കേരളം

kerala

ETV Bharat / entertainment

മന്നത്തിന് മുന്നിലെത്തിയവരോട് കൂപ്പു കൈകളോടെ നന്ദി പറഞ്ഞ് ഷാരൂഖ് ഖാന്‍; കൈ വീശി അബ്രാം ഖാനും - അബ്രാം ഖാന്‍ ജനക്കൂട്ടത്തിന് നേരെ കൈവീശി

SRK first public appearance since Pathaan release: പഠാന്‍റെ വിജയം ആഘോഷിച്ച് ഷാരൂഖ് ഖാന്‍. മന്നത്തിന് മുന്നിലെത്തിയവര്‍ക്ക് ഫ്ലൈയിംഗ് കിസ് നല്‍കി ഷാരൂഖ്..

SRK showers flying kisses on fans  SRK showers flying kisses  Pathaan success  Pathaan  SRK  കൂപ്പു കൈകളോടെ നന്ദി പറഞ്ഞ് ഷാരൂഖ് ഖാന്‍  നന്ദി പറഞ്ഞ് ഷാരൂഖ് ഖാന്‍  ഷാരൂഖ് ഖാന്‍  കൈ വീശി അബ്രാം ഖാനും  കൈ വീശി അബ്രാം  Shah Rukh Khan thanked his fans outside Mannat  SRK first public appearance since Pathaan release  SRK surprised his fans gathered outside Mannat  SRK blew kisses to huge crowd outside Mannat  Abram Khan greeted people outside Mannant  Abram Khan stood near Mannat balcony  SRK posted a video on Twitter and wrote  Pathaan s breaking records at box office  Pathaan release  Shah Rukh Khan s upcoming movies  പഠാന്‍റെ വിജയം ആഘോഷിച്ച് ഷാരൂഖ് ഖാന്‍  ഫ്ലൈയിംഗ് കിസ് നല്‍കി ഷാരൂഖ്  ഷാരൂഖ് ഖാന്‍  Shah Rukh Khan  ആരാധകരെ അഭിസംബോധന ചെയ്‌ത് ഷാരൂഖ് ഖാന്‍  അബ്രാം ഖാന്‍ ജനക്കൂട്ടത്തിന് നേരെ കൈവീശി  അബ്രാം ഖാന്‍
പഠാന്‍റെ വിജയം ആഘോഷിച്ച് ഷാരൂഖ് ഖാന്‍

By

Published : Jan 30, 2023, 10:40 AM IST

SRK surprised his fans gathered outside Mannat: 'പഠാന്‍' വിജയത്തിന് ശേഷം ആദ്യമായി ആരാധകരെ അഭിസംബോധന ചെയ്‌ത് ഷാരൂഖ് ഖാന്‍. ഷാരൂഖ് ഖാന്‍റെ മുംബൈയിലെ വസതിയായ മന്നത്തിന് പുറത്ത് തടിച്ചു കൂടിയ ആരാധകരെ താരം അക്ഷരാര്‍ഥത്തില്‍ അത്ഭുതപ്പെടുത്തി. 'പഠാന്‍' റിലീസിന് ശേഷം ഇതാദ്യമായാണ് താരം ജനക്കൂട്ടത്തിന് മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്.

Shah Rukh Khan thanked his fans outside Mannat: മന്നത്തിലെ ബാല്‍ക്കണിയില്‍ നിന്നു കൊണ്ട് ആരാധകരെ അഭിവാദ്യം ചെയ്യുന്ന ഷാരൂഖിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. ഷാരൂഖ് ഖാനും വീഡിയോ തന്‍റെ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. മന്നത്തിന് പുറത്ത് തടിച്ചു കൂടിയ ആരാധകര്‍ക്ക് താരം ഫ്ലൈയിങ് കിസ് കൊടുക്കുന്നതും വീഡിയോയില്‍ കാണാം.

SRK blew kisses to huge crowd outside Mannat: ആര്‍പ്പുവിളിക്കുന്ന ആരാധകരെ നോക്കി താരം കൈകള്‍ കൂപ്പി, പുഞ്ചിരിച്ച് നന്ദി രേഖപ്പെടുത്തി. ഒപ്പം ആരാധകര്‍ക്ക് നേരെ താരം കൈവീശുകയും തമ്പ്സ് അപ്പ് കാണിക്കുകയും ചെയ്‌തു. കറുത്ത ഷര്‍ട്ടും അതിന് അനുയോജ്യമായ പാന്‍റ്‌സും ഷൂവുമാണ് താരം ധരിച്ചിരുന്നത്.

Abram Khan greeted people outside Mannant: തങ്ങളുടെ പ്രിയ താരം മന്നത്തിന് മുന്നിലെത്തിയവരെ അഭിവാദ്യം ചെയ്യുന്നതിന്‍റെ വീഡിയോ ആരാധകരും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ഒരു വീഡിയോയില്‍ ഷാരൂഖിന്‍റെ ഇളയ മകന്‍ അബ്രാം ഖാനും മന്നത്തിന് പുറത്തുള്ളവരെ അഭിവാദ്യം ചെയ്യുന്നത് കാണാം. ബാല്‍ക്കണിക്ക് സമീപം നിന്ന് അബ്രാം ഖാന്‍ ജനക്കൂട്ടത്തിന് നേരെ കൈവീശി.

