കേരളം

kerala

ETV Bharat / entertainment

Soubin Shahir Namitha Pramod| സൗബിനും നമിത പ്രമോദും ഒന്നിക്കുന്നു; പുതിയ ചിത്രത്തിന് തുടക്കം - Soubin Shahir new movie

സൗബിൻ ഷാഹിറും നമിത പ്രമോദും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്‍റെ പൂജയും സ്വിച്ചോൺ കർമവും നടന്നു.

Soubin Shahir and Namitha Pramod film started  Soubin Shahir and Namitha Pramod  Soubin Shahir  Namitha Pramod  സൗബിനും നമിത പ്രമോദും  സൗബിൻ ഷാഹിറും നമിത പ്രമോദും  സൗബിൻ ഷാഹിർ  നമിത പ്രമോദ്  സൗബിൻ ഷാഹിർ നായകനായി പുതിയ ചിത്രം  Namitha Pramod  Namitha Pramod new movie  Soubin Shahir new movie  Soubin Shahir Namitha Pramod new movie
Soubin

By

Published : Jul 13, 2023, 2:23 PM IST

ലയാളികളുടെ പ്രിയ താരം സൗബിൻ ഷാഹിർ (Soubin Shahir) നായകനായി പുതിയ ചിത്രം വരുന്നു. ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് സൗബിൻ ഷാഹിർ കേന്ദ്ര കഥാപാത്രമായി എത്തുന്നത്. ചിത്രത്തിന്‍റെ പൂജയും സ്വിച്ചോൺ കർമവും നടന്നു. അന്നമനടക്കടുത്ത് കൊമ്പിടിയിൽ വച്ചാണ് ചടങ്ങുകൾ നടന്നത്.

നമിത പ്രമോദ് (Namitha Pramod) ആണ് ചിത്രത്തില്‍ നായിക കഥാപാത്രത്തിന് ജീവൻ പകരുന്നത്. ഒരു ഫീൽഗുഡ് ഫാമിലി എന്‍റർടെയിനർ ജോണറിലുള്ള ചിത്രം അബാം മൂവീസിന്‍റെ ബാനറിൽ എബ്രഹാം മാത്യുവാണ് നിർമിക്കുന്നത്. അബാം മൂവിസിന്‍റെ പതിമൂന്നാമത് ചിത്രം കൂടിയാണിത്. ദിലീഷ് പോത്തൻ, മനോജ് കെ യു, ശാന്തികൃഷ്‌ണ, ദർശന സുദർശൻ, വിനീത് തട്ടിൽ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

സംവിധായകൻ ജക്‌സൺ ആന്‍റണിയാണ് സിനിമയുടെ കഥ രചിച്ചത്. തിരക്കഥ ഒരുക്കിയത് അജീഷ് പി തോമസ് ആണ്. വിവേക് മേനോൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾക്കായി സംഗീതം ഒരുക്കുന്നത് ഔസേപ്പച്ചൻ ആണ്. ഓഗസ്റ്റ് ആദ്യവാരത്തിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം. മാള, അന്നമനട, കൊമ്പിടി, മുളന്തുരുത്തി തുടങ്ങിയവയാണ് ഈ സിനിമയുടെ പ്രധാന ലൊക്കേഷനുകള്‍.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - അമീർ കൊച്ചിൻ, പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ, കലാസംവിധാനം - സഹസ് ബാല, മേക്കപ്പ് - ജിതേഷ് പൊയ്യ, കോസ്റ്റ്യൂം - ഡിസൈനർ അരുൺ മനോഹർ, സ്റ്റിൽസ് - ഗിരിശങ്കർ, മാർക്കറ്റിംഗ് - ബിനു ബ്രിങ്ഫോർത്ത്, ഡിസൈൻ - മാജിക് മൊമൻസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

'കിർക്കൻ' റിലീസ് തിയതി പുറത്ത്: കനി കുസൃതി (Kani Kusruti), സലിംകുമാർ (Salim Kumar), ജോണി ആന്‍റണി (Johny Antony), മഖ്‌ബൂൽ സൽമാൻ (Maqbool Salmaan), അപ്പാനി ശരത്ത് (Appani Sarath), വിജയരാഘവൻ (Vijayaraghavan), മീര വാസുദേവൻ (Meera Vasudevan), അനാർക്കലി മരിക്കാർ (Anarkali Marikar), ജാനകി മേനോൻ (Janaki Menon), ശീതൾ ശ്യാം (Sheethal Shyam) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജോഷ് (Josh) തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം 'കിർക്കൻ' (Kirkkan) റിലീസിനൊരുങ്ങുന്നു.

ജൂലായ് 21ന് ആണ് ചിത്രത്തിന്‍റെ റിലീസ്. ക്രൈം ത്രില്ലർ ​ജോണറില്‍ ഒരുക്കിയിരിക്കുന്ന ചിത്രം 'പൊലീസ് സ്റ്റേഷന്‍ അത്ര മോശം സ്ഥലമൊന്നുമല്ല' എന്ന ടാഗ് ലൈനുമായാണ് എത്തുന്നത്.

READ MORE:Kirkkan Movie| ഏറെ നിഗൂഢതകളുമായി 'കിർക്കൻ' വരുന്നു; റിലീസ് തിയതി പുറത്ത്

മോഹൻലാൽ - ജീത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടും: മലയാളത്തിന്‍റെ മഹാനടൻ മോഹൻലാൽ സംവിധായകൻ ജീത്തു ജോസഫുമായി വീണ്ടും കൈകോർക്കുന്നു. ജീത്തു ജോസഫ് തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പുതിയ ചിത്രത്തിന്‍റെ വരവറിയിച്ചത്. ആശിർവാദ് സിനിമാസ് ആണ് ഈ ചിത്രം നിർമിക്കുന്നത്. ആശിർവാദ് സിനിമാസിന്‍റെ നിർമാണത്തിലെത്തുന്ന 33-ാമത്തെ ചിത്രം കൂടിയാണിത്.

പ്രേക്ഷകർ ഏറ്റെടുത്ത 'ദൃശ്യം, ദൃശ്യം 2, 12-ത്ത് മാൻ' കൂടാതെ നിർമാണം പുരോഗമിക്കുന്ന 'റാം' എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് ജീത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും എത്തുന്നത്. ഓഗസ്റ്റ് മാസം പുതിയ ചിത്രത്തിന്‍റെ ഷൂട്ടിങ് തുടങ്ങും.

READ MORE:മോഹൻലാൽ - ജീത്തു ജോസഫ് ഹിറ്റ് കോംബോ വീണ്ടും; ആവേശം വാനോളം

ABOUT THE AUTHOR

...view details