കേരളം

kerala

ETV Bharat / entertainment

Oscar 2023 : മികച്ച ഗാനം നാട്ടു നാട്ടു ; സദസില്‍ സ്വയം മറന്ന് രാജമൗലി, സന്തോഷം പങ്കുവച്ച് ആര്‍ആര്‍ആര്‍ ടീം - ആര്‍ആര്‍ആറിലെ നാട്ടു നാട്ടു എന്ന ഗാനം

95-ാമത് ഓസ്‌കര്‍ വേദിയില്‍ മികച്ച ഗാനമായി ആര്‍ആര്‍ആറിലെ നാട്ടു നാട്ടു എന്ന ഗാനം തെരഞ്ഞെടുക്കപ്പെട്ട സന്തോഷം സദസില്‍ തന്നെ പ്രകടിപ്പിച്ച് സംവിധായകന്‍ എസ്‌ എസ് രാജമൗലി

SS Rajamouli s reaction  best song award for nattu nattu  SS Rajamouli s reaction at Oscar venue  nattu nattu won award  nattu nattu won Oscar  SS Rajamouli  മികച്ച ഗാനം നാട്ടു നാട്ടു  രാജമൗലി  സന്തോഷം പങ്കുവച്ച് ആര്‍ആര്‍ആര്‍ ടീം  ആര്‍ആര്‍ആര്‍  ഓസ്‌കര്‍  Oscar 2023  ആര്‍ആര്‍ആറിലെ നാട്ടു നാട്ടു എന്ന ഗാനം
സദസില്‍ സ്വയം മറന്ന് രാജമൗലി

By

Published : Mar 13, 2023, 1:14 PM IST

ഹൈദരാബാദ്: നാട്ടു നാട്ടുവിന് ഓസ്‌കര്‍ ലഭിച്ചു എന്ന വാര്‍ത്ത ഇന്ത്യക്കാര്‍ക്കാകെ അഭിമാന നിമിഷമായിരുന്നു. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ ഗാനം ഒറിജിനല്‍ സോങ് വിഭാഗത്തില്‍ അവാര്‍ഡ് നേടുന്നത്. സന്തോഷം പങ്കുവച്ച് നിരവധി പേര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ എത്തുകയുണ്ടായി. എന്നാല്‍ അവാര്‍ഡ് പ്രഖ്യാപനം കേട്ട് ഓസ്‌കര്‍ വേദിയുടെ സദസില്‍ തുള്ളിച്ചാടുന്ന ആര്‍ആര്‍ആര്‍ സംവിധായകന്‍ എസ് എസ് രാജമൗലിയുടെ ദൃശ്യങ്ങളാണ് എല്ലാവരും ഏറ്റെടുത്തിരിക്കുന്നത്.

അവതാരകരായ ജാനെല്ലെ മോനെയും കേറ്റ് ഹഡ്‌സണും മികച്ച ഗാനമായി നാട്ടു നാട്ടു തെരഞ്ഞെടുക്കപ്പെട്ടു എന്ന് പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ് ആരവം മുഴക്കി കൊണ്ട് തുള്ളിച്ചാടുന്ന രാജമൗലിയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ തരംഗം. 95-ാമത് ഓസ്‌കര്‍ വേദിയുടെ സദസില്‍ അവസാന നിരയില്‍ ഇരിക്കുകയായിരുന്ന ആര്‍ആര്‍ആര്‍ ടീം പരിസരം മറന്നാണ് അവരുടെ സന്തോഷം പ്രകടിപ്പിച്ചത്. ആര്‍ആര്‍ആറിന്‍റെ ഔദ്യോഗിക ടിറ്റര്‍ ഹാന്‍ഡില്‍ പ്രസ്‌തുത വീഡിയോ പോസ്‌റ്റ്‌ ചെയ്‌തിട്ടുണ്ട്.

Also Read: Oscar 2023 | ഡോള്‍ബിയില്‍ ഇന്ത്യന്‍ ദീപാവലിയായി 'നാട്ടു നാട്ടു' ; മികച്ച ഗാനത്തിനുള്ള ഓസ്‌കര്‍

പ്രഖ്യാപനം ആരംഭിച്ചപ്പോള്‍ ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു ആര്‍ആര്‍ആര്‍ ടീം. പ്രഖ്യാപനം വന്നതോടെ സംഘം തങ്ങളുടെ സന്തോഷം പ്രകടിപ്പിക്കുകയായിരുന്നു. ഒറിജിനല്‍ സോങ് വിഭാഗത്തിലാണ് നാട്ടു നാട്ടു മികച്ച ഗാനമായി തെരഞ്ഞടുക്കപ്പെട്ടത്. രചയിതാവ് ചന്ദ്രബോസും സംഗീത സംവിധായകന്‍ എം എം കീരവാണിയും വേദിയിലെത്തി പുരസ്‌കാരം സ്വീകരിച്ചു. അവാര്‍ഡ് ഏറ്റുവാങ്ങിയ ശേഷം എം എം കീരവാണി തന്‍റെ രാജ്യത്തിനും ആര്‍ആര്‍ആര്‍ സംവിധായകന്‍ രാജമൗലിക്കും സമര്‍പ്പിച്ചു കൊണ്ട് ഒരു പാട്ട് പാടുകയുണ്ടായി.