Abram Khan stood near Mannat balcony: ഷാരൂഖ് ഖാന്‍ ആരാധകര്‍ക്ക് മുമ്പില്‍ പ്രത്യേക്ഷപ്പെടുന്നതിന് ഏതാനും നിമിഷങ്ങള്‍ക്ക് മുമ്പായിരുന്നു അബ്രാം ഖാന്‍ ആരാധകരെ അഭിസംബോധന ചെയ്‌തത്. ആരാധകരെ അഭിസംബോധന ചെയ്യുമ്പോള്‍ കറുപ്പും വെള്ളയും നിറമുള്ള വസ്‌ത്രമാണ് അബ്രാം ഖാന്‍ ധരിച്ചിരുന്നത്.

SRK posted a video on Twitter and wrote: ഒരാഴ്‌ചയ്‌ക്കിടയില്‍ ഇത് രണ്ടാം തവണയാണ് ഷാരൂഖ് ഖാന്‍ മന്നത്തിന്‍റെ ബാല്‍ക്കണയില്‍ പ്രത്യക്ഷപ്പെടുന്നത്. കഴിഞ്ഞ ആഴ്‌ച 'പഠാന്‍' റിലീസിന് മുന്നോടിയായാണ് താരം ആരാധകര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. അന്ന് ട്വിറ്ററില്‍ താരം വീഡിയോ പങ്കിടുകയും ചെയ്‌തിരുന്നു. 'മനോഹരമായ ഒരു ഞായറാഴ്‌ച വൈകുന്നേരത്തിന് നന്ദി... ക്ഷമിക്കണം. പൊലിസ് കാറുകളില്‍ ഉള്ളവര്‍ സീറ്റ് ബെല്‍റ്റ് ഇട്ടിരുന്നു എന്ന് പ്രതീക്ഷിക്കുന്നു. പഠാനായി ടിക്കറ്റുകള്‍ ബുക്ക് ചെയ്യു.. ഇനി ഞാന്‍ അവിടെ നിങ്ങളെ കാണാം.' -വീഡിയോ പങ്കിട്ട് ഷാരൂഖ് ഖാന്‍ കുറിച്ചു.

Pathaan s breaking records at box office: റിലീസ് കഴിഞ്ഞ് നാല് ദിനം പിന്നിടുമ്പോള്‍ 'പഠാന്‍' ബോക്‌സ്‌ ഓഫിസില്‍ റെക്കോഡുകളോടെ മുന്നേറുകയാണ്. നാല് ദിനം കൊണ്ട് ആഗോള തലത്തില്‍ ചിത്രം 400 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരിക്കുകയാണ്. റിലീസ് ചെയ്‌ത് മൂന്ന് ദിനം കൊണ്ട് ആഗോള ബോക്‌സ്‌ ഓഫിസില്‍ 313 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. രണ്ട്‌ ദിനം കൊണ്ട് 235 കോടിയും ആദ്യ ദിനത്തില്‍ 107 കോടി രൂപയുമാണ് ചിത്രം ആഗോള ബോക്‌സ്‌ ഓഫിസില്‍ നേടിയത്. ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ 250 കോടി നേടുന്ന ചിത്രമായും 'പഠാന്‍' മാറി.

Pathaan release: സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്‌ത 'പഠാനി'ല്‍ ദീപിക പദുക്കോണ്‍ ആണ് ഷാരൂഖിന്‍റെ നായികയായെത്തിയത്. ജോണ്‍ എബ്രഹാം പ്രതിനായകനായും എത്തിയിരുന്നു. ചിത്രത്തില്‍ സല്‍മാന്‍ ഖാനും അതിഥി വേഷത്തിലെത്തിയിരുന്നു. ടൈഗര്‍ എന്ന കഥാപാത്രമായാണ് 'പഠാനി'ല്‍ സല്‍മാന്‍ പ്രത്യക്ഷപ്പെട്ടത്. കൂടാതെ ഡിംപിള്‍ കപാഡിയ, അശുതോഷ് എന്നിവരും സുപ്രധാന വേഷങ്ങളിലെത്തിയിരുന്നു. ജനുവരി 25നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.

Shah Rukh Khan s upcoming movies: തപ്‌സി പന്നുവിനൊപ്പമുള്ള സംവിധായകന്‍ രാജ്‌കുമാര്‍ ഹിറാനിയുടെ 'ഡുങ്കി'യാണ് ഷാരൂഖിന്‍റേതായി വരാനിരിക്കുന്ന പുതിയ ചിത്രം. തെന്നിന്ത്യന്‍ സൂപ്പര്‍ സംവിധായകന്‍ അറ്റ്‌ലിയുടെ ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'ജവാനും' താരത്തിന്‍റെ മറ്റൊരു പുതിയ പ്രോജക്‌ട് ആണ്. നയന്‍താര നായികയായെത്തുന്ന ചിത്രത്തില്‍ വിജയ്‌ സേതുപതിയും സുപ്രധാന വേഷത്തിലെത്തുന്നുണ്ട്.

Also Read:4 ദിനം കൊണ്ട് 400 കോടി, ബോക്‌സ്‌ ഓഫിസില്‍ കുതിച്ച് പഠാന്‍ ; സിനിമയ്‌ക്കായി ഷാരൂഖ് വാങ്ങിയത് കോടികള്‍

ABOUT THE AUTHOR

...view details