RRR won three awards at HCA Film Awards: വീണ്ടും ഇന്ത്യന്‍ സിനിമയ്‌ക്ക് അഭിമാനമായി 'ആര്‍ആര്‍ആര്‍'. ഹോളിവുഡ് ക്രിട്ടിക്‌സ് അസോസിയേഷന്‍ ചലച്ചിത്ര പുരസ്‌കാരം നേടിയതിന്‍റെ സന്തോഷത്തിലാണ് ബ്രഹ്മാണ്ഡ സംവിധായകന്‍ എസ്എസ് രാജമൗലിയും 'ആര്‍ആര്‍ആര്‍' ടീമും. മികച്ച അന്താരാഷ്‌ട്ര ചിത്രം, മികച്ച് ആക്ഷന്‍ ചിത്രം, മികച്ച ഗാനം എന്നീ മൂന്ന് വിഭാഗങ്ങളിലായി മൂന്ന് ഹോളിവുഡ് ക്രിട്ടിക്‌സ് അവാര്‍ഡുകളാണ് 'ആര്‍ആര്‍ആര്‍' സ്വന്തമാക്കിയത്.
Rajamouli and Ram Charan accepted the award: ഹോളിവുഡ് ക്രിട്ടിക്‌സ് പുരസ്‌കാരങ്ങള്‍ വളരെ സന്തോഷത്തോടെയും അഭിമാനത്തോടെയും സ്വീകരിച്ചിരിക്കുകയാണ് സംവിധായകന്‍ രാജമൗലിയും നടന്‍ രാം ചരണും. എസ്എസ് രാജമൗലിക്കൊപ്പം വേദിയിലുണ്ടായിരുന്ന രാം ചരണും അവാര്‍ഡ് നേടിയതിന്‍റെ സന്തോഷം പങ്കുവച്ചു. രാജമൗലിയുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് താനും സ്‌റ്റേജിലേയ്‌ക്ക് പോയതെന്നും പുരസ്‌കാരം ഏറ്റുവാങ്ങിയതെന്നും രാം ചരണ്‍ പറഞ്ഞു.
Ram Charan says he did not expect to come up stage: 'സ്‌റ്റേജില്‍ കയറുമെന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. കാരണം എന്‍റെ സംവിധായകനാണ് എന്നോട് പറഞ്ഞത്, സ്‌റ്റേജില്‍ അദ്ദേഹത്തിനൊപ്പം വരണമെന്ന്. ഈ സ്‌നേഹമെല്ലാം ഞങ്ങള്‍ക്ക് നല്‍കിയതിന് വളരെയധികം നന്ദി. ഇതൊരു മികച്ച പ്രതികരണം മാത്രമാണ്. അതിനാല്‍ ഞങ്ങള്‍ മികച്ച സിനിമകളുമായി തിരികെ വരും. നിങ്ങളെ എല്ലാവരെയും ഞങ്ങള്‍ രസിപ്പിക്കുകയും ചെയ്യും. വളരെയധികം നന്ദി, നന്ദി എച്ച്സിഎ! -രാം ചരണ്‍ പറഞ്ഞു.
Rajamouli dedicating the award to Indian filmmakers: ഇന്ത്യന്‍ സിനിമ സംവിധായകര്‍ക്ക് പുരസ്‌കാരം സമര്‍പ്പിച്ച് കൊണ്ടായിരുന്നു രാജമൗലി സദസിനെ അഭിസംബോധന ചെയ്‌തത്. 'ആര്‍ആര്‍ആര്‍! ഏറ്റവും മികച്ച അന്താരാഷ്‌ട്ര ചിത്രം... വീണ്ടും ഇന്ത്യയിലെ എന്‍റെ എല്ലാ സംവിധായകര്‍ക്കും.. അന്താരാഷ്‌ട്ര സിനിമകള്‍ നമുക്ക് നിര്‍മിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കാം. അതിന് എച്ച്സിഎയ്‌ക്ക് നന്ദി. ഇത് ഒരുപാട് അര്‍ഥമാക്കുന്നു. വളരെ അധികം നന്ദി. ജയ് ഹിന്ദ്!' -രാജമൗലി പറഞ്ഞു.
After HCA Fans now hoping for an Oscar: ആര്‍ആര്‍ആറിന് ഹോളിവുഡ് ക്രിട്ടിക്‌സ് പുരസ്‌കാര ലഭിച്ചതോടെ ഓസ്‌കര്‍ പ്രതീക്ഷയിലാണ് ആരാധകര്‍. മാര്‍ച്ച് 12ന് നടക്കുന്ന ഓസ്‌കര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാനായി 'ആര്‍ആര്‍ആര്‍' ടീം നിലവില്‍ ലോസ് ഏഞ്ചല്‍സിലാണ്. 'ആര്‍ആര്‍ആറി'ലെ 'നാട്ടു നാട്ടു' എന്ന ഗാനമാണ് ഓസ്‌കര്‍ നോമിനേഷനില്‍ ഒറിജിനല്‍ സോംഗ് വിഭാഗത്തില്‍ ഇടംപിടിച്ചത്.
All about RRR: 'റൈസ് റോര്‍ റിവോള്‍ട്ട്' എന്നതിന്‍റെ ചുരുക്കെഴുത്താണ് 'ആര്‍ആര്‍ആര്‍'. രണ്ട് തെലുഗു സ്വാതന്ത്ര്യ സമര സേനാനികളായ അല്ലൂരി സീതാരാമ രാജുവിന്‍റെയും കോമരം ഭീമിന്‍റെയും ജീവിതത്തെ ആസ്‌പദമാക്കിയുള്ളതാണ് ചിത്രം. രാം ചരണും ജൂനിയര്‍ എന്‍ടിആറുമാണ് ഈ വേഷങ്ങളെ അവതരിപ്പിച്ചത്. ആലിയ ഭട്ട്, അജയ് ദേവ്‌ഗണ്‍, ശ്രേയ ശരണ്‍ എന്നിവരും ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി അഭിനയിച്ചു. 1200 കോടിയിലധികമാണ് 'ആര്‍ആര്‍ആറി'ന്‍റെ ഇതുവരെയുള്ള ആഗോള ഗ്രോസ് കലക്ഷന്‍.
Also Read:വീണ്ടും പുരസ്‌കാര തിളക്കത്തില്‍ ആര്‍ആര്‍ആര്‍; ഹോളിവുഡ് ക്രിട്ടിക്‌സ് അവാര്‍ഡില്‍ 3 പുരസ്‌കാരങ്ങള്‍