കൊച്ചി :ഇപ്പോൾ മലയാള സിനിമയിൽ ഏറ്റവും മികച്ച സ്വഭാവ നടനായി മുന്നിട്ടുനിൽക്കുന്ന താരമാണ് സുരാജ് വെഞ്ഞാറമ്മൂട്. കോമഡി റോളുകളിലൂടെ മലയാള സിനിമയിൽ രംഗപ്രവേശം ചെയ്‌ത നടൻ മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചതിനും ചിന്തിപ്പിച്ചതിനും കണക്കില്ല. പിന്നീട് ഇടക്കാലത്ത് സിനിമയിലെ തമാശ കഥാപാത്രങ്ങളിൽ നിന്ന് വിട്ടുനിന്ന നടൻ പേരറിയാത്തവൻ എന്ന സിനിമയിലെ തൻ്റെ അഭിനയ മികവിന് മികച്ച നടനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയിരുന്നു. അവിടുന്നിങ്ങോട്ട് സ്വഭാവ നടനെന്ന രീതിയിൽ ഒരുപാട് സിനിമകളിൽ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് സുരാജ് തൻ്റെ കഴിവ് തെളിയിച്ചു.
പ്രേക്ഷകരുടെ പരാതിക്ക് അറുതി വരുത്തി സുരാജ്: എന്നാൽ ഇതിനിടയിൽ അവാർഡ് കരസ്ഥമാക്കിയതിനുശേഷം നടന് താരതമ്യേന വളരെ കുറവ് തമാശ കഥാപാത്രങ്ങളെ ലഭ്യമായുള്ളൂ. അതുകൊണ്ടു തന്നെ സീരിയസ് റോളുകൾ തുടർച്ചയായി അഭിനയിച്ചുകൊണ്ടിരുന്ന സുരാജിലെ ഹാസ്യ നടൻ്റെ അസാന്നിധ്യം പ്രേക്ഷകർക്ക് അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ പ്രേക്ഷകരുടെ ഈ പരാതിക്ക് അറുതി വരുത്തിക്കൊണ്ട് തൻ്റെ ഏറ്റവും പുതിയ ചിത്രത്തിൽ ഒരുപാട് ചിരിക്കാനുള്ള വകയുമായി സുരാജ് എത്തുകയാണ്. പ്രേക്ഷകരുടെ പഴയ സുരാജിന്‍റെ തിരിച്ചുവരവറിയിച്ചുകൊണ്ടുള്ള സിനിമയ്ക്ക് മദനോത്സവം എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിൻ്റെ ടീസർ ബുധനാഴ്‌ച പുറത്തിറങ്ങി. ഒരു ഗ്രാമ പ്രദേശത്തിൻ്റെ പശ്ചാത്തലത്തിലാണ് ടീസർ തുടങ്ങുന്നത്.
also read:'മലൈക്കോട്ടൈ വാലിബൻ' സെറ്റിൽ തിരിച്ചെത്തി മോഹൻലാൽ ; വൈറലായി ലിജോ ജോസ് പെല്ലിശ്ശേരിയുടെ സെൽഫി