Suresh Gopi removes beard: സുരേഷ് ഗോപിയെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഒറ്റക്കൊമ്പന്‍'. ചിത്രത്തിന് വേണ്ടിയുള്ള താരത്തിന്‍റെ ലുക്ക് സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു. 'ഒറ്റക്കൊമ്പനി'ല്‍ കുറുവച്ചന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനായി നര പടര്‍ന്ന താടിയോടെയുള്ള ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. താരത്തിന്‍റെ ഈ പുതിയ ഗെറ്റപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്‌തിരുന്നു.
Gokul Suresh reply to social media abuser: എന്നാല്‍ ഒരുകൂട്ടം താരത്തെ ട്രോളിയും രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ പരിഹാസം അതിരുകടന്നപ്പോള്‍ വിഷയത്തില്‍ പ്രതികരിച്ച് മകന്‍ ഗോകുല്‍ സുരേഷും രംഗത്തെത്തിയിരുന്നു. അച്ഛനെ പരിഹസിച്ചവര്‍ക്ക് ചുട്ട മറുപടിയാണ് ഗോകുല്‍ സുരേഷ് നല്‍കിയത്. ഒരു ഭാഗത്ത് സുരേഷ് ഗോപിയുടെ ഫോട്ടോയും മറുഭാഗത്ത് എഡിറ്റ് ചെയ്‌ത സിംഹവാലന്‍ കുരങ്ങിന്‍റെ മുഖവും ചേര്‍ത്ത് വച്ച്, 'ഈ ചിത്രത്തിന് രണ്ട് വ്യത്യാസങ്ങളുണ്ട് കണ്ടുപിടിക്കാമോ' എന്ന കുറിപ്പിനാണ് ഗോകുല്‍ സുരേഷ് ചുട്ട മറുപടി നല്‍കിയത്. 'ലെഫ്‌റ്റില്‍ നിന്‍റെ തന്തയും റൈറ്റില്‍ എന്‍റെ തന്തയും'. ഇപ്രകാരമായിരുന്നു ഗോകുല്‍ സുരേഷിന്‍റെ മറുപടി. ഗോകുലിന്‍റെ ഈ മറുപടി സോഷ്യല്‍ മീഡിയയും ഏറ്റെടുത്തിരുന്നു.