അന്തരിച്ച മുതിര്‍ന്ന നടി സുബ്ബലക്ഷ്‌മിയുടെ വിയോഗത്തിന്‍റെ ദുഃഖം ഇനിയും വിട്ടുമാറാതെ ബന്ധുക്കളും മലയാളി പ്രേക്ഷകരും. ഇപ്പോഴിതാ മുത്തശ്ശിക്കൊപ്പമുള്ള രസകരമായ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് ചെറുമകളും നര്‍ത്തകിയുമായ സൗഭാഗ്യ വെങ്കിടേഷ് (Actress R Subbalakshmi last video).
എട്ട് മാസം മുന്‍പ് മുതല്‍ 15 ദിവസം മുന്‍പ് വരെയുള്ള സുബ്ബലക്ഷ്‌മിക്കൊപ്പമുള്ള നിമിഷങ്ങള്‍ അടങ്ങുന്നതാണ് വീഡിയോ. സൗഭാഗ്യയുടെ മകളെ കൊഞ്ചിക്കുന്ന സുബ്ബലക്ഷ്‌മിയേയാണ് വീഡിയോയില്‍ കാണാനാവുക (Sowbhagya shares Subalakshmi last moment).
Also Read:മലയാള സിനിമയിലെ മുത്തശ്ശി നടി ആര്‍ സുബ്ബലക്ഷ്‌മി അന്തരിച്ചു
ആരോഗ്യാവസ്ഥ മോശമായിരുന്ന അവസ്ഥയിലും കുഞ്ഞിനൊപ്പം കളിക്കാന്‍ ശ്രമിക്കുകയാണ് സുബ്ബലക്ഷ്‌മി. മലയാളി പ്രേക്ഷകരുടെ കണ്ണ് നനയിപ്പിക്കുകയാണ് സൗഭാഗ്യ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ച ഈ വീഡിയോ. പകരം വയ്‌ക്കാന്‍ ആകാത്തത് എന്ന അടിക്കുറിപ്പോടു കൂടി പങ്കുവച്ച വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.
സുബ്ബലക്ഷ്‌മിയുടെ മകളും നടിയുമായ താര കല്യാണിന്‍റെ മകളാണ് സൗഭാഗ്യ. മുത്തശ്ശി സുബ്ബലക്ഷ്‌മിയും താര കല്യാണും സൗഭാഗ്യയും മകളും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡയയില്‍ ശ്രദ്ധ നേടാറുണ്ട്. മുത്തശ്ശിക്കും അമ്മയ്‌ക്കും മകള്‍ക്കും ഒപ്പമുള്ള നിരവധി പോസ്‌റ്റുകള്‍ സൗഭാഗ്യ നിരന്തരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്‌ക്കാറുണ്ട്. ഈ കലാകുടുംബത്തെ മലയാളികള്‍ക്ക് ഏറെ ഇഷ്‌ടമാണ്.
Also Read:സുബ്ബലക്ഷ്മി അമ്മയുടെ മടിയില്‍ തലവെച്ച് കിടക്കുന്ന സുശാന്ത്, അസൂയ തോന്നുന്നില്ലെന്ന് സൗഭാഗ്യ