര്യര്‍, വിനീത് ശ്രീനിവാസന്‍, കുഞ്ചാക്കോ ബോന്‍ തുടങ്ങി താരങ്ങളും പ്രിയ നടന് അനുശോചനം രേഖപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് വിഡി സതീഷന്‍ എന്നിവരും ഇന്നസെന്‍റിന് അനുശോചനം രേഖപ്പെടുത്തി.
Also Read:'അച്ഛന്‍റെ മരണ ശേഷം ഏറ്റവും വലിയ ദു:ഖത്തിലാഴ്ത്തിയ നിമിഷങ്ങളാണ് കടന്ന് പോകുന്നത്': ബിനീഷ് കോടിയേരി
ഇന്നലെ രാത്രിയാണ് 10.30യോടെയാണ് ഇന്നസെന്‍റ് മരണത്തിന് കീഴടിങ്ങിയത്. കൊച്ചിയിലെ വിപിഎസ് ലേക്ക്ഷോർ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതവും ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നുമായിരുന്നു അന്ത്യം.
രാവിലെ എട്ട് മണി മുതല്‍ 11 മണി വരെ കൊച്ചി കടവന്ത്ര ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഇന്നസെന്‍റിന്‍റെ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വച്ചിരുന്നു. പ്രിയ നടനെ അവസാനമായി ഒരു നോക്ക് കാണാന്‍ ആയിരങ്ങള്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഒഴുകിയെത്തിയിരുന്നു. മമ്മൂട്ടി, മുകേഷ്, വിനീത്, മുക്ത, ബാബുരാജ്, ഷാജോണ്‍, കുഞ്ചന്‍, ഹരിശ്രീ അശോകന്‍ തുടങ്ങിയവര്‍ കൊച്ചിയിലെ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടനെ കാണാന്‍ എത്തിയിരുന്നു. പ്രിയ താരത്തെ കണ്ട് പലരും വിതുമ്പി. ചിലര്‍ പൊട്ടിക്കരഞ്ഞു. ചിലരുടെ മിഴികള്‍ നിറഞ്ഞൊഴുകി. പലരും വികാരാധീരരായി. ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലെ പൊതു ദര്‍ശനത്തിന് ശേഷം ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ അദ്ദേഹത്തിന്‍റെ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വച്ചു.
ഒരു മണി മുതല്‍ മൂന്നര മണി വരെയാണ് ഇരിങ്ങാലക്കുട ടൗണ്‍ ഹാളിലെ പൊതുദര്‍ശനം. പിന്നീട് അഞ്ച് മണിയോടെ ഇരിങ്ങാലക്കുടയില്‍ ഇന്നസെന്‍റിന്‍റെ വീടായ 'തറവാടില്‍' എത്തിക്കും. നാളെ രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട സെന്‍റ് തോമസ് കത്തീഡ്രലില്‍ സംസ്‌കാര ചടങ്ങുകള്‍ നടത്തും.
Also Read:വിങ്ങിപ്പൊട്ടി ജയറാം, വള വിറ്റ കാശിനെ കുറിച്ച് വിനീത്; ഇന്നസെന്‍റിനെ അനുസ്‌മരിച്ച് ജഗതിയും