കേരളം

kerala

ETV Bharat / entertainment

സൂരറൈ പോട്രിന്‌ ശേഷം വീണ്ടും ബയോപിക്കുമായി സൂര്യയും സുധ കൊങ്കരയും - Once again Suriya Sudha Kongara teamup

Once again Suriya Sudha Kongara teamup: 'സൂരറൈ പോട്രി'ന്‌ ശേഷം മറ്റൊരു ബയോപിക്കിനൊരുങ്ങി സൂര്യയും സംവിധായിക സുധ കൊങ്കരയും. ഇത്തവണയും മറ്റൊരു ബയോപിക്കിനായാണ് ഇരുവരും ഒന്നിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Suriya and Sudha Kongara to collaborate again  വീണ്ടും ബയോപിക്കുമായി സൂര്യയും സുധ കൊങ്കരയും  Once again Suriya Sudha Kongara teamup  Soorarai Pottru hindi remake
സൂരറൈ പോട്രിന്‌ ശേഷം വീണ്ടും ബയോപിക്കുമായി സൂര്യയും സുധ കൊങ്കരയും

By

Published : Apr 10, 2022, 12:50 PM IST

Once again Suriya Sudha Kongara teamup: സൂര്യയുടെ സൂപ്പര്‍ഹിറ്റ്‌ ചിത്രമാണ്‌ സംവിധായിക സുധ കൊങ്കരയുടെ 'സൂരറൈ പോട്ര്‌'. 'സൂരറൈ പോട്രി'ന് ശേഷം ഇപ്പോഴിതാ വീണ്ടും ഒന്നിക്കാനൊരുങ്ങുകയാണ് സൂര്യയും സുധ കൊങ്കരയും. ഇത്തവണയും മറ്റൊരു ബയോപിക്കിനായാണ് ഇരുവരും ഒന്നിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായികയുടെ ഈ വെളിപ്പെടുത്തല്‍. അതേസമയം ആരെ കുറിച്ചുള്ള ബയോപിക്ക്‌ ആയിരിക്കുമെന്നതില്‍ സുധ കൊങ്കര വ്യക്തമാക്കിയിട്ടില്ല. നിലവില്‍ സൂര്യയും സുധയും കരാര്‍ ഒപ്പിട്ടിരിക്കുന്ന സിനിമകള്‍ക്ക്‌ ശേഷമാകും പുതിയ ചിത്രം ആരംഭിക്കുക.

Soorarai Pottru hindi remake: 'സൂരറൈ പോട്രി'ന്‍റെ ഹിന്ദി പതിപ്പിന്‍റെ അണിയറയിലാണിപ്പോള്‍ സുധ കൊങ്കര. ഹിന്ദി പതിപ്പില്‍ അക്ഷയ്‌ കുമാറാണ്‌ സൂര്യയ്‌ക്ക്‌ പകരക്കാരനായെത്തുക. സൂര്യയുടെ 2ഡി എന്‍റര്‍ടെയ്‌ന്‍മെന്‍റ്‌സും വിക്രം മല്‍ഹോത്രയും ചേര്‍ന്നാണ് നിര്‍മാണം.

ആഭ്യന്തര വിമാന സര്‍വ്വീസ്‌ ആയ എയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ക്യാപ്‌റ്റന്‍ ജി.ആര്‍ ഗോപിനാഥന്‍റെ ജീവിത കഥയാണ് 'സൂരറൈ പോട്ര്‌' പറഞ്ഞത്‌. സൂര്യയുടെ നായികയായി വേഷമിട്ടത്‌ മലയാളത്തിന്‍റെ പ്രിയ നടി അപര്‍ണ ബാലമുരളിയാണ്. സൂര്യക്കൊപ്പം അപര്‍ണയുടെ അഭിനയ മികവും ഏറെ വാഴ്‌ത്തപ്പെട്ടിരുന്നു. അപര്‍ണയുടെ ബൊമ്മി എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഉര്‍വ്വശിയും ചിത്രത്തില്‍ ഒരു സുപ്രധാന വേഷത്തിലെത്തിയിരുന്നു.

കൊവിഡ്‌ സാഹചര്യത്തില്‍ ഡയറക്‌ട്‌ ഒടിടി റിലീസായാണ് ചിത്രം പ്രേക്ഷകര്‍ക്ക്‌ മുമ്പിലെത്തിയത്‌. ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം റിലീസിനെത്തിയത്‌. സ്‌ട്രീമിംഗ്‌ ആരംഭിച്ച ദിവസം തന്നെ ചിത്രം സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയായിരുന്നു. മലയാളം, തമിഴ്‌, തെലുങ്ക്‌, കന്നട എന്നീ ഭാഷകളിലായാണ് ചിത്രം റിലീസായത്‌.

Also Read: 'ഞങ്ങളുടെ അസ്‌തിത്വത്തിന്‍റെ വേര്‌ തമിഴാണ്'; തമിഴ്‌ ദേവതയുടെ ചിത്രവുമായി എആര്‍ റഹ്‌മാന്‍

For All Latest Updates

ABOUT THE AUTHOR

...view details