കേരളം

kerala

ETV Bharat / entertainment

Gadar 2| 'ഗദർ 2'; ഡാൻസ് നമ്പറുമായി സണ്ണി ഡിയോൾ വീണ്ടും, ഒപ്പം അമീഷ പട്ടേലും

'ഗദർ: ഏക് പ്രേം കഥ'യിലെ 'മെയിൻ നികല ഗഡ്ഡി ലേകെ'യുടെ പുനഃരാവിഷ്‌കരണമാണ് പുതിയ ഗാനം.

Sunny Deol Gadar 2 Main Nikla Gaddi Leke song  Sunny Deol  Gadar 2  Main Nikla Gaddi Leke song  Main Nikla Gaddi Leke  Gadar 2 Main Nikla Gaddi Leke  Sunny Deol Gadar 2  ഗദർ 2  ഡാൻസ് നമ്പറുമായി സണ്ണി ഡിയോൾ വീണ്ടും  സണ്ണി ഡിയോൾ വീണ്ടും ഒപ്പം അമീഷ പട്ടേലും  സണ്ണി ഡിയോൾ  അമീഷ പട്ടേൽ  ഗദർ ഏക് പ്രേം കഥ  മെയിൻ നികല ഗഡ്ഡി ലേകെ
Gadar 2

By

Published : Aug 3, 2023, 6:14 PM IST

2001ൽ പുറത്തിറങ്ങി ബോക്‌സ് ഓഫിസ് റെക്കോഡുകൾ തകർത്ത പ്രണയ ചിത്രം 'ഗദർ: ഏക് പ്രേം കഥ'യുടെ തുടർച്ച 'ഗദർ 2'ലെ ഗാനം പുറത്ത്. ആദ്യ ഭാഗത്ത് തകര്‍ത്തഭിനയിച്ച സണ്ണി ഡിയോളും അമീഷ പട്ടേലും തന്നെയാണ് 'ഗദർ 2'ലും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. 'ഗദർ: ഏക് പ്രേം കഥ'യിൽ നിന്നുള്ള 'മെയിൻ നികല ഗഡ്ഡി ലേകെ'യുടെ പുനഃരാവിഷ്‌കരണമാണ് പുതിയ ഗാനം.

താരാ സിങ് എന്ന കഥാപാത്രമായി സണ്ണി ഡിയോൾ വീണ്ടും എത്തുന്നതിന്‍റെ ആവേശത്തിലാണ് ആരാധകർ. ഇപ്പോഴിതാ ഒരുകാലത്ത് തരംഗമായ ഡാൻസ് നമ്പർ വീണ്ടും തിരശീലയില്‍ എത്തിയതോടെ ഇവരുടെ ആവേശം ഇരട്ടിയായിരിക്കുകയാണ്. മുൻ ചിത്രത്തെ പോലെ സക്കീന എന്ന കഥാപാത്രത്തെയാണ് അമീഷ പട്ടേൽ അവതരിപ്പിക്കുന്നത്. ഇവരുടെ മകനായ ജീത്ത് ആയി ഉത്കർഷ് ശർമ്മയും അഭിനയിക്കുന്നു.

സണ്ണി ഡിയോളും അമീഷ പട്ടേലും ഉത്കർഷ് ശർമ്മയും എല്ലാം അണിനിരക്കുന്ന തകർപ്പൻ ഡാൻസ് നമ്പറാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ഗാനം. കുടുംബാംഗങ്ങളോടൊത്ത് ആഘോഷമായി ആടിപ്പാടുകയാണ് താര സിങും കൂട്ടരും. സണ്ണിയുടെ സിഗ്നേച്ചർ ഹുക്ക് സ്റ്റെപ്പും ഗാനത്തിൽ പുനഃരാവിഷ്‌കരിക്കുന്നുണ്ട്. ഉത്കർഷ് ഈ ഗാനം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.

