Sudhir Sukumaran survive from cancer: വില്ലന്‍ വേഷങ്ങളിലൂടെ മലയാള സിനിമാ പ്രേമികള്‍ക്ക് സുപരിചിതനാണ് നടന്‍ സുധീര്‍ സുകുമാരന്‍. പ്രതിനായകനായി മോളിവുഡില്‍ തിളങ്ങിയ നടന് മറ്റ് ഭാഷകളിലും അഭിനയ പ്രാധാന്യമുള്ള ഒട്ടനവധി വേഷങ്ങള്‍ ചെയ്‌ത് ഫലിപ്പിക്കാനായി. അര്‍ബുധ രോഗത്തെ അതിജീവിച്ച സുധീര്‍ താന്‍ ചികിത്സയിലായിരുന്ന കാലത്തെ അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ്.
Suresh Gopi helps to Sudhir Sukumaran: രോഗ ബാധിതനായിരുന്ന സമയത്ത് തന്നെ സഹായിച്ച നടന്‍ സുരേഷ് ഗോപിയെ കുറിച്ച് മനസുതുറന്നാണ് സുധീര്‍ എത്തിയത്. 'അമ്മ സംഘടനയില്‍ നിന്ന് ഇന്‍ഷുറന്‍സ് അടക്കമുള്ള സഹായം ലഭിച്ചിട്ടുണ്ടെന്ന് നടന്‍ പറയുന്നു. പക്ഷേ എനിക്ക് എടുത്ത് പറയേണ്ട കാര്യം മറ്റൊന്നാണ്. ആശുപത്രിയില്‍ കിടക്കുമ്പോള്‍ ഒരുപാട് പേര്‍ വന്ന് കാണുന്നുണ്ട്. എനിക്ക് എന്ത് സഹായവും ചെയ്‌തു കൊടുക്കണം, എന്ത് കാര്യത്തിനും കൂടെയുണ്ടാകണം, സാമ്പത്തികമൊന്നും അവനോട് ചോദിക്കരുത്, എന്ത് ആവശ്യമുണ്ടെങ്കിലും എന്നോട് ചോദിക്കണം എന്ന് ആശുപത്രി അധികൃതരോട് പറഞ്ഞ ഒരു നടനുണ്ട്. പേര് സുരേഷ് ഗോപി'.