Suresh Gopi donates two lakhs to mimicry artists: പറഞ്ഞ വാക്കു പാലിച്ച് സുരേഷ് ഗോപി. പുതിയ സിനിമകളുടെ അഡ്വാന്‍സ് തുക കിട്ടുമ്പോള്‍ അതില്‍ നിന്നും രണ്ട് ലക്ഷം രൂപ മിമിക്രി കലാകാരന്‍മാരുടെ സംഘടനയ്‌ക്ക് നല്‍കുമെന്ന വാക്ക് വീണ്ടും പാലിച്ച് താരം. അരുണ്‍ വര്‍മ സംവിധാനം ചെയ്യുന്ന 'എസ്‌ജി 255' എന്ന് താത്‌ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ അഡ്വാന്‍സ് തുകയാണ് സുരേഷ് ഗോപി മിമിക്രി ആര്‍ട്ടിസ്‌റ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് നാദിര്‍ഷയ്‌ക്ക് കൈമാറിയത്.
മാജിക് ഫ്രെയിംസും ലിസ്‌റ്റിന്‍ സ്‌റ്റീഫനുമായി ചേര്‍ന്നാണ് 'എസ്‌ജി 255' ഒരുക്കുന്നത്. ഇക്കാര്യം സുരേഷ് ഗോപിയും നാദിര്‍ഷയും തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവച്ചു. പങ്കുവച്ച പോസ്‌റ്റിന് താഴെ നിരവധി പേരാണ് താരത്തിന് അഭിനന്ദനങ്ങളും ആശംസകളും അറിയിച്ച് രംഗത്തെത്തിയത്.
Suresh Gopi helping hands to mimicry artists: നേരത്തെ 'ഒറ്റക്കൊമ്പന്‍' എന്ന സിനിമയുടെ അഡ്വാന്‍സും താരം മിമിക്രി കലാകാരന്‍മാര്‍ക്ക് നല്‍കിയിരുന്നു. ഇതുവരെ ആറ് ലക്ഷം രൂപ സുരേഷ് ഗോപി സംഘടനയ്‌ക്ക് നല്‍കി കഴിഞ്ഞു. ഇക്കഴിഞ്ഞ ഓണക്കാലത്ത് ഒരു ടെലിവിഷന്‍ ചാനലില്‍ നടന്ന പരിപാടിയിലാണ് താരം മിമിക്രി കലാകാരന്‍മാര്‍ക്ക് സഹായം പ്രഖ്യാപിച്ചത്. മിമിക്രി അസോസിയേഷന്‍ സംഘടനയുടെ ഉന്നമനത്തിനായി താന്‍ ചെയ്യുന്ന ഓരോ സിനിമയുടെ പ്രതിഫലത്തില്‍ നിന്നും രണ്ട് ലക്ഷം രൂപ സംഭാവനയായി നല്‍കുമെന്ന് സുരേഷ് ഗോപി അറിയിച്ചിരുന്നു.