കേരളം

kerala

ETV Bharat / entertainment

ഗര്‍ഭിണികള്‍ക്ക് നാദിയ മൊയ്‌തുവിന്‍റെ നിര്‍ദേശങ്ങള്‍; വണ്ടര്‍ വുമണ്‍ ട്രെയിലറില്‍ ഒളിപ്പിച്ച് റിലീസ് - പ്രഗ്നന്‍സി ടെസ്‌റ്റ്

Wonder Women trailer release: വണ്ടര്‍ വുമണ്‍ ട്രെയിലര്‍ റിലീസ് ചെയ്‌തു. സിനിമയുടെ റിലീസ് തീയതിയും പുറത്തുവിട്ടു. ആറ് ഗര്‍ഭിണികളുടെ കഥയാണ് ചിത്രം പറയുന്നത്.

Wonder Women trailer release  Wonder Women trailer  Wonder Women  Anjali Menon Wonder Women  Anjali Menon  SonyLIV sets premiere date for Anjali Menon movie  Anjali Menon movie Wonder Women  Anjali Menon movie  നാദിയ മൊയ്‌തു  വണ്ടര്‍ വുമണ്‍ ട്രെയിലറില്‍ ഒളിപ്പിച്ച് റിലീസ്  വണ്ടര്‍ വുമണ്‍  വണ്ടര്‍ വുമണ്‍ ട്രെയിലര്‍ റിലീസ്  വണ്ടര്‍ വുമണ്‍ ട്രെയിലര്‍  Wonder Women promotions  Wonder Women trailer highlights  Wonder Women release  Wonder Women in English  Wonder Women story of pregnant ladies  പാര്‍വതി തിരുവോത്ത്  നിത്യ മേനന്‍  സയനോര ഫിലിപ്പ്  അഞ്ജലി മേനോന്‍  പ്രഗ്നന്‍സി ടെസ്‌റ്റ് കിറ്റ്  പ്രഗ്നന്‍സി ടെസ്‌റ്റ്  Anjali Menon about Wonder Women
ഗര്‍ഭിണികള്‍ക്ക് നാദിയ മൊയ്‌തുവിന്‍റെ നിര്‍ദേശങ്ങള്‍; വണ്ടര്‍ വുമണ്‍ ട്രെയിലറില്‍ ഒളിപ്പിച്ച് റിലീസ്

By

Published : Nov 3, 2022, 1:44 PM IST

Anjali Menon movie Wonder Women: പ്രഖ്യാപനം മുതല്‍ പ്രേക്ഷകര്‍ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന അഞ്ജലി മേനോന്‍ ചിത്രമാണ് 'വണ്ടര്‍ വുമണ്‍'. വളരെ വ്യത്യസ്‌തമായ രീതിയിലായിരുന്നു ചിത്ര പ്രഖ്യാപനം. സിനിമയുടെ പ്രൊമോഷന്‍ രീതിയും വളരെ വ്യത്യസ്‌തമായിരുന്നു. 'വണ്ടര്‍ വുമണ്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലെ അഭിനേതാക്കളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പ്രഗ്നന്‍സി ടെസ്‌റ്റ് കിറ്റ് പങ്കുവച്ചു കൊണ്ടുള്ളതായിരുന്നു സിനിമയുടെ പ്രമോഷന്‍.

Wonder Women promotions: പാര്‍വതി തിരുവോത്ത്, നിത്യ മേനന്‍, സയനോര ഫിലിപ്പ് തുടങ്ങിയവരുടെ പേജുകളില്‍ പ്രഗ്‌നന്‍സി ടെസ്‌റ്റ് പോസ്‌റ്റ് പ്രത്യക്ഷമായതോടെ നാനാ ഭാഗത്ത് നിന്നും കമന്‍റുകള്‍ ഒഴുകിയെത്തിരുന്നു. താരങ്ങള്‍ ഗര്‍ഭിണികളാണെന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചു. ചില സദാചാര കമന്‍റുകളും പ്രത്യക്ഷമായിരുന്നു. ഇതിന് പിന്നാലെ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനവുമായി സംവിധായിക അഞ്ജലി മേനോനും രംഗത്തെത്തി.

