കേരളം

kerala

ETV Bharat / entertainment

Stars At The Opening Of IOC Session ബോളിവുഡ് താരനിരകള്‍ ഐഒസി സെഷൻ ഉദ്ഘാടന വേളയിൽ, ചിത്രങ്ങള്‍ - Nita Mukesh Ambani Cultural Centre

IOC session inauguration by PM Modi 141-ാമത് ഇന്‍റർനാഷണൽ ഒളിമ്പിക് കമ്മിറ്റി ഒക്‌ടോബർ 14 ശനിയാഴ്‌ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്‌തു. രൺബീർ കപൂര്‍, ആലിയ ഭട്ട്‌, ദീപിക പദുക്കോണ്‍ ഉദ്ഘാടന വേളയിലെത്തി

Stars at the opening of IOC session  IOC session inauguration by PM Modi  താരനിരകള്‍ ഐഒസി സെഷൻ ഉദ്ഘാടന വേളയിൽ  ഇന്‍റർനാഷണൽ ഒളിമ്പിക് കമ്മിറ്റി  International Olympic Committee  പ്രധാനമന്ത്രി നരേന്ദ്ര മോദി  Prime Minister Narendra Modi  Ranbir Kapoor and Alia Bhatt at IOC Session  Deepika Padukone at IOC Session  Nita Mukesh Ambani Cultural Centre  opening of IOC session
Stars At The Opening Of IOC Session

By ETV Bharat Kerala Team

Published : Oct 14, 2023, 11:08 PM IST

ഹൈദരാബാദ്: മുംബൈയിലെ നിതാ മുകേഷ് അംബാനി കൾച്ചറൽ സെന്‍ററിൽ 141-ാമത് ഇന്‍റർനാഷണൽ ഒളിമ്പിക് കമ്മിറ്റി (ഐഒസി) സെഷൻ ഉദ്ഘാടനം ആരംഭിക്കുന്നതിന് മുമ്പ് ബോളിവുഡ് പവർ കപ്പിൾമാരായ രൺബീർ കപൂറും ആലിയ ഭട്ടും സ്റ്റൈലിഷ് പ്രവേശനം നടത്തി (Stars at the opening of IOC session). 141-ാമത് ഇന്‍റർനാഷണൽ ഒളിമ്പിക് കമ്മിറ്റി ഒക്‌ടോബർ 14 ശനിയാഴ്‌ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്‌തു (IOC session inauguration by PM Modi).

പാന്‍റ്‌സ്യൂട്ടില്‍ സ്‌റ്റൈലിഷ്‌ ലുക്കില്‍ ദീപിക പദുക്കോണും ഐഒസി സെഷൻ ഉദ്ഘാടനത്തിൽ പങ്കെടുത്തു. നീല വസ്ത്രത്തിൽ രൺബീർ കപൂറും ആലിയ ഭട്ടും ശ്രദ്ധേയമായി. ആലിയ ഭട്ട് ഒരു റോയൽ ബ്ലൂ സൽവാര്‍ ധരിച്ച് അതിശയ പ്രഭ ചൊരിഞ്ഞു സങ്കീർണ്ണമായ മിറർ വർക്ക് കൊണ്ട് അലങ്കരിച്ച വസ്‌ത്രത്തിനോടിണങ്ങുന്ന നെറ്റ് ദുപ്പട്ടയും ജോടിയാക്കി. സ്ലീക്ക്‌ ബണ്ണും കമ്മലും പൊട്ടും മൊത്തത്തിലുള്ള പ്രസരിപ്പ് കൂട്ടി.

വെള്ള നിറത്തിലുള്ള കുർത്ത പൈജാമയിൽ റോയൽ ബ്ലൂ നിറത്തിലുള്ള പരമ്പരാഗത ജാക്കറ്റിൽ രൺബീർ കപൂർ ചാരുത പ്രകടിപ്പിച്ചു. പരിപാടിക്ക് മുമ്പ് നിത മുകേഷ് അംബാനി കൾച്ചറൽ സെന്‍ററിന് പുറത്ത് ചിത്രങ്ങള്‍ക്കായി ദമ്പതികൾ മനോഹരമായി പോസ് ചെയ്‌തു. ആലിയയുടെ ലുക്കിന്‌ ആരാധകരിൽ നിന്ന് വളരെയധികം പ്രശംസ നേടി. മികച്ച ജോഡി എന്ന് അഭിസംബോധന ചെയ്‌ത്‌ ആരാധകർക്ക് അവരുടെ പ്രശംസ പ്രകടിപ്പിക്കാതിരിക്കാൻ കഴിഞ്ഞില്ല.

ദീപിക പദുക്കോൺ ചെക്ക്‌ പാന്‍റ്‌സ്യൂട്ടിൽ ബോസ് ലേഡി വൈബുകൾ പ്രകടമാക്കി. സ്ലീക്ക്‌ ബണ്ണിൽ, സിൽവർ ഹൂപ്പ് കമ്മലുകൾ ചേർത്ത് പ്രധാനമന്ത്രി മോദിയുടെ ഐ‌ഒ‌സി സെഷൻ ഉദ്ഘാടനത്തോടനുബന്ധിച്ച് അവളുടെ ലുക്ക് ആക്‌സസ് ചെയ്‌തു. ഒരു കറുത്ത ഹീല്‍സും നല്‍കി രൂപം പൂര്‍ണമാക്കി.

ഐ‌ഒ‌സി സെഷനുമായി പരിചിതമില്ലാത്തവർക്ക് ഒളിമ്പിക് ഗെയിംസിന്‍റെ ഭാവിയെക്കുറിച്ചുള്ള നിർണായക തീരുമാനങ്ങൾ എടുക്കുന്ന വേദിയായി ഇത് പ്രവർത്തിക്കുന്നു. ഏകദേശം 40 വർഷത്തിനിടെ രണ്ടാം തവണയാണ് ഇന്ത്യ ഈ ഐഒസി സെഷന് ആതിഥേയത്വം വഹിക്കുന്നത്. ആദ്യ സെഷൻ 1983 ൽ ഡൽഹിയിൽ 86-ാമത് മീറ്റിംഗിൽ നടന്നു.

ആലിയ ഇപ്പോൾ തന്‍റെ വരാനിരിക്കുന്ന ചിത്രമായ ജിഗ്രയുടെ ഷൂട്ടിംഗിന്‍റെ തിരക്കിലാണ്. പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനു പുറമെ കരൺ ജോഹറിനൊപ്പം ചിത്രത്തിന്‍റെ സഹനിർമ്മാതാവും കൂടിയാണ്. അതേസമയം രൺബീര്‍ തന്‍റെ വരാനിരിക്കുന്ന ചിത്രമായ അനിമലിന്‍റെ റിലീസിനായി ഒരുങ്ങുകയാണ്. രശ്‌മിക മന്ദാന, അനിൽ കപൂർ, ബോബി ഡിയോൾ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദീപികയ്ക്ക് അടുത്തതായി വരുന്നത് പ്രഭാസ്, അമിതാഭ് ബച്ചൻ, കമൽ ഹാസൻ എന്നിവരോടൊപ്പം അഭിനയിക്കുന്ന സയൻസ് ഫിക്ഷൻ ഡ്രാമ പ്രോജക്‌ട്‌ കെ ആണ്.

ALSO READ:ഗാനരചയിതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദി; ശ്രദ്ധനേടി 'ഗാർബോ', വീഡിയോ കാണാം

ABOUT THE AUTHOR

...view details