SS Rajamouli meets James Cameron: ബ്രഹ്മാണ്ഡ സംവിധായകന്‍ എസ് എസ് രാജമൗലിയുടെ ബിഗ് ബജറ്റ് ചിത്രം 'ആര്‍ആര്‍ആറി'നെ പ്രശംസിച്ച് വിഖ്യാത സംവിധായകന്‍ ജയിംസ് കാമറൂണ്‍. താന്‍ 'ആര്‍ആര്‍ആര്‍' കണ്ടുവെന്നും തനിക്ക് ഒരുപാട് ഇഷ്‌ടമായെന്നും ജയിംസ് കാമറൂണ്‍ പറഞ്ഞതായി രാജമൗലി ട്വീറ്റ് ചെയ്‌തു. ഒന്നിലധികം തവണ അദ്ദേഹം 'ആര്‍ആര്‍ആര്‍' കണ്ടുവെന്നും സിനിമ കാണണമെന്ന് ജയിംസ് കാമറൂണ്‍ ഭാര്യയോട് ശുപാര്‍ശ ചെയ്‌തതായും രാജമൗലി ട്വീറ്റിലൂടെ പറഞ്ഞു.
James Cameron watched RRR twice: ജയിംസ് കാമറൂണിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് രാജമൗലി ട്വീറ്റ് ചെയ്യുകയായിരുന്നു. തന്‍റെ സിനിമ വിശകലനം ചെയ്യാന്‍ ജയിംസ് കാമറൂണ്‍ 10 മിനിറ്റ് സമയം ചെലവഴിച്ചു എന്നത് തനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും രാജമൗലി പറയുന്നു. 28-ാമത് ക്രിട്ടിക്‌സ് ചോയ്‌സ് പുരസ്‌കാര ദാന ചടങ്ങില്‍ വച്ചാണ് രാജമൗലി ജയിംസ് കാമറൂണിനെ കണ്ടുമുട്ടിയത്. കാമറൂണുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് ശേഷമാണ് രാജമൗലി ട്വിറ്ററില്‍ പോസ്‌റ്റ് പങ്കിട്ടത്.
SS Rajamouli s note on James Cameron: 'മഹാനായ ജയിംസ് കാമറൂണ്‍ 'ആര്‍ആര്‍ആര്‍' കണ്ടു. അദ്ദേഹത്തിന് 'ആര്‍ആര്‍ആര്‍' വളരെയധികം ഇഷ്‌ടപ്പെട്ടു. 'ആര്‍ആര്‍ആര്‍' കാണണമെന്ന് അദ്ദേഹം ഭാര്യ സൂസിയോട് ശുപാര്‍ശ ചെയ്യുകയും ചെയ്‌തു. പിന്നീട് ഭാര്യക്കൊപ്പം വീണ്ടും 'ആര്‍ആര്‍ആര്‍' കണ്ടു. സര്‍, ഞങ്ങളുടെ സിനിമയെ വിശകലനം ചെയ്യാന്‍ താങ്കള്‍ 10 മിനിറ്റ് സമയം ചെലവഴിച്ചത് എനിക്ക് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല. താങ്കള്‍ പറഞ്ഞ പോലെ ഞാന്‍ ലോകത്തിന്‍റെ നെറുകയിലാണ്. ഇരുവര്‍ക്കും നന്ദി...'-രാജമൗലി കുറിച്ചു.
SS Rajamouli shares pics with James Cameron:ജയിംസ് കാമറൂണിനൊപ്പമുള്ള രണ്ട് ചിത്രങ്ങളാണ് രാജമൗലി ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. ഒരു ചിത്രത്തില്‍ രാജമൗലി, കാമറൂണിന്‍റെ കൈകളില്‍ പിടിച്ചിരിക്കുന്നതും കാണാം. ഇരുവരും വളരെ ആഴത്തിലുള്ള സംഭാഷണം നടത്തുന്നതായാണ് രണ്ടാമത്തെ ചിത്രം സൂചിപ്പിക്കുന്നത്. ഇരുവര്‍ക്കുമൊപ്പം ജയിംസ് കാമറൂണിന്‍റെ ഭാര്യയും രാജമൗലി പങ്കുവച്ച ചിത്രത്തിലുണ്ട്.