Wonder Women trailer: 'വണ്ടര്‍ വുമണ്‍' ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. അഞ്ജലി മേനോന്‍ തന്‍റെ ഇന്‍സ്‌റ്റഗ്രാം പേജിലൂടെ ട്രെയിലര്‍ പുറത്തുവിടുകയായിരുന്നു. ആറ് ഗര്‍ഭിണികളുടെ കഥയാണ് ചിത്രം പറയുന്നത് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. പ്രസവത്തിന് മുന്നോടിയായുള്ള ഗര്‍ഭകാല നിര്‍ദേശങ്ങള്‍ ലഭിക്കുന്ന ക്ലാസിനായി പല പശ്ചാത്തലത്തിലുള്ള പല ദേശങ്ങളിലുള്ള ആറ് ഗര്‍ഭിണികള്‍ ഒരിടത്ത് ഒന്നിക്കുന്നതും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് 'വണ്ടര്‍ വുമണ്‍' പറയുന്നത്.

Wonder Women trailer highlights: പാര്‍വതി തിരുവോത്ത്, നിത്യ മേനന്‍, പത്മപ്രിയ, സയനോര ഫിലിപ്പ്, അര്‍ച്ചന പത്മിനി, അമൃത സുഭാഷ്‌ എന്നിവരാണ്‌ ഗര്‍ഭിണികളുടെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നാദിയ മൊയ്‌തുവും സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. ഗര്‍ഭിണികള്‍ക്ക് പ്രീ-നേറ്റല്‍ ക്ലാസ് എടുക്കുന്ന വ്യക്തിയുടെ റോളിലാണ് ചിത്രത്തില്‍ നാദിയ മൊയ്‌തു പ്രത്യക്ഷപ്പെടുന്നത്.

Wonder Women story of pregnant ladies: പ്രസവത്തെ കുറിച്ച് അവര്‍ക്കോരോരുത്തര്‍ക്കും അവരുടേതായ ധാരണകളും ചോദ്യങ്ങളും ആശയക്കുഴപ്പങ്ങളുമുണ്ട്. അതിനുള്ള ഉത്തരങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിനിടെ അവര്‍ അവരെ തന്നെ കണ്ടെത്തുന്നു. അവരില്‍ അന്തര്‍ലീനമായിരുന്ന പ്രശ്‌നങ്ങള്‍ തിരിച്ചറിയുന്നു. ഇതൊക്കെയാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.

Wonder Women in English: ഏറെ വ്യത്യസ്‌തമാര്‍ന്ന രീതിയിലാണ് അഞ്ജലി മേനോന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. ഇംഗ്ലീഷിലാണ് ചിത്രം എത്തുന്നത് എന്നാണ് 'വണ്ടര്‍ വുമണി'ന്‍റെ പ്രത്യേകതകളില്‍ ഒന്ന്. നിരവധി ഭാഷകള്‍ സംസാരിക്കുന്ന ആളുകള്‍ നമ്മുടെ രാജ്യത്തുണ്ടെന്നും അവര്‍ക്കെല്ലാം ഒരുപോലെ കാണാന്‍ വേണ്ടിയാണ് 'വണ്ടര്‍ വുമണ്‍' ഇംഗ്ലീഷില്‍ എത്തിക്കുന്നതെന്നുമാണ് അഞ്ജലി മേനോന്‍ പറയുന്നത്.

Anjali Menon about Wonder Women: ഗര്‍ഭധാരണവും പുതിയ സൗഹൃദങ്ങളും ഗര്‍ഭിണികളെ എങ്ങനെയാണ് മാറ്റിമറിക്കുന്നതെന്ന് 'വണ്ടര്‍ വുമണി'ല്‍ കാണാം. നമ്മുടെ ഹൃദയത്തോട് ചേര്‍ത്ത് വയ്‌ക്കാന്‍ കഴിയുന്ന ഒരു ചിത്രമായിരിക്കും ഇതെന്നാണ് അഞ്ജലി മേനോന്‍ പറയുന്നത്. 'വണ്ടര്‍ വുമണി'ലെ ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് താനെന്നും സംവിധായിക പറഞ്ഞു.

Wonder Women release: സിനിമയുടെ റിലീസ്‌ തീയതിയും ട്രെയിലറിലൂടെ പുറത്തുവിട്ടിട്ടുണ്ട്. നവംബര്‍ 18ന് സോണി ലിവിലൂടെയാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുക. ആര്‍എസ്‌വിപി മൂവീസ്, ഫ്ലൈയിംഗ്‌ യൂണികോണ്‍ എന്‍റര്‍ടെയ്‌ന്‍മെന്‍റ്‌ എന്നീ ബാനറുകളിലാണ് സിനിമയുടെ നിര്‍മാണം.

Also Read:താരങ്ങളുടെ ആ പ്രഗ്‌നന്‍സി ടെസ്‌റ്റ്‌ രഹസ്യം വെളിപ്പെടുത്തി അഞ്ജലി മേനോന്‍

ABOUT THE AUTHOR

...view details