ചെന്നൈ :ചലച്ചിത്രസംവിധായികയും തമിഴ് സൂപ്പർസ്റ്റാർ രജനികാന്തിന്റെ ഇളയ മകളുമായ സൗന്ദര്യ രജനികാന്ത് വീണ്ടും അമ്മയായി. സോഷ്യൽ മീഡിയയിലൂടെയാണ് സൗന്ദര്യ ഇക്കാര്യം അറിയിച്ചത്. രണ്ടാമത്തെ ആണ്‍കുട്ടിക്ക് വീർ രജനികാന്ത് വണങ്ങാമുടി എന്നാണ് ദമ്പതികള്‍ പേരിട്ടിരിക്കുന്നത്.
ആണ്‍കുഞ്ഞിന് ജന്മം നല്‍കി സൗന്ദര്യ രജനികാന്ത്
തെന്നിന്ത്യൻ സൂപ്പർസ്റ്റാർ രജനികാന്തിന്റെ ഇളയ മകളാണ് സൗന്ദര്യ രജനികാന്ത്
രണ്ടാം ആണ്‍കുഞ്ഞിന് ജന്മം നല്‍കി സൗന്ദര്യ രജനികാന്ത്
കുട്ടി പിറന്ന വിവരം പങ്കുവച്ച് നിരവധി ചിത്രങ്ങളും സൗന്ദര്യ ട്വിറ്ററില്‍ പോസ്റ്റ് ചെയ്‌തിട്ടുണ്ട്. ഗര്‍ഭകാലത്തെ ചിത്രങ്ങളാണ് തമിഴ് സംവിധായിക പങ്കുവച്ചത്. സൗന്ദര്യ വിശാഗന്‍ ദമ്പതികള്‍ക്ക് ആശംസയുമായി ചലച്ചിത്ര രംഗത്തെ നിരവധി പ്രമുഖരുമെത്തി. 2019 ലാണ് സൗന്ദര്യയും വിശാഗന്‍ വണങ്ങാമുടിയും വിവാഹിതരായത്.