കേരളം

kerala

ETV Bharat / entertainment

ആര് ജയിക്കും ?, കോടതി മുറിയില്‍ ചിരി പടര്‍ത്തി ശ്രീനിവാസന്‍ ; കേസന്വേഷണവുമായി വിനീത് - Sreenivasan

കുറുക്കന്‍റെ രസകരമായ ട്രെയിലര്‍ പുറത്ത്. കോടതി മുറിയും കേസന്വേഷണവുമാണ് ട്രെയിലറിലുടനീളം

sithara  കുറുക്കന്‍റെ രസകരമായ ട്രെയിലര്‍ പുറത്ത്  കുറുക്കന്‍റെ ട്രെയിലര്‍ പുറത്ത്  കുറുക്കന്‍റെ ട്രെയിലര്‍  കുറുക്കന്‍ ട്രെയിലര്‍  കുറുക്കന്‍  കോടതി മുറിയില്‍ ചിരി പടര്‍ത്തി ശ്രീനിവാസന്‍  കേസന്വേഷണവുമായി വിനീത്  വിനീത്  ശ്രീനിവാസന്‍  Sreenivasan Vineeth Sreenivasan starrer Kurukkan  Kurukkan trailer released  Kurukkan trailer  Kurukkan  Sreenivasan  Vineeth Sreenivasan
ആര് ജയിക്കും? കോടതി മുറിയില്‍ ചിരി പടര്‍ത്തി ശ്രീനിവാസന്‍; കേസന്വേഷണവുമായി വിനീത്

By

Published : Jul 12, 2023, 10:47 PM IST

അച്ഛന്‍ ശ്രീനിവാസനും Sreenivasan, മകന്‍ വിനീത് ശ്രീനിവാസനും Vineeth Sreenivasan കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കുറുക്കന്‍' Kurukkan. സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. വളരെ രസകരമായ 2.05 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറാണ് പുറത്തിറങ്ങിയത്.

ശ്രീനിവാസന്‍റെ കഥാപാത്രം കോടതിയില്‍ സാക്ഷി പറയുന്ന രംഗത്തോടുകൂടിയാണ് ട്രെയിലര്‍ ആരംഭിക്കുന്നത്. ശ്രീനിവാസന്‍റെ മറുപടി കേട്ട് ജഡ്‌ജി ഉള്‍പ്പടെ കോടതി മുറിയില്‍ ഇരിക്കുന്ന ഏവരും പൊട്ടിച്ചിരിക്കുന്നതാണ് കാണാനാവുക. ‍സ്ഥിരം കള്ള സാക്ഷി പറയുന്ന കൃഷ്‌ണന്‍ എന്ന കഥാപാത്രത്തെയാണ് ശ്രീനിവാസന്‍ അവതരിപ്പിക്കുന്നത് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. അതേസമയം കൃഷ്‌ണന്‍ കള്ള സാക്ഷി പറയുന്ന അതേ കേസിന്‍റെ അന്വേഷണവുമായി വിനീത് ശ്രീനിവാസന്‍റെ പൊലീസ് കഥാപാത്രവും ട്രെയിലറില്‍ തിളങ്ങുന്നുണ്ട്.

നര്‍മ പ്രാധാന്യമുള്ള ചിത്രമാണ് കുറുക്കന്‍ എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോയും Shine Tom Chacko സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ജൂലൈ 27നാണ് കുറുക്കന്‍ തിയേറ്ററുകളില്‍ എത്തുന്നത്.

നവാഗതനായ ജയലാല്‍ ദിവാകരന്‍ ആണ് 'കുറുക്കന്‍റെ' സംവിധാനം. കൊച്ചിയിലായിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ലോക്‌നാഥ് ബഹ്‌റ ഐപിഎസ് സ്വിച്ചോണ്‍ കര്‍മ്മവും, സംവിധായകന്‍ എം മോഹനന്‍ ഫസ്‌റ്റ് ക്ലാപ്പും അടിച്ച് 'കുറുക്കന്‍റെ' ചിത്രീകരണത്തിന് തുടക്കം കുറിക്കുകയായിരുന്നു.