Fans praises to SS Rajamouli: പോസ്‌റ്റിന് താഴെ നിരവധി പേര്‍ കമന്‍റുകളുമായി എത്തിയിട്ടുണ്ട്. രാജമൗലിയെ പ്രശംസിച്ചു കൊണ്ടുള്ള കമന്‍റുകളാണ് അധികവും. ഇപ്പോള്‍ രാജമൗലി എവിടെ എത്തി നില്‍ക്കുന്നു എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. 'ഇത് അമൂല്യമാണ്. ഈ നിമിഷത്തിനായി വര്‍ഷങ്ങളായി കാത്തിരുന്നു'-ഒരാള്‍ കുറിച്ചു. 'ആഗോള തലത്തില്‍ വരെ രാജമൗലി എത്തിപ്പെട്ടതില്‍ അത്ഭുതം. അക്ഷരാര്‍ഥത്തില്‍ അദ്ദേഹം ലോകത്തിന്‍റെ നെറുകയിലാണ്' -മറ്റൊരു ആരാധകന്‍ കുറിച്ചു. 'സര്‍, ഇന്ത്യയില്‍ നമുക്കെല്ലാവര്‍ക്കും ഇത് ഏറ്റവും മഹത്തായ ദിവസമാണ്' -ഇപ്രകാരമായിരുന്നു മറ്റൊരു കമന്‍റ്.
RRR wins Critics Choice Awards:ക്രിട്ടിക്‌സ് ചോയ്‌സ് അവാര്‍ഡില്‍ 'ആര്‍ആര്‍ആര്‍' മികച്ച വിദേശ ഭാഷ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച വിദേശ ഭാഷ ചിത്രം, മികച്ച ഗാനം എന്നീ വിഭാഗങ്ങളിലായി എസ്.എസ് രാജമൗലിയുടെ 'ആര്‍ആര്‍ആറി'ന് രണ്ട് ക്രിട്ടിക്‌സ് അവാര്‍ഡുകളാണ് ലഭിച്ചത്. ഇതിന് പിന്നാലെയാണ് സംവിധായകന്‍റെ ട്വീറ്റ്. മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച വിദേശ ഭാഷ ചിത്രം, മികച്ച ഗാനം, മികച്ച വിശ്വല്‍ എഫക്‌ട്‌സ് എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലായാണ് 'ആര്‍ആര്‍ആര്‍' ക്രിട്ടിക്‌സ് ചോയ്‌സ് അവാര്‍ഡില്‍ നോമിനേറ്റ് ചെയ്യപ്പെട്ടത്.
RRR wins Golden Globe Awards: കഴിഞ്ഞ ആഴ്‌ച 'ആര്‍ആര്‍ആറി'ലെ 'നാട്ടു നാട്ടു' ഗാനത്തിന് മികച്ച ഒറിജിനല്‍ സോംഗിനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരവും ലഭിച്ചിരുന്നു. കൂടാതെ ബാഫ്‌റ്റ (BAFTA) ഫിലിം അവാര്‍ഡിന്‍റെ ലോങ് ലിസ്‌റ്റിലും ചിത്രം ഇടംപിടിച്ചിട്ടുണ്ട്. ഓസ്‌കാര്‍ ചുരുക്ക പട്ടികയിലും 'ആര്‍ആര്‍ആര്‍' ഇതിനോടകം ഇടംപിടിച്ചിട്ടുണ്ട്.
More About RRR: 1920കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യസമര സേനാനികളുടെ സാങ്കല്‍പ്പിക കഥയാണ് ചിത്രം പറയുന്നത്. അല്ലൂരി സീതാരാമ രാജുവായി രാം ചരണും കോമരം ഭീമായി ജൂനിയര്‍ എന്‍ടിആറും വേഷമിട്ടു. രാജമൗലി ചിത്രം ലോകമെമ്പാടുമുളള തിയേറ്ററുകളില്‍ നിന്നായി 1,000 കോടിയിലധികം കലക്ഷന്‍ നേടി.
Also Read:വീണ്ടും പുരസ്‌കാര തിളക്കത്തില്‍ ആര്‍ആര്‍ആര്‍; ഗോള്‍ഡന്‍ ഗ്ലോബിന് പിന്നാലെ ക്രിട്ടിക്‌സ് ചോയ്‌സ് പുരസ്‌കാരം