Pathaan first day collection: നാല് വര്‍ഷങ്ങള്‍ക്ക് ശേഷമെത്തിയ ഷാരൂഖ് ഖാന്‍ ചിത്രം പഠാന്‍ മികച്ച പ്രേക്ഷക പിന്‍തുണയുമായി പ്രദര്‍ശനം തുടരുന്നു. ഇന്ത്യന്‍ ബോക്‌സ് ഓഫിസില്‍ 'പഠാന്‍' ആദ്യ ദിനം നേടിയത് 55 കോടി രൂപ. ട്രേഡ് അനലിസ്‌റ്റ് തരണ്‍ ആദര്‍ശ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
Pathaan first day records: ആദ്യ ദിനത്തില്‍ ഏറ്റവും ഉയര്‍ന്ന കലക്ഷന്‍ ലഭിക്കുന്ന ആദ്യ ബോളിവുഡ് ചിത്രമാണ് 'പഠാന്‍' എന്നാണ് പ്രൊഡക്ഷന്‍ ഹൗസായ യാഷ് രാജ് ഫിലിംസ് പറയുന്നത്. 'പഠാന്‍റെ' ഡബ്ബിംഗ് പതിപ്പുകള്‍ ആദ്യ ദിനം രണ്ട് കോടി രൂപ നേടിയതായും നിര്‍മാതാക്കള്‍ അറിയിച്ചു. തമിഴ്, തെലുഗു എന്നീ ഭാഷകളിലും 'പഠാന്‍' റിലീസ് ചെയ്‌തിരുന്നു.
Pathaan break records: സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്‌ത 'പഠാനി'ലെ 'ബേഷരം രംഗ്' ഗാനത്തെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട വിവാദങ്ങളും പ്രതിഷേധങ്ങളും ബഹിഷ്‌കരണ ആഹ്വാനങ്ങളില്‍ എത്തിച്ചിരുന്നു. ഈ പ്രതിഷേധങ്ങള്‍ക്കുള്ള മറുപടി കൂടിയാണ് 'പഠാന്‍റെ' ആദ്യ ദിന കലക്ഷന്‍ റിപ്പോര്‍ട്ട്. നാല് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഷാരൂഖാന്‍റെ ഗംഭീര തിരിച്ചുവരവ് കൂടിയാണ് 'പഠാന്‍'. 2018ല്‍ പുറത്തിറങ്ങിയ 'സീറോ' ആണ് ഇതിന് മുമ്പ് താരത്തിന്‍റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
Yash Raj Films about Pathaan: ഒന്നല്ല, നിരവധി റെക്കോഡുകളാണ് പഠാന്‍ സ്വന്തമാക്കിയിരിക്കുന്നതെന്ന് യാഷ് രാജ് ഫിലിംസ് പറയുന്നു. ഇന്ത്യയിലെ എക്കാലത്തെയും വൈഡ് ഹിന്ദി റിലീസ്, ആദ്യ ദിനം ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ നോണ്‍ ഹോളിഡേ റിലീസ് എന്നീ റെക്കോഡുകള്‍ 'പഠാന്‍' സ്വന്തമാക്കി. സ്‌റ്റൈലിഷ് സ്‌പൈ ത്രില്ലര്‍ ചിത്രം 'പഠാന്‍റെ' ആദ്യ ദിന ഗ്രോസ് കലക്ഷന്‍ ഷാരൂഖിന്‍റെ കരിയറിലെ എക്കാലത്തെയും ഉയര്‍ന്ന കലക്ഷന്‍ ആണെന്നും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.