Also Read:'സിനിമ തന്നെയാണ് അച്ഛന് വേണ്ട ഏറ്റവും നല്ല മെഡിസിന്‍', വിനീത് ചിത്രത്തിലൂടെ ശ്രീനിവാസന്‍റെ തിരിച്ചുവരവ്

ഒരിടവേളയ്‌ക്ക് ശേഷമാണ് ശ്രീനിവാസന്‍ സിനിമയിലേയ്‌ക്ക് തിരിച്ചെത്തുന്നത്. കൊച്ചി സെന്‍റ്‌ ആല്‍ബര്‍ട്‌സ്‌ സ്‌കൂളിലെ 'കുറുക്കന്‍റെ' സെറ്റില്‍ വിനീതിനൊപ്പമാണ് ശ്രീനിവാസന്‍ എത്തിയത്. 'കുറുക്കന്‍' സെറ്റില്‍ ശ്രീനിവാസന്‍ എത്തിയത് മാധ്യമ ശ്രദ്ധ നേടിയിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നായിരുന്നു ശ്രീനിവാസന്‍ സിനിമയില്‍ നിന്നും വിട്ടുനിന്നത്.

സുധീര്‍ കരമന, അന്‍സിബ ഹസ്സന്‍, മാളവിക മേനോന്‍, ശ്രീകാന്ത് മുരളി, ബാലാജി ശര്‍മ, ദിലീപ് മേനോൻ, അസീസ് നെടുമങ്ങാട്, അശ്വത് ലാല്‍, ജോജി ജോണ്‍, കൃഷ്‌ണന്‍ ബാലകൃഷ്‌ണന്‍, ഗൗരി നന്ദ, നന്ദന്‍ ഉണ്ണി, ശ്രുതി ജയൻ, അഞ്ജലി സത്യനാഥ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും.

വര്‍ണ്ണചിത്രയുടെ ബാനറില്‍ മഹാസുബൈര്‍ ആണ് നിര്‍മാണം. മനോജ് റാംസിംഗ് ആണ് കുറുക്കന് വേണ്ടി തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ജിബു ജേക്കബ് -ഛായാഗ്രഹണവും രഞ്ജന്‍ ഏബ്രഹാം എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. മനു മഞ്ജിത്തിന്‍റെ വരികള്‍ക്ക് ഉണ്ണി ഇളയരാജയാണ് സിനിമയ്‌ക്ക് വേണ്ടി സംഗീതം പകര്‍ന്നിരിക്കുന്നത്.

Also Read:Kurukkan Movie| വിനീത് ശ്രീനിവാസന്‍റെ കുറുക്കനും കൂട്ടുകാരും ജൂലൈ അവസാനം എത്തും, റിലീസ് തീയതി പുറത്ത്

പ്രൊഡക്ഷന്‍ ഡിസൈനര്‍ - ജോസഫ് നെല്ലിക്കല്‍, അസോസിയേറ്റ് ഡയറക്‌ടര്‍ ‍- അനീവ് സുകുമാരന്‍, കോസ്റ്റ്യൂം - സുജിത് മട്ടന്നൂര്‍, മേക്കപ്പ് - ഷാജി പുല്‍പ്പള്ളി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഷെമീജ് കൊയിലാണ്ടി, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ - സൈനുദ്ദീൻ, പരസ്യ കല - കോളിൻസ് ലിയോഫിൽ, സ്‌റ്റിൽസ് - പ്രേംലാൽ പട്ടാഴി, വിതരണം - വർണ്ണച്ചിത്ര ബിഗ് സ്ക്രീൻ, പിആർഒ - എഎസ് ദിനേശ്.

ABOUT THE AUTHOR

...view details