മെഡിക്കല്‍ കോളജ് സര്‍ജറി വിഭാഗം പിജി വിദ്യാര്‍ഥിനി ഡോക്‌ടര്‍ ഷഹന ജീവനൊടുക്കിയ സംഭവത്തില്‍ (Doctor Shahana Suicide Case) പ്രതികരിച്ച് നടനും മുന്‍ എംപിയുമായ സുരേഷ് ഗോപി (Suresh Gopi reacts on Doctor Shahana Suicide). സ്ത്രീധന സമ്പ്രദായം ഒടുങ്ങണമെന്നും സ്‌ത്രീ തന്നെയാണ് ധനം എന്നും സുരേഷ് ഗോപി. ഫേസ്‌ബുക്കിലൂടെയായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം (Suresh Gopi Facebook post about Doctor Shahana).
'ഷഹന എന്നല്ല, ഇതു പോലെ ഉള്ള ഏത് പെണ്‍ മക്കള്‍ ആയാലും ജാതിക്ക് അതീതമായി ഉറച്ച നിലപാട് നമ്മൾ എടുത്തേ മതിയാകൂ. നമ്മുടെ മക്കളുടെ നല്ല ഭാവിയിലേയ്‌ക്കായി, സ്ത്രീധന സമ്പ്രദായം ഒടുങ്ങണം. സ്ത്രീ തന്നെ ആണ് ധനം.. സ്‌ത്രീധനം ചോദിക്കുന്നവനും വാങ്ങുന്നവനും നശിക്കുക തന്നെ ചെയ്യണം. ഡോക്‌ടര്‍ ഷഹാന ജീവിക്കണം. കരുത്തും തന്‍റേടവും ഉള്ള സ്ത്രീ മനസ്സുകളിലൂടെ. SAY NO TO DOWRY AND SAVE YOUR SONS.' -ഇപ്രകാരമാണ് സുരേഷ് ഗോപി കുറിച്ചത്.
അതേസമയം സംഭവത്തില്‍ സുഹൃത്തും സഹ ഡോക്‌ടറുമായ കൊല്ലം സ്വദേശി ഇഎ റുവൈസിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലായിരുന്നു ഡോ റുവൈസിന്‍റെ അറസ്‌റ്റ്. ആത്മഹത്യ പ്രേരണ കുറ്റത്തിനും സ്‌ത്രീധന നിരോധന നിയമപ്രകാരവുമാണ് റുവൈസിനെതിരെ കേസെടുത്തിരിക്കുന്നത്. ഇന്ന് പുലര്‍ച്ചെ കൊല്ലം കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടില്‍ നിന്നാണ് റുവൈസിനെ പൊലീസ് കസ്‌റ്റഡിയില്‍ എടുത്തത്.
വെഞ്ഞാറമൂട് സ്വദേശിനിയായ ഡോക്‌ടര്‍ ഷഹന കഴിഞ്ഞ ദിവസമാണ് ആത്മഹത്യ ചെയ്‌തത്. മെഡിക്കല്‍ കോളജിന് സമീപം ഫ്ലാറ്റില്‍ താമസിച്ചിരുന്ന ഡോക്‌ടര്‍ സമയമായിട്ടും ആശുപത്രിയില്‍ എത്തിയിരുന്നില്ല. ഇതേ തുടര്‍ന്ന് ഫ്ലാറ്റിലെത്തി പരിശോധന നടത്തിയപ്പോഴാണ് ഷഹനയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഷഹന മരണത്തിന് കീഴടങ്ങി.