കേരളം

kerala

ETV Bharat / entertainment

'സിദ്ദിഖ് അടക്കം പലരും കുറ്റപ്പെടുത്തി' ; ഗരുഡൻ റിലീസ് വേളയില്‍ സുരേഷ് ഗോപി - ബിജു മേനോന്‍

Suresh Gopi about Garudan movie : തന്‍റെ പതിവ് സിനിമകളിലേതുപോലെ മാസ് ഡയലോഗുകളും, ഫൈറ്റ് സീനുകളും പ്രതീക്ഷിച്ച്‌ ആരും ഗരുഡന്‍ കാണാന്‍ വരരുതെന്ന് സുരേഷ് ഗോപി

Garudan Release  Garudan  Suresh Gopi Biju Menon movie  Suresh Gopi  Biju Menon  Suresh Gopi about Garudan  ഗരുഡൻ റിലീസ് വേളയില്‍ സുരേഷ് ഗോപി  സുരേഷ് ഗോപി  ഗരുഡൻ റിലീസ്  ഗരുഡൻ  ബിജു മേനോന്‍
Suresh Gopi about Garudan movie

By ETV Bharat Kerala Team

Published : Nov 3, 2023, 4:56 PM IST

ഗരുഡൻ റിലീസ് വേളയില്‍ സുരേഷ് ഗോപി

എറണാകുളം : സുരേഷ് ഗോപി - ബിജു മേനോന്‍ ചിത്രം 'ഗരുഡന്‍' തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ് (Garudan Release). നവാഗതനായ അരുൺ വർമ സംവിധാനം ചെയ്‌ത ചിത്രം ഇന്നാണ് (നവംബര്‍ 3) തിയേറ്ററുകളില്‍ എത്തിയത്. പ്രദര്‍ശന ദിനം തന്നെ ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.

സുരേഷ് ഗോപി - ബിജു മേനോൻ കൂട്ടുകെട്ട് (Suresh Gopi Biju Menon movie) തിരശ്ശീലയിൽ അത്‌ഭുതങ്ങള്‍ സൃഷ്‌ടിക്കുകയാണ്. അഭിരാമിയാണ് സിനിമയിലെ പ്രധാന സ്ത്രീ കഥാപാത്രം. അതിനിടെ 'ഗരുഡനെ' കുറിച്ചുള്ള സുരേഷ് ഗോപിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ് (Suresh Gopi about Garudan).

ആക്ഷൻ ഇല്ലാത്ത ഒരു ആക്ഷൻ ചിത്രമാണ് 'ഗരുഡൻ' എന്നാണ് സിനിമയെ കുറിച്ച് സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞത്. 'സിനിമയുടെ ആദ്യ തിരക്കഥയിൽ ആക്ഷൻ രംഗങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. പിന്നീട് സംവിധായകന്‍റെയും നിർമാതാവിന്‍റെയും നിർദ്ദേശ പ്രകാരമാണ് ഒരു ആക്ഷൻ രംഗം ഉൾപ്പെടുത്തിയത്. അതിലും എത്രത്തോളം ഭാഗം കട്ട് ചെയ്‌തുകളയാമോ അത്രത്തോളം ചെറുതാക്കിയാണ് സിനിമയിൽ ആ രംഗം ഉൾപ്പെടുത്തിയിരിക്കുന്നത്.

ഗരുഡന്‍ തിയേറ്ററുകളില്‍

Also Read:Garudan Trailer : 'നീതി ലഭിച്ചിട്ടില്ല' ; സുരേഷ്‌ ഗോപിയും ബിജു മേനോനും നേര്‍ക്കുനേര്‍ ? ; ഗരുഡന്‍ ത്രില്ലിങ് ട്രെയിലര്‍ പുറത്ത്

തന്‍റെ പതിവ് ചിത്രങ്ങളിലേതുപോലെ മാസ് ഡയലോഗുകളും, അഞ്ച് സീൻ കഴിഞ്ഞാൽ ഒരു ഫൈറ്റ് സീനും പ്രതീക്ഷിച്ച്‌ ആരും തന്നെ 'ഗരുഡന്' വരേണ്ടതില്ല. ഒരു ക്ലാസ് മാസ് ആക്ഷൻ ത്രില്ലർ ചിത്രമാണ് 'ഗരുഡൻ'. അങ്ങനെ ചിത്രത്തിന് പേര് നൽകിയിരിക്കുന്നത് എന്തിനാണെന്നും ചിത്രം കണ്ടുകഴിയുമ്പോൾ പ്രേക്ഷകന് മനസ്സിലാകും.

സിനിമയിൽ നിന്ന് പലപ്പോഴും തനിക്ക് ഇടവേളകൾ എടുക്കേണ്ടി വന്നിട്ടുണ്ട്. അത്തരത്തിൽ സിനിമകളിൽ നിന്ന് മാറി നിൽക്കുന്നതിന് നടൻ സിദ്ധിഖ് അടക്കം തന്നെ ഒരുപാട് കുറ്റപ്പെടുത്തിയിട്ടും ഉണ്ട്. സിനിമകൾ നഷ്‌ടപ്പെടുത്തിയത് ഒരിക്കലും മനപ്പൂർവ്വം ആയിരുന്നില്ല. തെലുഗുവില്‍ നിന്നും തമിഴിൽ നിന്നും ഒക്കെ നിരവധി ബിഗ് ബജറ്റ് ചിത്രങ്ങൾ എന്നെ തേടി എത്തിയിട്ടുണ്ട്.

മലയാളവും ഇംഗ്ലീഷും സംസാരിക്കാൻ അറിയുന്നതുപോലെ മറ്റ് ഭാഷകൾ കൈകാര്യം ചെയ്യാൻ വലിയ ബുദ്ധിമുട്ടാണ്. ഹിന്ദിയും ഒരു പരിധിവരെ സംസാരിക്കാൻ ആകും. കന്നട തെലുഗു എന്നിവ വളരെ അധികം ബുദ്ധിമുട്ടാണ്. അതുകൊണ്ട് തന്നെ പലപ്പോഴും അത്തരം ഓഫറുകൾ വേണ്ടെന്ന് വച്ചിട്ടുണ്ട്' - സുരേഷ് ഗോപി പറഞ്ഞു.

Also Read:Garudan Movie Making video പൊലീസ് ഓഫിസറായി വീണ്ടും സുരേഷ് ഗോപി, കോളേജ് പ്രൊഫസറായി ബിജു മേനോന്‍; ഗരുഡന്‍ മേക്കിങ് വീഡിയോ

പ്രശസ്‌ത സംവിധായകൻ മിഥുൻ മാനുവൽ തോമസിന്‍റെ തിരക്കഥയിലാണ് ചിത്രം. മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്‌റ്റിന്‍ സ്‌റ്റീഫന്‍ ആണ് നിര്‍മാണം. മിഥുന്‍ മാനുവലും മാജിക് ഫ്രെയിംസും ഇതാദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സുരേഷ് ഗോപിയുടെ 'പാപ്പന്‍' സിനിമയുടെ ഛായാഗ്രാഹകന്‍ അജയ്‌ ഡേവിഡ് കാച്ചപ്പിള്ളിയാണ് 'ഗരുഡന്‍റെ' ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ശ്രീജിത്ത് സാരംഗ് എഡിറ്റിംഗും, ജേക്‌സ്‌ ബിജോയ് സംഗീതവും നിര്‍വഹിച്ചിരിക്കുന്നു.

ABOUT THE AUTHOR

...view details