Suresh Gopi Sathyan Anthikad movie: സുരേഷ് ഗോപിയെ കേന്ദ്രകഥാപാത്രമാക്കി ജോഷി സംവിധാനം ചെയ്യുന്ന 'പാപ്പന്‍' എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് നാളേറെയായി ആരാധകര്‍. 'പാപ്പന്' ശേഷം സത്യന്‍ അന്തിക്കാട് ചിത്രമായിരിക്കുമോ സുരേഷ് ഗോപിയുടെ പുതിയ പ്രോജക്‌ട് എന്നാണ് ആരാധകരുടെ ചോദ്യം. കഴിഞ്ഞ ദിവസം സുരേഷ് ഗോപി പങ്കുവച്ച ഫേസ്‌ബുക്ക് പോസ്‌റ്റാണ് ആരാധകരുടെ സംശയങ്ങള്‍ക്ക് കാരണമായത്.
Suresh Gopi Sathyan Anthikad pic: സംവിധായകന്‍ സത്യന്‍ അന്തിക്കാടിനൊപ്പമുള്ള ഒരു ചിത്രം കഴിഞ്ഞ ദിവസം സുരേഷ് ഗോപി ഫേസ്‌ബുക്കില്‍ പങ്കുവച്ചിരുന്നു. പോസ്‌റ്റിന് പിന്നാലെ നിരവധി ചോദ്യങ്ങളുമായി ആരാധകരെത്തി. 'പുതിയ പടം സത്യനൊപ്പമാണോ? എങ്കില്‍ പൊളിക്കും', 'അടുത്ത ചിത്രം വരുന്നുണ്ടോ', 'സത്യേട്ടന്‍റെ കൂടെ ഒരു സിനിമ പ്രതീക്ഷിക്കുന്നു, നന്മകള്‍ നിറഞ്ഞൊരു സിനിമ സത്യന്‍ അന്തിക്കാടിനൊപ്പം' പ്രതീക്ഷിക്കുന്നു. എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്‍റുകള്‍.
Sathyan Anthikad Makal: 'മകള്‍' ആണ് സത്യന്‍ അന്തിക്കാടിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. ജയറാം, ശ്രീനിവാസന്‍, മീരാ ജാസ്‌മിന്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുക. അടുത്ത മാസം ചിത്രം റിലീസാകും.