അന്തരിച്ച ഗാനരചയിതാവ് ആനന്ദ് ബക്ഷിയാണ് മെയിൻ നികല ഗഡ്ഡി ലേകെയുടെ വരികൾ എഴുതിയത്. മിഥുൻ ആണ് ഒറിജിനൽ കോമ്പോസിഷൻ ഇപ്പോൾ പുനർനിർമ്മിച്ചിരിക്കുന്നത്. ഉദിത് നാരായൺ, ആദിത്യ നാരായൺ, മിഥുൻ എന്നിവർ ചേർന്നാണ് ഗാനാലാപനം.

1947 ൽ ഇന്ത്യയുടെ വിഭജനകാലത്ത് നടക്കുന്ന പ്രണയകഥ ആയിരുന്നു ആദ്യ ഭാഗത്തിന്‍റെ പ്രമേയം. അമൃത്‌സറില്‍ നിന്നുള്ള ട്രക്ക് ഡ്രൈവറായ താര സിങും ലാഹോറിലെ മുസ്‍ലിം കുടുംബത്തില്‍ നിന്നുള്ള സക്കീനയും തമ്മിലുള്ള പ്രണയമാണ് 'ഗദർ: ഏക് പ്രേം കഥ' പറഞ്ഞത്. ബോക്‌സ് ഓഫിസില്‍ തരംഗമായിരുന്ന ചിത്രത്തില്‍ അമരീഷ് പുരിയും പ്രധാന വേഷം കൈകാര്യം ചെയ്‌തിരുന്നു.

അതേസമയം റിലീസായി 22 വർഷങ്ങൾക്കിപ്പുറം ജൂൺ 9 ന് 'ഗദർ: ഏക് പ്രേം കഥ' വീണ്ടും തിയേറ്ററുകളില്‍ റിലീസ് ചെയ്‌തിരുന്നു. പുതിയ സിനിമയുടെ വരവിന് മുന്നോടിയായാണ് ആദ്യ ഭാഗം വീണ്ടും തിയേറ്ററുകളില്‍ എത്തിച്ചത്. റീമാസ്റ്റര്‍ ചെയ്‌ത 4കെ പതിപ്പാണ് പ്രേക്ഷകരിലേക്ക് എത്തിച്ചത്.

ആദ്യഭാഗം അവസാനിച്ചിടത്ത് നിന്നും ഏറെ മുന്നോട്ട് സഞ്ചരിച്ചാണ് 'ഗദർ 2' ആരംഭിക്കുന്നത്. 1971 ലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധമാണ് 'ഗദർ 2' പ്രമേയമാക്കുന്നത്. തന്‍റെ മകൻ ചരൺജീതിനെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാൻ പാകിസ്ഥാനിലേക്ക് താര സിങ് നടത്തുന്ന യാത്രയാണ് രണ്ടാം ഭാഗം പറയുക.

നേരത്തെ ചിത്രത്തിന്‍റെ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. സണ്ണി അവതരിപ്പിക്കുന്ന താരാ സിങിന്‍റെ പാകിസ്ഥാനിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ചുള്ള വോയ്‌സ് ഓവറോടെയാണ് ടീസർ ആരംഭിക്കുന്നത്. പിന്നീട് ആക്ഷൻ സീക്വൻസില്‍ മാസായും തുടർന്ന് ശവകുടീരത്തിനരികെ വികാരഭരിതനായി ഇരിക്കുന്ന താര സിങിലേക്കും ടീസർ വെളിച്ചം വീശുന്നു. ഓഗസ്റ്റ് 11ന് ചിത്രം പ്രദർശനത്തിനെത്തും. ബോളിവുഡില്‍ ഏറെ ആരാധിക്കപ്പെടുന്ന താരമായ സണ്ണി ഡിയോളിന്‍റെ ശക്തമായ തിരിച്ചുവരവ് അടയാളപ്പെടുത്തുന്ന ചിത്രമാകും 'ഗദർ 2' എന്നാണ് ആരാധകരുടെ പ്രതീക്ഷ.

READ MORE:താര സിങായി സണ്ണി ഡിയോൾ; 'ഗദർ 2' ടീസറെത്തി, പ്രതീക്ഷയോടെ ആരാധകർ

ABOUT THE AUTHOR

...view details