നിരവധി താരങ്ങളാണ് ആര്‍ആര്‍ആര്‍ ടീമിന് അഭിനന്ദനം അറിയിച്ച് രംഗത്ത് വന്നത്. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിച്ച ബോളിവുഡ് താരങ്ങളായ ആലിയ ഭട്ട്, അജയ് ദേവ്‌ഗണ്‍ എന്നിവരും സന്തോഷം പങ്കുവച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്‌റ്റ് ചെയ്‌തിട്ടുണ്ട്. ലേഡി ഗാഗയുടെയും റിഹാനയുടെയും പാട്ടുകളെ പിന്തള്ളിയാണ് രാഹുല്‍ സിപ്ലിഗഞ്ച്, കാലഭൈരവ എന്നിവര്‍ ആലപിച്ച നാട്ടു നാട്ടു പുരസ്‌കാരം നേടിയത്.

Also Read: Oscars 2023 : ഓസ്‌കറില്‍ ഇന്ത്യയ്‌ക്ക് ചരിത്ര നിമിഷം ; 'ദ എലിഫന്‍റ്‌ വിസ്‌പറേഴ്‌സ്‌' മികച്ച ഡോക്യുമെന്‍ററി ഷോര്‍ട്ട് ഫിലിം

ഗ്ലോബല്‍ സെന്‍സേഷനായ നാട്ടു നാട്ടു:ഗായകരായ രാഹുല്‍ സിപ്ലിഗഞ്ചും കാലഭൈരവയും ചേര്‍ന്ന് ഓസ്‌കര്‍ വേദിയില്‍ നാട്ടു നാട്ടു ലൈവായി അവതരിപ്പിച്ചിരുന്നു. ഗാനാവതരണത്തിന് ആമുഖം നല്‍കിയ ബോളിവുഡ് താരം ദീപിക പദുക്കോണ്‍ നാട്ടു നാട്ടുവിനെ ഗ്ലോബല്‍ സെന്‍സേഷന്‍ എന്നാണ് വിശേഷിപ്പിച്ചത്. പാട്ടിനെ കുറിച്ച് നടി ഓരോ പരാമര്‍ശങ്ങള്‍ നടത്തുമ്പോഴും കാണികള്‍ കൈയടിച്ചു.

നൃത്തത്തിനും ഏറെ പ്രാധാന്യം നല്‍കി കൊണ്ടാണ് നാട്ടു നാട്ടു നിര്‍മിച്ചിരിക്കുന്നത്. ചടുലമായ നൃത്തച്ചുവടുകളുമായി ഗാനരംഗത്ത് രാം ചരണും ജൂനിയര്‍ എന്‍ടിആറും എത്തിയത് പ്രേക്ഷര്‍ക്കിടയില്‍ പാട്ടിന് വലിയ സ്വീകാര്യത നേടിക്കൊടുത്തു. നിരവധി പേരാണ് നൃത്തച്ചുവടുകള്‍ അനുകരിച്ച് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

പ്രേം രക്ഷിത് ആണ് നാട്ടു നാട്ടുവിന്‍റെ കൊറിയോഗ്രഫി നിര്‍വഹിച്ചിരിക്കുന്നത്. സിനിമയില്‍ പാട്ട് മികച്ചതായിരിക്കണമെന്നും ബുദ്ധിമുട്ടില്ലാത്തതും എല്ലാവര്‍ക്കും അനുകരിക്കാന്‍ കഴിയുന്നതും അഭിനേതാക്കളുടെ ശൈലിയ്‌ക്ക് യോജിച്ചതുമായ രീതിയില്‍ നൃത്തം കൊറിയോഗ്രാഫി ചെയ്യാന്‍ പ്രേം രക്ഷിതിനോട് സംവിധായകന്‍ രാജമൗലി നിര്‍ദേശം നല്‍കിയിരുന്നു. തന്‍റെ നിര്‍ദേശത്തെ തുടര്‍ന്ന് പ്രേം മികച്ച രീതിയില്‍ തന്നെ നൃത്തം കൊറിയോഗ്രാഫി ചെയ്‌തെന്ന് രാജമൗലി നേരത്തെ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു.

ഓസ്‌കറിനെ കൂടാതെ ഗോള്‍ഡന്‍ ഗ്ലോബ്, ക്രിട്ടിക്‌സ് ചോയ്‌സ് തുടങ്ങിയ പുരസ്‌കാരങ്ങളും നാട്ടു നാട്ടു നേടിയിട്ടുണ്ട്.

ABOUT THE AUTHOR

...view details