മുംബൈ:തമിഴ് സൂപ്പര്‍ താരം സൂര്യയ്‌ക്കും, ബോളിവുഡ് താരം കജോളിനും ഓസ്‌കര്‍ 2022 കമ്മിറ്റി അംഗമാകാന്‍ ക്ഷണം. അക്കാദമി ഓഫ് മോഷന്‍ പിക്‌ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് പുതിയ കമ്മിറ്റി അംഗങ്ങളുടെ പട്ടിക അക്കാദമി ചൊവ്വാഴ്‌ചയാണ് പ്രഖ്യാപിച്ചത്.
397 new Academy members: മലയാളിയായ റിന്‍റു തോമസും ('റൈറ്റിങ് വിത്ത് ഫയര്‍' സംവിധായിക) ഈ പട്ടികയില്‍ ഇടംപിടിച്ചു. സംവിധായകരായ സുഷ്‌മിത് ഘോഷ്, എഴുത്തുകാരിയും ചലച്ചിത്ര നിര്‍മാതാവുമായ റീമ കഗ്‌തി എന്നിവര്‍ ഉള്‍പ്പടെ 397 പുതിയ അംഗങ്ങളെയാണ് ഈ വര്‍ഷം അക്കാദമി അംഗത്വം നല്‍കാന്‍ ക്ഷണിച്ചിട്ടുള്ളത്. സിനിമയുടെ വിവിധ മേഖലകളില്‍ ഇവര്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ഈ തിരഞ്ഞെടുപ്പ്.
ഓസ്‌കര്‍ കമ്മിറ്റി അംഗമായി ക്ഷണം ലഭിക്കുന്ന ആദ്യ തമിഴ് നടന്‍ കൂടിയാണ് സൂര്യ. ഓസ്‌കര്‍ ഓര്‍ഗനൈസര്‍ അംഗത്വ പട്ടികയിലേക്കാണ് സൂര്യയെ തിരഞ്ഞെടുത്തിരിക്കുന്നത്. സൂര്യ കേന്ദ്രകഥാപാത്രമായി അഭിനയിച്ച 'സൂരറൈ പോട്ര്', 'ജയ് ഭീം' എന്നീ ചിത്രങ്ങള്‍ അന്താരാഷ്‌ട്ര തലത്തില്‍ ശ്രദ്ധ നേടിയിരുന്നു. 2021 ഓസ്‌കര്‍ നോമിനേഷനില്‍ 'സൂരറൈ പോട്ര്' ഇടംപിടിക്കുകയും ചെയ്‌തു. 'മൈ നെയിം ഈസ് ഖാന്‍', 'കഭി ഖുഷി കഭി ഗം' എന്നീ ചിത്രങ്ങളിലൂടെയാണ് കജോളിന് ഓസ്‌കര്‍ കമ്മിറ്റിയിലേക്കുള്ള ക്ഷണം ലഭിച്ചത്.
Suriya Kajol get invited to become members of academy: സൂര്യ, കജോള്‍ എന്നിവരെ കൂടാതെ ഡോക്യുമെന്‍ററി സംവിധായകരായ സുഷ്‌മിത് ഘോഷ്, റിന്‍റു തോമസ് എന്നിവരാണ് ക്ഷണം ലഭിച്ച മറ്റ് ഇന്ത്യക്കാര്‍. ഈ വര്‍ഷത്തെ അക്കാദമി അവാര്‍ഡില്‍ മികച്ച ഡോക്യുമെന്‍ററി ഫീച്ചര്‍ വിഭാഗത്തില്‍ മത്സരിച്ച 'റൈറ്റിങ് വിത്ത് ഫയര്‍' എന്ന ഡോക്യുമെന്‍ററിയാണ് സുഷ്‌മിത് ഘോഷിനെയും, റിന്‍റു തോമസിനെയും ഈ ബഹുമതിക്ക് അര്‍ഹരാക്കിയത്. ഇരുവരും ചേര്‍ന്ന് സംവിധാനം ചെയ്‌ത ഡോക്യുമെന്‍ററിയാണ് റൈറ്റിങ് വിത്ത് ഫയര്‍. തലാഷ്, ഗല്ലി ബോയ്, ഗോള്‍ഡ് എന്നീ ബോളിവുഡ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് റീമ കഗ്‌തി.