കേരളം

kerala

ETV Bharat / entertainment

Sunil Surya Starring Mukalparappu Release : 'തിങ്കളാഴ്‌ച നിശ്ചയം' നടന്‍ സുനില്‍ സൂര്യയുടെ 'മുകൾപ്പരപ്പ്' തിയേറ്ററുകളിലേയ്‌ക്ക് - മുകള്‍പ്പരപ്പ് തിയേറ്ററുകളിലെത്തി

Mukalparappu theatre release സിബി പടിയറ രചനയും സംവിധാനവും നിര്‍വഹിച്ച മുകള്‍പ്പരപ്പ് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നു. സുനില്‍ സൂര്യ ആണ് ചിത്രത്തിലെ നായകന്‍.

Mukalparappu release today  Sunil Surya starring Mukalparappu  Mukalparappu  Sunil Surya  Mukalparappu release  തിങ്കളാഴ്‌ച നിശ്ചയം നടന്‍ സുനില്‍ സൂര്യ  സുനില്‍ സൂര്യയുടെ മുകൾപ്പരപ്പ്  മുകൾപ്പരപ്പ് തിയേറ്ററുകളിലേയ്‌ക്ക്  തിങ്കളാഴ്‌ച നിശ്ചയം  മലബാറിലെ തെയ്യങ്ങളുടെ പശ്ചാത്തലത്തില്‍  മുകള്‍പ്പരപ്പ് തിയേറ്ററുകളിലെത്തി  Mukalparappu theatre release
Sunil Surya starring Mukalparappu release

By ETV Bharat Kerala Team

Published : Sep 8, 2023, 2:30 PM IST

ലബാറിലെ തെയ്യങ്ങളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം 'മുകള്‍പ്പരപ്പ്' തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. 'തിങ്കളാഴ്‌ച നിശ്ചയം' എന്ന സിനിമയ്‌ക്ക് ശേഷം സുനിൽ സൂര്യ പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിന്‍റെ (Sunil Surya starring Mukalparappu) രചനയും സംവിധാനവും സിബി പടിയറയാണ്.

അപർണ ജനാർദ്ദനൻ ആണ് ചിത്രത്തിലെ നായിക (Aparna Janardhanan). അന്തരിച്ച പ്രശസ്‌ത നടൻ മാമുക്കോയയുടെ അവസാന ചിത്രം കൂടിയാണ് 'മുകള്‍പ്പരപ്പ്' (Mamukkoya last movie Mukalparappu). ശിവദാസ് മട്ടന്നൂർ, ഉണ്ണിരാജ് ചെറുവത്തൂർ, ചന്ദ്രദാസൻ ലോകധർമ്മി, ബിന്ദു കൃഷ്‌ണ, ഊർമിള ഉണ്ണി, മജീദ്, രജിത മധു എന്നിവരും ചിത്രത്തിൽ അണിനിരന്നു. കൂടാതെ നിരവധി പുതുമുഖങ്ങളും ഒട്ടേറെ തെയ്യം കലാകാരൻമാരും ഈ ചിത്രത്തിലുണ്ട്.

Also Read:Mukalparappu Official Trailer തെയ്യങ്ങളുടെ പശ്ചാത്തലത്തിൽ പാരിസ്ഥിതിക വിഷയങ്ങള്‍ പ്രമേയമാക്കി 'മുകൾപ്പരപ്പ്'; കയ്യടിനേടി ട്രെയിലർ

Mukalparappu background: മലബാറിന്‍റെയും അവിടുത്തെ തെയ്യങ്ങളുടെയും പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പാറ ഖനനത്തിന്‍റെ പ്രകമ്പനങ്ങൾ നിരന്തരം മുഴങ്ങുന്ന ഒരു ഗ്രാമത്തിലെ പേരെടുത്ത തെയ്യം കലാകാരന്‍, ചാത്തുട്ടി പെരുവണ്ണാന്‍റെ കഥയാണ് 'മുകള്‍പ്പരപ്പ്'. കണ്ണൂരിന്‍റെ പശ്ചാത്തലത്തിൽ പാരിസ്ഥിതിക വിഷയങ്ങളിലേയ്‌ക്കും ചിത്രം വെളിച്ചം വീശുന്നുണ്ട്.

പ്രണയത്തിന്‍റെയും നർമത്തിന്‍റെയും ചേരുവകളാൽ സമ്പന്നമാണ് ചിത്രം. സംഗീതത്തിനും ഏറെ പ്രധാന്യമുള്ള ചിത്രം കൂടിയാണിത്. സിബി പടിയറ, ജെപി തവറൂൽ എന്നിവരുടെ ഗാനരചനയില്‍ പ്രമോദ് സാരംഗ്, ജോജി തോമസ് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം. അലൻ വർഗീസ് ആണ് പശ്ചാത്തല സംഗീതം.

Also Read:Mukalparappu| മലബാർ പശ്ചാത്തലമായി 'മുകൾപ്പരപ്പ്'; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

Mukalparappu crew members: ജ്യോതിസ് വിഷന്‍റെ ബാനറിൽ ജയപ്രകാശൻ കെകെയാണ് സിനിമയുടെ നിർമാതാവ്. ചിത്രത്തിന്‍റെ സഹരചയിതാവും ഗാനരചയിതാവും കൂടിയാണ് ഇദ്ദേഹം. സിനു സീതത്തോട്, ജോൺസ്‌ പ‌നയ്‌ക്ക‌ൽ, ഷമൽ സ്വാമിദാസ്, ഹരിദാസ് പാച്ചേനി, ബിജോ മോഡിയിൽ കുമ്പളാംപൊയ്‌ക, മനോജ് സിപി, ആദിത്യ പിഒ, ലെജു നായർ നരിയാപുരം, അദ്വൈത് പിഒ എന്നിവര്‍ സഹനിർമാതാക്കളുമാണ്.

ഷിജി ജയദേവൻ, നിതിൻ കെ രാജ് എന്നിവര്‍ ഛായാഗ്രഹണവും ലിൻസൺ റാഫേല്‍ എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - ശ്രീകുമാർ വള്ളംകുളം, പ്രോജക്‌ട് മാനേജർ - ബെന്നി നെല്ലുവേലി, ഫിനാൻസ് കൺട്രോളർ - ടിപി ഗംഗാധരൻ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - പ്രവീൺ ശ്രീകണ്‌ഠപുരം, ഡിടിഎസ് മിക്‌സിങ് - ജുബിൻ രാജ്, പിആർഒ - എഎസ് ദിനേശ് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

അതേസമയം 'തിങ്കളാഴ്‌ച നിശ്ചയം' ഫെയിം അർപ്പിത് പിആര്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് 'മാംഗോ മുറി' (Mango Mury). 'മാംഗോ മുറി'യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ (Mango Mury First Look Poster) കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ജാഫർ ഇടുക്കിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. പേര് പോലെ തന്നെ വളരെ വ്യത്യസ്‌തമാണ് സിനിമയുടെ പ്രമേയവും. പുതുമുഖം സ്വിയ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

Also Read:Mango Mury First Look Poster: 'നീ ആരെ കിളിയെടി'; വ്യത്യസ്‌തമായ ഫസ്‌റ്റ്‌ ലുക്ക് പോസ്‌റ്ററുമായി 'മാംഗോ മുറി'

ABOUT THE AUTHOR

...view details