കേരളം

kerala

ETV Bharat / entertainment

പ്രണയ ജോഡികള്‍ക്ക് കനക പുഷ്‌പം ; രണ്‍ബീര്‍ ആലിയ ദമ്പതികള്‍ക്ക് 125 സ്വര്‍ണപ്പൂക്കള്‍ നല്‍കി വ്യാപാരി - ബോളിവിഡ് താര വിവാഹം

സൂറത്തിലെ സ്വര്‍ണ വ്യാപാരിയായ ദീപക് ചോപ്‌സ്‌കിയാണ് ദമ്പതികള്‍ക്ക് സമ്മാനമായി സ്വര്‍ണത്തില്‍ നിര്‍മിച്ച 125 റോസാപ്പൂക്കള്‍ നല്‍കിയത്

gold bouquet for Ranbir Alia  Jeweler sends gold flowers for Ranbir Alia  Ranbir Alia wedding updates  ണ്‍ബീര്‍ ആലിയ ദമ്പതികള്‍ക്ക് 125 സ്വര്‍ണപ്പൂക്കള്‍  ബോളിവിഡ് താര വിവാഹം  ദീപക് ചോപ്സ്കി
പ്രണയ ജോഡികള്‍ക്ക് കനക പുഷ്പം സമ്മാനം; രണ്‍ബീര്‍ ആലിയ ദമ്പതികള്‍ക്ക് 125 സ്വര്‍ണപ്പൂക്കള്‍ നല്‍കി സ്വര്‍ണവ്യാപാരി

By

Published : Apr 13, 2022, 10:47 PM IST

മുംബൈ :ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഒന്നാകുന്ന രണ്‍ബീര്‍ ആലിയ ദമ്പതികള്‍ക്ക് സമ്മാനവുമായി സ്വര്‍ണ വ്യാപാരി. സൂറത് സ്വദേശി ദീപക് ചോപ്‌സ്‌കിയാണ് ദമ്പതികള്‍ക്ക് സമ്മാനമായി സ്വര്‍ണത്തില്‍ നിര്‍മിച്ച 125 റോസാപ്പൂക്കള്‍ നല്‍കിയത്. 24 ക്യാരറ്റ് സ്വര്‍ണത്തില്‍ നിര്‍മിച്ച പൂക്കളൊന്നിന് 1700 മുതല്‍ 2000 രൂപവരെ വിലവരും.

വിവാഹ ആഘോഷങ്ങള്‍ക്കിടെ ചോപ്‌സ്‌കിയുടെ ജോലിക്കാര്‍ സമ്മാനം വേദിയില്‍ എത്തിക്കുകയായിരുന്നു. അഞ്ച് അടി ഉയരത്തില്‍ അലങ്കരിച്ചാണ് സ്വര്‍ണ പൂക്കള്‍ സമ്മാനിച്ചത്. അഞ്ച് ദിവസം കൊണ്ടാണ് ഇവ നിര്‍മിച്ചത്. ചോപ്‌സ്‌കിയുടെ മകനും മരുമകളും ആലിയ രണ്‍ബീര്‍ ദമ്പതികളുടെ സുഹൃത്തുക്കളാണ്.

Also Read: രണ്‍ബീര്‍ - ആലിയ വിവാഹം : മെഹന്ദി ഇന്ന്, പരമ്പരാഗത വസ്‌ത്രത്തില്‍ തിളങ്ങി കരീന കപൂര്‍

സ്വര്‍ണപ്പൂക്കള്‍ ഇതിനകം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ഇരുവരുടെയും വിവാഹം പ്രമാണിച്ച് രണ്‍ബീറിന്‍റെ വീടിന് വലിയ കാവലാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രണയ ജോഡികള്‍ ഒന്നായ വാര്‍ത്ത അറിഞ്ഞ് നിരവധി പേരാണ് വീടിന് പരിസരത്ത് എത്തിയത്.

ABOUT THE AUTHOR

...view details