Autorickshawkarante Bharya teaser: സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ഹരികുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഓട്ടോറിക്ഷക്കാരന്‍റെ ഭാര്യ. സിനിമയുടെ ടീസര്‍ ശ്രദ്ധേയമാവുന്നു. ഒരു ഫാമിലി എന്‍റര്‍ടെയ്‌നര്‍ ചിത്രമാകും ഓട്ടോറിക്ഷക്കാരന്‍റെ ഭാര്യ എന്നാണ് ടീസര്‍ നല്‍കുന്ന സൂചന.
Ann Augustine career break: ആന്‍ അഗസ്‌റ്റിന്‍ ആണ് ചിത്രത്തില്‍ സുരാജിന്‍റെ നായികയായെത്തുന്നത്. ഒരിടവേളയ്‌ക്ക് ശേഷം ആന്‍ അഗസ്‌റ്റിന്‍ സിനിമയിലേയ്‌ക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. പ്രശസ്‌ത എഴുത്തുകാരന്‍ എം.മുകുന്ദന്‍ ആദ്യമായി തിരക്കഥ ഒരുക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്.
Autorickshawkarante Bharya cast and crew: ജനാര്‍ദ്ദനന്‍, കൈലാഷ്, സ്വാസിക, മനോഹരി ജോയ്, സുനില്‍ സുഖദ, മഹേഷ്, ജയശങ്കര്‍ പൊതുവത്ത്, അമല്‍ രാജ്, ബേബി അലൈന ഫിദല്‍, നീന കുറുപ്പ്, സതീഷ് പൊതുവാള്‍, അകം അശോകന്‍, ദേവി അജിത്ത്, ഡോ.രജിത് കുമാര്‍, കബനി, ദേവരാജ് ദേവ്, നന്ദനുണ്ണി, അജയ് കല്ലായി, കലാഭവന്‍ സതീഷ്, പ്രശാന്ത് കാഞ്ഞിരമറ്റം, അജിത നമ്പ്യാര്‍, ജയരാജ് കോഴിക്കോട് തുടങ്ങിയവര്‍ ചിത്രത്തില്‍ അണിനിരക്കുന്നു.
ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ കെ.വി അബ്‌ദുള്‍ നാസര്‍ ആണ് നിര്‍മാണം. അഴകപ്പന്‍ ഛായാഗ്രഹണവും അയൂബ് ഖാന്‍ എഡിറ്റിംഗും നിര്‍വ്വഹിക്കും. പ്രഭാവര്‍മയുടെ വരികള്‍ക്ക് ഔസേപ്പച്ചന്‍ ആണ് സംഗീതം. ഷാജി പട്ടിക്കര ആണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്ർ. ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ ജയേഷ് മൈനാഗപ്പള്ളി, അസോസിയേറ്റ് ഡയറക്‌ടര്‍ ഗീതാഞ്ജലി ഹരികുമാര്‍, കലാസംവിധാനം ത്യാഗു തവനൂര്‍, മേക്കപ്പ് റഹിം കൊടുങ്ങല്ലൂര്‍, വസ്‌ത്രാലങ്കാരം നിസാര്‍ റഹ്മത്ത് എന്നിവരും നിര്‍വഹിക്കുന്നു.
Autorickshawkarante Bharya release: മാഹിയിലും പരിസര പ്രദേശങ്ങളിലുമായായിരുന്നു ചിത്രീകരണം. 2022 ഫെബ്രുവരിയോടെ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിരുന്നു. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം തിയേറ്ററില്‍ എത്തിക്കുന്നത്. ഒക്‌ടോബര്‍ 28ന് ചിത്രം റിലീസിനെത്തും.