കേരളം

kerala

ETV Bharat / entertainment

Sreejith Poyilkavu's Najass | 'കുവി' കേന്ദ്ര കഥാപാത്രമായി ശ്രീജിത്ത് പൊയിൽക്കാവിന്‍റെ 'നജസ്സ്' ; ചിത്രീകരണം പുരോഗമിക്കുന്നു - വരി ദി സെന്‍റൻസ്

Canine Star Kuvi In Najass : കുവി എന്ന നായയാണ് 'നജസ്സി'ല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്

നജസ്സ് ചിത്രീകരണം പുരോഗമിക്കുന്നു  നജസ്സ്  നജസ്സില്‍ പ്രധാന കഥാപാത്രമായി കുവി  കുവി  കുവി പ്രധാന കഥാപാത്രമായി നജസ്സ്  കുവി എന്ന നായ  Canine Star Kuvi In Najass  Sreejith Poyilkavu Najass Filming in progress  Sreejith Poyilkavu Najass movie  Sreejith Poyilkavu  Najass movie  Najass  വരി ദി സെന്‍റൻസ്  vari the sentence
Sreejith Poyilkavu Najass

By ETV Bharat Kerala Team

Published : Sep 12, 2023, 8:50 PM IST

ശ്രീജിത്ത് പൊയിൽക്കാവ് കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന 'നജസ്സ്' എന്ന സിനിമയുടെ ചിത്രീകരണം കോഴിക്കോട് പുരോഗമിക്കുന്നു (Sreejith Poyilkavu's Najass Filming in progress). 2019ൽ മികച്ച കഥയ്ക്കു‌ളള സംസ്ഥാന പുരസ്‌കാരം നേടിയ 'വരി - ദി സെന്‍റൻസ്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ചലച്ചിത്രകാരനാണ് ശ്രീജിത്ത് പൊയിൽക്കാവ്. ഒരു 'അശുദ്ധ കഥ' എന്ന ടാഗ്‌ലൈനോടെയാണ് ശ്രീജിത്ത് പൊയിൽക്കാവിന്‍റെ പുതിയ ചിത്രം 'നജസ്സ്' എത്തുന്നത്.

'കുവി' എന്ന നായയാണ് ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് (Canine Star Kuvi In Najass). മലബാറിലെ ഗ്രാമത്തിൽ ഒരു തെരുവ് നായ ഉണ്ടാക്കുന്ന പ്രശ്‌ങ്ങളാണ് 'നജസ്സ്' ദൃശ്യവത്കരിക്കുന്നത്. അതേസമയം മലയാളികൾക്ക് സുപരിചതയാണ് കുവി എന്ന നായ.

ശ്രീജിത്ത് പൊയിൽക്കാവിന്‍റെ 'നജസ്സ്'

പെട്ടിമുടി ദുരന്തത്തിന്‍റെ കണ്ണീരോർമകൾക്കൊപ്പമാണ് കുവി മലയാളികളുടെ മനസിലേക്ക് കടന്നുവരുന്നത്. തന്‍റെ കളിക്കൂട്ടുകാരിയുടെ മൃതദേഹം കണ്ടെടുക്കാൻ ദുരിത ഭൂമിയിൽ പൊലീസിന് വഴിയൊരുക്കി, വാർത്തകളിൽ നിറഞ്ഞ കുവി ക്യാമറയ്‌ക്ക് മുന്നിലെത്തുമ്പോൾ ആകാംക്ഷയിലാണ് പ്രേക്ഷകരും. കൈലാഷ്, ടിറ്റോ വിൽസൺ, സജിത മഠത്തിൽ, കുഞ്ഞിക്കണ്ണൻ ചെറുവത്തൂർ, അമ്പിളി സുനിൽ, ദേവരാജ്, രമേഷ് കാപ്പാട് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രമുഖ താരങ്ങൾ (Najass movie cast).

വൈഡ് സ്‌ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഡോക്‌ടർ മനോജ് ഗോവിന്ദനാണ് ഈ സിനിമയുടെ നിർമാണം. മനോജ് ഗോവിന്ദൻ നിർമിക്കുന്ന പത്താമത്തെ ചിത്രം കൂടിയാണ് നജസ്സ്. മുരളി നീലാംബരി ചിത്രത്തിന്‍റെ സഹനിർമാതാവാണ്.

'നജസ്സി'ല്‍ പ്രധാന കഥാപാത്രമായി 'കുവി'

വിപിൻ ചന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് രതിൻ രാധാകൃഷ്‌ണനാണ്. ഡോക്‌ടർ സി രാവുണ്ണി, മുരളി നീലാംബരി, ബാപ്പു വെള്ളിപ്പറമ്പ് എന്നിവരുടെ വരികൾക്ക് സുനിൽ കുമാർ പി കെ ഈണം പകരുന്നു. റഫീഖ് മംഗലശ്ശേരി ചിത്രത്തിന്‍റെ കോ റൈറ്ററാണ്.

കല - വിനീഷ് കണ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ - കമലേഷ്, കോസ്‌റ്റ്യൂംസ് - അരവിന്ദ് കെആർ, മേക്കപ്പ് - ഷിജി താനൂർ, സ്റ്റിൽസ് - രാഹുൽ ലൂമിയർ, പി ആർ ഒ - എ എസ് ദിനേശ് (Najass movie crew).

'നജസ്സ്' ചിത്രീകരണം പുരോഗമിക്കുന്നു

'റാണി' ഒക്ടോബർ 6ന് തിയേറ്ററിലേക്ക് : ബിജു സോപാനവും ശിവാനി മേനോനും (Biju Sopanam And Shivani In Rani) ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രം 'റാണി' തിയേറ്ററുകളിലേക്ക്. ഏറെ നാളായി തുടരുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ചിത്രത്തിന്‍റെ അനൗൺസ്‌മെൻ്റ് പോസ്റ്റർ റിലീസായി. ഒക്ടോബർ ആറിന് ചിത്രം തിയേറ്ററുകളിലൂടെ പ്രേക്ഷകർക്കരികിലെത്തും (Rani hits theaters on October 6).

READ MORE:Biju Sopanam Rani Movie Release Update 'റാണി' ഒക്ടോബർ 6ന് തിയേറ്ററിലേക്ക്; ബിജു സോപാനവും ശിവാനിയും മുഖ്യ വേഷങ്ങളിൽ

'ഉപ്പും മുളകും' എന്ന പരമ്പരയിലൂടെ അച്ഛനും മകളുമായി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ അഭിനേതാക്കളാണ് ബിജു സോപാനവും ശിവാനി മേനോനും. അതേസമയം 'റാണി' എന്ന പേരിൽ മറ്റൊരു ചിത്രം പ്രഖ്യാപിച്ചതോടെ ആയിരുന്നു ഈ സിനിമയുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകൾ നടന്നത്. എന്നാലിപ്പോൾ ചിത്രത്തിന്‍റെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.

ABOUT THE AUTHOR

...view details