ശ്രീനിവാസന്‍ Sreenivasan, വിനീത് ശ്രീനിവാസന്‍ Vineeth Sreenivasan, ഷൈന്‍ ടോം ചാക്കോ Shine Tom Chacko എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കുറുക്കന്‍' Kurukkan. 'കുറുക്കന്‍റെ' റിലീസ് Kurukkan release തീയതി പുറത്തുവിട്ടിരിക്കുകയാണ് നിര്‍മാതാക്കള്‍. ജൂലൈ 27നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.
വിനീത് ശ്രീനിവാസന്‍ ആണ് റിലീസ് വിവരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. 'കുറുക്കനും കൂട്ടുകാരും ജൂലായ് 27 മുതൽ തിയേറ്ററുകളിൽ...' - എന്നാണ് വിനീത് ഫേസ്‌ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഒപ്പം 'കുറുക്കനി'ലെ പുതിയൊരു പോസ്‌റ്ററും താരം പങ്കുവച്ചിട്ടുണ്ട്.
വിനീത് ശ്രീനിവാസന്‍, ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ, അന്‍സിബ ഹസന്‍ തുടങ്ങി സിനിമയിലെ കഥാപാത്രങ്ങളെയെല്ലാം ഉള്‍ക്കൊള്ളിച്ച് കൊണ്ടുള്ളതാണ് പുതിയ പോസ്‌റ്റര്‍. പോസ്‌റ്റര്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുകയാണ്.
ഒരു പൊലീസ് ഉദ്യോഗസ്ഥനായാകും ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍ വേഷമിടുന്നത് എന്നാണ് ഇതുവരെ പുറത്തിറങ്ങിയ 'കുറുക്കന്‍റെ' പോസ്‌റ്ററുകള്‍ നല്‍കുന്ന സൂചന. പുറത്തിറങ്ങിയ പോസ്‌റ്ററുകളില്‍ എല്ലാം പൊലീസ് കുപ്പായം അണിഞ്ഞ വിനീത് ശ്രീനിവാസനെയാണ് കാണാനാവുക.
നവാഗതനായ ജയലാല്‍ ദിവാകരന്‍ ആണ് സിനിമയുടെ സംവിധാനം. കൊച്ചിയിലായിരുന്നു 'കുറുക്കന്‍റെ' ചിത്രീകരണം ആരംഭിച്ചത്. ലോക്‌നാഥ് ബഹ്‌റ ഐപിഎസ് ആണ് സിനിമയുടെ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വഹിച്ചത്. സംവിധായകന്‍ എം മോഹനന്‍ ഫസ്‌റ്റ് ക്ലാപ്പടിച്ച് 'കുറുക്കന്‍റെ' ചിത്രീകരണത്തിന് തുടക്കം കുറിക്കുകയായിരുന്നു.
ഒരിടവേളയ്‌ക്ക് ശേഷം 'കുറുക്കനി'ലൂടെയാണ് ശ്രീനിവാസന്‍ അഭിനയ രംഗത്തേക്ക് മടങ്ങിയെത്തുന്നത്. 'കുറുക്കന്‍' സെറ്റില്‍ ശ്രീനിവാസന്‍ എത്തിയത് വാര്‍ത്ത തലക്കെട്ടുകളില്‍ ഇടംപിടിച്ചിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നായിരുന്നു ശ്രീനിവാസന്‍ സിനിമയില്‍ നിന്നും വിട്ടുനിന്നത്. കൊച്ചി സെന്‍റ് ആല്‍ബര്‍ട്‌സ് സ്‌കൂളിലെ 'കുറുക്കന്‍റെ' സെറ്റില്‍ വിനീതിനൊപ്പമാണ് ശ്രീനിവാസന്‍ എത്തിയത്.
വിനീത് ശ്രീനിവാസന്‍, ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ അന്‍സിബ ഹസ്സന്‍, സുധീര്‍ കരമന, മാളവിക മേനോന്‍, ബാലാജി ശര്‍മ, ശ്രീകാന്ത് മുരളി, ദിലീപ് മേനോൻ, അസീസ് നെടുമങ്ങാട്, ജോജി ജോണ്‍, അശ്വത് ലാല്‍, കൃഷ്‌ണന്‍ ബാലകൃഷ്‌ണന്‍, നന്ദന്‍ ഉണ്ണി, ഗൗരി നന്ദ, അഞ്ജലി സത്യനാഥ്, ശ്രുതി ജയൻ തുടങ്ങിയവരും അണിനിരക്കും.
വര്‍ണ്ണചിത്രയുടെ ബാനറില്‍ മഹാസുബൈര്‍ ആണ് കുറുക്കന്‍റെ നിര്‍മാണം. മനോജ് റാംസിംഗ് ആണ് തിരക്കഥയും സംഭാഷണവും. ജിബു ജേക്കബ്-ഛായാഗ്രഹണം. രഞ്ജന്‍ ഏബ്രഹാം- എഡിറ്റിങ്. മനു മഞ്ജിത്തിന്‍റെ വരികള്‍ക്ക് ഉണ്ണി ഇളയരാജയാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്.
അസോസിയേറ്റ് ഡയറക്‌ടര്‍ - അനീവ് സുകുമാരന്‍, കോസ്റ്റ്യൂം - സുജിത് മട്ടന്നൂര്‍, മേക്കപ്പ് - ഷാജി പുല്‍പ്പള്ളി, പ്രൊഡക്ഷന്‍ ഡിസൈനര്‍ - ജോസഫ് നെല്ലിക്കല്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - സൈനുദ്ദീൻ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഷെമീജ് കൊയിലാണ്ടി, പരസ്യ കല - കോളിൻസ് ലിയോഫിൽ, വിതരണം - വർണ്ണച്ചിത്ര ബിഗ് സ്ക്രീൻ, സ്‌റ്റിൽസ് - പ്രേംലാൽ പട്ടാഴി, പിആർഒ - എഎസ് ദിനേശ്.
Also Read:Oru Jathi Jathakam Movie| അരവിന്ദന്‍റെ അതിഥികൾക്ക് ശേഷം 'ഒരു ജാതി ജാതക'വുമായി അച്ഛനും മകനും