കേരളം

kerala

ETV Bharat / entertainment

വിക്രം സിനിമയിലെ സൂര്യയുടെ പ്രതിഫലം?, മൂന്നാം ഭാഗത്തില്‍ വില്ലന്‍ റോളില്‍ താരം - Vikram cast and crew

Suriya as villain in Vikram 3: കമല്‍ഹാസന്‍ ചിത്രത്തില്‍ ഞെട്ടിപ്പിക്കുന്ന പ്രകടനമായിരുന്നു സൂര്യയുടേത്‌. തമിഴിലെ പ്രശസ്‌ത നിരൂപകന്‍ പ്രശാന്ത്‌ രംഗസ്വാമിയാണ്‌ ഇക്കാര്യം വെളിപ്പെടുത്തിയത്‌.

Suriya remuneration in Vikram  ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ സൂര്യ  Vikram in theatres  Suriya in Vikram  Suriya as villain in Vikram  Suriya to Kamal Haassan tweet  Vikram stars  Vikram cast and crew  ഞെട്ടിപ്പിക്കുന്ന പ്രകടനമായിരുന്നു സൂര്യയുടേത്  Suriya as villain in Vikram  Suriya to Kamal Haassan tweet  Vikram stars  Vikram cast and crew
വിക്രം സിനിമയിലെ സൂര്യയുടെ പ്രതിഫലം?, മൂന്നാം ഭാഗത്തില്‍ വില്ലന്‍ റോളില്‍ താരം

By

Published : Jun 6, 2022, 12:03 PM IST

Vikram in theatres: തെന്നിന്ത്യന്‍ ആരാധകരുടെ നീണ്ട കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകളിലെത്തിയ ഉലകനായകന്‍ കമല്‍ഹാസന്‍റെ ഏറ്റവും പുതിയ ചിത്രമാണ് 'വിക്രം'. ആക്ഷന്‍ ത്രില്ലറായെത്തിയ ചിത്രം ആദ്യ ദിനം മുതല്‍ മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്.

Suriya in Vikram: സിനിമ കണ്ടിറങ്ങിയവര്‍ ഒരേ സമയം കമല്‍ ഹാസന്‍, ഫഹദ്‌ ഫാസില്‍, വിജയ്‌ സേതുപതി എന്നിവരുടെ അഭിനയ മികവിനെ വാഴ്‌ത്തുന്നു. ചിത്രത്തില്‍ സൂര്യയുടെ പ്രകടനത്തിനും പ്രേക്ഷക പ്രശംസകള്‍ ലഭിച്ചിരുന്നു. സിനിമയില്‍ ഞെട്ടിപ്പിക്കുന്ന പ്രകടനമായിരുന്നു സൂര്യയുടേത്‌. മൂന്ന് മണിക്കൂറിനടുത്ത് ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ വെറും അഞ്ച്‌ മിനിറ്റ്‌ മാത്രമാണ് സൂര്യ പ്രത്യക്ഷപ്പെടുന്നത്‌.

Suriya as villain in Vikram: റോളക്‌സ്‌ എന്ന കൊടും വില്ലനായാണ് 'വിക്ര'ത്തില്‍ താരം പ്രത്യക്ഷപ്പെട്ടത്‌. വിക്രം സിനിമയില്‍ സൂര്യയുടെ പ്രതിഫലത്തെ കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്. ബിഗ് ബജറ്റ് ചിത്രത്തിനായി ഒരു രൂപ പോലും സൂര്യ പ്രതിഫലം വാങ്ങിയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴിലെ പ്രശസ്‌ത നിരൂപകന്‍ പ്രശാന്ത്‌ രംഗസ്വാമിയാണ്‌ ഇക്കാര്യം വെളിപ്പെടുത്തിയത്‌.

Suriya to Kamal Hassan tweet: കമല്‍ഹാസനൊപ്പം അഭിനയിക്കുക, സ്‌ക്രീന്‍ പങ്കിടുക എന്നത്‌ തന്‍റെ ജീവിതത്തിലെ വലിയ സ്വപ്‌നമായിരുന്നെന്ന് കഴിഞ്ഞ ദിവസം സൂര്യ ട്വീറ്റ്‌ ചെയ്‌തിരുന്നു. തന്‍റെ പ്രചോദനമായ ഉലകനായകനോടുളള ആദരസൂചകമായാണ് സൂര്യ ഈ കഥാപാത്രം ഏറ്റെടുത്തത് എന്നാണ് ആരാധകര്‍ പറയുന്നത്‌. കമല്‍ഹാസന്‍റെ കടുത്ത ആരാധകനാണ് സൂര്യ ശിവകുമാര്‍. 'വിക്രം 3'യില്‍ വില്ലനായാകും സൂര്യ പ്രത്യക്ഷപ്പെടുക. 'വിക്രം 3' ഉണ്ടാകുമെന്ന് കമല്‍ ഹാസന്‍ നേരത്തെ തന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.

Vikram stars: 110 ദിവസംകൊണ്ടാണ് 'വിക്രം' സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ദളപതി വിജയ്‌യുടെ 'മാസ്‌റ്ററി'ന് ശേഷം ലോകേഷ്‌ കനകരാജ്‌ സംവിധാനം ചെയ്‌ത ചിത്രമാണ് 'വിക്രം'. മലയാളി താരങ്ങളായ നരേന്‍, കാളിദാസ് ജയറാം, ചെമ്പന്‍ വിനോദ്‌ ജോസ്‌ എന്നിവരും സിനിമയില്‍ വേഷമിട്ടു.

Vikram cast and crew: രാജ്‌കമല്‍ ഫിലിംസ്‌ ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ കമല്‍ഹാസന്‍ തന്നെയാണ് 'വിക്ര'ത്തിന്‍റെ നിര്‍മാണം. ലോകേഷ്‌ കനകരാജും രത്‌നകുമാറും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. കെജിഎഫ് 2 സ്‌റ്റണ്ട് കൊറിയോഗ്രാഫറായ അന്‍പറിവ് സംഘട്ടന രംഗങ്ങള്‍ ചെയ്‌തിരിക്കുന്നു. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം. അനിരുദ്ധ് രവിചന്ദര്‍ സംഗീതവും ഫിലോമിന്‍ രാജ് എഡിറ്റിങും നിര്‍വഹിച്ചിരിക്കുന്നു.

Also Read: ബോക്‌സോഫീസില്‍ ആറാടി ഉലകനായകന്‍, 'വിക്രം' ആദ്യ ദിന കലക്ഷന്‍ റിപ്പോര്‍ട്ട്‌ പുറത്ത്...

ABOUT THE AUTHOR

...view details