സുനിൽ സൂര്യയെ പ്രധാന കഥാപാത്രമാക്കി സിബി പടിയറ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മുകള്‍പ്പരപ്പ്' (Mukalparappu). സിനിമയുടെ ടീസര്‍ (Mukalparappu teaser) പുറത്തിറങ്ങി. മലബാറിലെ തെയ്യങ്ങളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണ് 'മുകള്‍പ്പരപ്പ്' എന്നാണ് ടീസര്‍ നല്‍കുന്ന സൂചന.
നടന്‍ ധ്യാൻ ശ്രീനിവാസൻ (Dhyan Sreenivasan) ആണ് 57 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസര്‍ ഫേസ്‌ബുക്കിലൂടെ റിലീസ് ചെയ്‌തത്. സിബി പടിയറ (Siby Padiyara) തന്നെയാണ് സിനിമയുടെ രചനയും നിർവഹിച്ചിരിക്കുന്നത്. 'തിങ്കളാഴ്‌ച നിശ്ചയം' (Thinkalazhcha Nishchayam) എന്ന സിനിമയ്‌ക്ക് ശേഷം സുനില്‍ സൂര്യ (Sunil Soorya) നായകനായെത്തുന്ന ചിത്രം കൂടിയാണിത്.
ഓണം റിലീസിനോടനുബന്ധിച്ച് ഓഗസ്‌റ്റ് 11നാണ് ചിത്രം തിയേറ്ററുകളില്‍ (Mukalparappu release) എത്തുന്നത്. അപർണ്ണ ജനാർദ്ദനൻ (Aparna Janardhanan) ആണ് ചിത്രത്തിലെ നായിക. 'മുകള്‍പ്പരപ്പി'ല്‍ മാമുക്കോയയും (Mamukkoya) സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മാമൂക്കോയ ഏറ്റവും ഒടുവിലായി അഭിനയിച്ച ചിത്രം കൂടിയാണിത്.
കൂടാതെ ഊർമിള ഉണ്ണി, ബിന്ദു കൃഷ്‌ണ, ഉണ്ണിരാജ് ചെറുവത്തൂർ, ശിവദാസ് മട്ടന്നൂർ, ചന്ദ്രദാസൻ ലോകധർമ്മി, രജിത മധു, മജീദ് എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു. നിരവധി തെയ്യം കലാകാരൻമാരും സിനിമയില്‍ അഭിനയിക്കുന്നു.
ജ്യോതിസ് വിഷന്‍റെ ബാനറിൽ ജയപ്രകാശൻ കെ.കെ ആണ് സിനിമയുടെ നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത്. 'മുകള്‍പ്പരപ്പി'ന്‍റെ സഹ രചയിതാവും ഗാന രചയിതാവും കൂടിയാണ് ജയപ്രകാശന്‍ കെ.കെ. സിനു സീതത്തോട്, ജോൺ സ്‌പനയ്ക്കൽ, ഷമൽ സ്വാമിദാസ്, ഹരിദാസ് പാച്ചേനി, ബിജോ മോഡിയിൽ കുമ്പളാംപൊയ്‌ക, മനോജ് സി.പി, ലെജു നായർ നരിയാപുരം, ആദിത്യ പിഒ, അദ്വൈത് പിഒ എന്നിവരാണ് സിനിമയുടെ സഹ നിർമാതാക്കൾ.
ഷിജി ജയദേവൻ, നിതിൻ കെ രാജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ലിൻസൺ റാഫേലാണ് എഡിറ്റിങ്. പ്രമോദ് സാരംഗ്, ജോജി തോമസ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയ്‌ക്ക് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്.
പശ്ചാത്തല സംഗീതം - അലൻ വർഗീസ്, ഗാന രചന - ജെപി തവറൂൽ, സിബി പടിയറ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - ശ്രീകുമാർ വള്ളംകുളം, ഫിനാൻസ് കൺട്രോളർ - ടി പി ഗംഗാധരൻ, പ്രോജക്‌ട് മാനേജർ - ബെന്നി നെല്ലുവേലി, പ്രൊഡക്ഷൻ എക്‌സിക്യൂട്ടിവ് - പ്രവീൺ ശ്രീകണ്‌ഠപുരം. ഡിടിഎസ് മിക്‌സിംഗ് - ജുബിൻ രാജ്, പിആർഒ -എഎസ് ദിനേശ് എന്നിവരും നിര്‍വഹിച്ചിരിക്കുന്നു.
ഓഗസ്‌റ്റ് മാസത്തില്‍ നിരവധി മലയാള ചിത്രങ്ങളാണ് റിലീസിനെത്തുന്നത്. അര്‍ജുന്‍ അശോകന്‍ നായകനാകുന്ന 'ഓള'വും ഓഗസ്‌റ്റിലാണ് പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്. ഓഗസ്‌റ്റ് നാലിനാണ് ഓളം റിലീസ്. ഷെയിന്‍ നിഗം, ആന്‍റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളില്‍ എത്തുന്ന 'ആര്‍ഡിഎക്‌സും' ഓണം റിലീസായി ഓഗസ്‌റ്റ് 25നാണ് തിയേറ്ററുകളില്‍ എത്തുന്നത്.
Also Read:'ശരീരവും ആത്മാവും തമ്മിലൊരു ഗ്യാപ് വന്നാല്‍ വേറൊരു ആത്മാവ് ഈ ഗ്യാപ്പില്‍ കയറും' ; നോബിയെ പേടിപ്പിച്ച് അര്‍ജുന്‍ അശോകന്‍