സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന തൻ്റെ പ്രസംഗത്തിൻ്റെ വീഡിയോ എഡിറ്റ് ചെയ്‌തതാണെന്ന് ചലച്ചിത്ര നടനും മുൻ രാജ്യസഭാംഗവുമായ സുരേഷ് ഗോപി. നിരീശ്വരവാദികളോട് തനിക്ക് യാതൊരു തരത്തിലുള്ള അനാദരവില്ലെന്നും പ്രസംഗത്തിൽ പറഞ്ഞത് തൻ്റെ മതത്തിന് എതിരെ നിൽക്കുന്ന രാഷ്‌ട്രീയ പാർട്ടികളെയും, ശബരിമലയിലെ ശല്യക്കാരെയും കുറിച്ചാണെന്ന് നടന്‍ പറഞ്ഞു. അവിശ്വാസികളോട് തനിക്ക് ലവലേശം പോലും സ്‌നേഹമില്ലെന്നും, വിശ്വാസികളുടെ അവകാശങ്ങൾക്ക് നേരെവരുന്ന ഒരു ശക്തിയോടും പൊറുക്കില്ലെന്നും അവരുടെ സർവ്വനാശത്തിനുവേണ്ടി പ്രാർഥിക്കുമെന്നും അദ്ദേഹം പറയുന്ന വീഡിയോ ക്ലിപ്പ് അടുത്തിടെ വൈറലായിരുന്നു.
'എൻ്റെ സമീപകാല പ്രസംഗങ്ങളിലൊന്നിൽ നിന്ന് പ്രചരിക്കുന്ന ഒരു വീഡിയോ ക്ലിപ്പ് ഞാൻ കണ്ടു, എന്നാൽ സന്ദർഭത്തിനനുയോജ്യമല്ലാത്ത രീതിയിൽ എഡിറ്റ് ചെയ്‌തതാണ്. ഈ പ്രശ്‌നം അറിഞ്ഞയുടനെ അതിനെപ്പറ്റി അഭിസംബോധന ചെയ്യണമെന്നെനിക്ക് തോന്നി. അവിശ്വാസികളുടെയോ നിരീശ്വരവാദികളുടെയോ മൂല്യവത്തായതും വിവേകപൂർണ്ണവും ചിന്തനീയവുമായ ചിന്തകളെ ഞാൻ അനാദരിക്കുന്നില്ല. അത് ഒരിക്കലും ചെയ്യില്ല. ഞാൻ അവരെക്കുറിച്ച് സംസാരിച്ചിട്ടില്ല, എൻ്റെ ആശയം വഴിതിരിച്ചുവിടാനുള്ള അവരുടെ വിഷംനിറഞ്ഞ ആഗ്രഹം തൃപ്‌തിപ്പെടുത്താൻ തൻ്റെ പ്രസംഗത്തെ കഷണങ്ങളാക്കി.