സൗബിൻ ഷാഹിർ, നമിതാ പ്രമോദ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി പുതിയ ചിത്രം വരുന്നു. ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിച്ചു. മുളന്തുരുത്തിയിൽ ആണ് ചിത്രീകരണത്തിന് തുടക്കമായത്.
അബാം മൂവീസിന്‍റെ ബാനറിൽ ഏബ്രഹാം മാത്യു നിർമിക്കുന്ന ഈ ചിത്രം തികഞ്ഞ ഒരു കുടുംബകഥയാണ് പറയുന്നത്. ബസ് കണ്ടക്‌ടറായ സജീവന്‍റെയും മെഡിക്കൽ ഷോപ്പ് ജീവനക്കാരിയായ ഇയാളുടെ ഭാര്യ ലിജി മോളുടേയും ജീവിത്തിലേക്കാണ് ചിത്രം വെളിച്ചം വീശുന്നത്. ഇവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന ചില കാര്യങ്ങളിലൂടെയാണ് ചിത്രത്തിന്‍റെ കഥ പുരോഗമിക്കുന്നത്.
ദിലീഷ് പോത്തൻ, ശാന്തികൃഷ്‌ണ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മനോജ്.കെ.യു., വിനീത് തട്ടിൽ, ദർശന സുദർശൻ, ശ്രുതി ജയൻ, ആര്യ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
അതേസമയം തികച്ചും സാധാരണക്കാരായ മനുഷ്യരുടെ ജീവിതത്തിലൂടെ, അവരുടെ കാഴ്‌ചപ്പാടുകളില്‍ ഊന്നിക്കൊണ്ടാണ് ഈ ചിത്രത്തിന്‍റെ അവതരണമെന്ന് അണിയറ പ്രവർത്തകർ പറയുന്നു. ഭർത്താവിനെ ഏറെ സ്‌നേഹിക്കുന്ന ഭാര്യയും അതിനോട് പൊരുത്തപ്പെട്ടു പോകാൻ ശ്രമിക്കുന്ന ഭർത്താവിനെയുമാണ് ഏറെ രസകരവും ഹൃദയസ്‌പർശിയുമായ മുഹൂർത്തങ്ങൾ കോർത്തിണക്കി ഒരുക്കുന്ന ഈ സിനിമയില്‍ കാണാനാവുക.
ജക്‌സൻ ആന്‍റണിയുടെ കഥയ്‌ക്ക് തിരക്കഥ രചിച്ചിരിക്കുന്നത് അജീഷ് തോമസ് ആണ്. വിനോദ് മേനോൻ ഛായാഗ്രാഹകനാകുന്ന ചിത്രത്തിന്‍റെ കലാസംവിധാനം നിർവഹിക്കുന്നത് സഹസ് ബാല ആണ്. ഔസേപ്പച്ചനാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകരുന്നത്. സിന്‍റോ സണ്ണിയാണ് ഗാനരചന.
മേക്കപ്പ് - ജിതേഷ് പൊയ്യ, കോസ്റ്റ്യൂം ഡിസൈൻ - അരുൺ മനോഹർ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - ജിജോ ജോസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - അമീർ കൊച്ചിൻ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - പ്രതിഷ് മാവേലിക്കര, പ്രൊഡക്ഷൻ മാനേജർ - അഭിജിത്ത് കെ.എസ്., പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.
'മാത്യു' ലുക്കിൽ മാസായി ലാലേട്ടൻ:ജയിലറിലെ കാമിയോ റോളും അതിലെ മോഹൻലാലിന്‍റെ ലുക്കും കണ്ടുള്ള അമ്പരപ്പ് ആരാധകർക്ക് ഇപ്പോഴും വിട്ടുമാറിയിട്ടില്ല. ഇവർക്കിടയിലേക്ക് അതേ ലുക്കിൽ ഒരു ഫോട്ടോ പോസ്റ്റ് ചെയ്‌തിരിക്കുകയാണ് മോഹൻലാൽ. ആരാധകരുടെ നിലക്കാത്ത ആരവത്തിന് ആക്കം കൂട്ടിയിരിക്കുകാണ് താരത്തിന്‍റെ പോസ്റ്റ്.
പേസ്റ്റൽ ബ്ലൂ പാന്‍റും ഫ്ലോറൽ പ്രിന്‍റഡ് പിങ്ക് ഷർട്ടുമാണ് താരം അണിഞ്ഞിരിക്കുന്നത്. ഷർട്ട് ഇൻ ചെയ്‌ത്, ആക്‌സസറീസുമിട്ട് ലുക്ക് കംപ്ലീറ്റ് ചെയ്‌തുകൊണ്ടുള്ള സ്റ്റൈലൻ പിക്കിന് കയ്യടി നിലക്കുന്നില്ല. നെറ്റിയിലേക്ക് വീണുകിടക്കുന്ന നീളൻ തലമുടിയും വളർന്നിറങ്ങിയ താടിയും ർകൂളിങ് ഗ്ലാസും കാലിലെ ബ്ലാക് ഷൂവും ചേർന്നപ്പോൾ ജയിലറിലെ മാത്യുവിനെ വീണ്ടും കണ്ടതിന്‍റെ ആവേശത്തിൽ ആരാധകരും. പ്രമുഖരടക്കം നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്‍റുമായി എത്തിയത്. പത്തൊമ്പത് മണിക്കൂറിനുള്ളിൽ 12,06,386 ലൈക്കാണ് ചിത്രത്തിന് ലഭിച്ചത്.
READ MORE:'ഇതൊന്നും മമ്മൂട്ടി കാണണ്ട' ; 'മാത്യു' ലുക്കിൽ മാസായി ലാലേട്ടൻ, രസകരമായ കമന്‍റുകളുമായി ആരാധകർ