Suresh Gopi s viral statement about religion: താന്‍ അവിശ്വാസികളുടെ സര്‍വ നാശത്തിനായി പ്രാര്‍ഥിക്കുമെന്ന് നടനും മുന്‍ ബിജെപി എം.പിയുമായ സുരേഷ് ഗോപി. അതേസമയം താന്‍ ഈശ്വര വിശ്വാസികളെ സ്‌നേഹിക്കുമെന്നും താരം വ്യക്തമാക്കി. സുരേഷ് ഗോപിയുടെ വിദ്വേഷപ്രസംഗം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ശിവരാത്രി ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന പരിപാടിയിലായിരുന്നു വിവാദ പരാമര്‍ശങ്ങള്‍.
'വിശ്വാസികളെ സ്‌നേഹിക്കും, അവിശ്വാസികളുടെ സര്‍വ നാശത്തിനായി പ്രാര്‍ഥിക്കും' ; വിദ്വേഷ പ്രസംഗവുമായി സുരേഷ് ഗോപി - Suresh Gopi about religion
ശിവരാത്രി ദിനാഘോഷത്തിനിടെയായിരുന്നു സുരേഷ് ഗോപിയുടെ വിവാദ പ്രസംഗം
സുരേഷ് ഗോപിയുടെ വാക്കുകള്‍ : 'എന്‍റെ ഈശ്വരന്‍മാരെ സ്‌നേഹിച്ച്, ഞാന്‍ ഈ ലോകത്തുള്ള വിശ്വാസികളായ മനുഷ്യരെ മുഴുവന്‍ സ്‌നേഹിക്കും എന്ന് പറയുമ്പോള്‍, അവിശ്വാസികളോട് ഒട്ടും സ്‌നേഹമില്ല എന്ന് തന്നെ ചങ്കൂറ്റത്തോടെ പറയും. വിശ്വാസികളുടെ അവകാശങ്ങളിലേയ്‌ക്ക് ധ്വംസന രൂപേണ വരുന്ന ഒരു ശക്‌തിയോടും പൊറുക്കില്ല. അവരുടെ സര്‍വ നാശത്തിന് വേണ്ടി കൂടി ശ്രീകോവിലിന്‍റെ മുന്നില്‍ നിന്ന് പ്രാര്‍ഥിച്ചിരിക്കും.
അത് എല്ലാവരും ചെയ്യണം. ഇത് ആരെയും ദ്രോഹിക്കാന്‍ വേണ്ടിയല്ല നമ്മുടെ ഭക്തിയെന്ന് പറയുന്നത്. ഭക്തിയെയും ഭക്തി സ്ഥാപനങ്ങളെയും ഭക്തി മാര്‍ഗത്തെയും നിന്ദിക്കാന്‍ വരുന്ന ഒരാള്‍ പോലും സമാധാനത്തോടെ നല്ല ജീവിതം ജീവിച്ച് ഈ ലോകത്ത് അവസാനിപ്പിക്കാന്‍ ഒരു കാരണവശാലും അന്തരീക്ഷം ഒരുങ്ങിക്കൂട' - സുരേഷ് ഗോപി പറഞ്ഞു.