Sonu Sood wins heart again:സ്‌ക്രീന്‍ സാന്നിധ്യത്തിലൂടെ മാത്രമല്ല, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയും പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയിട്ടുള്ള ബോളിവുഡ് താരമാണ് സോനു സൂദ്. ഇപ്പോഴിതാ വീണ്ടും അത്തരത്തിലൊരു പ്രവര്‍ത്തിയിലൂടെ താരം ശ്രദ്ധയാകര്‍ഷിക്കുകയാണ്.
Sonu Sood s quick solution helped to save a life:ദുബൈ വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ കൗണ്ടറില്‍ ക്യൂവില്‍ നില്‍ക്കുകയായിരുന്നു താരം. ഇതിനിടെ ഒരു മധ്യവയസ്‌കന്‍ ബോധരഹിതനായി വീണു. ഉടന്‍ തന്നെ സോനു സൂദ് ആ വ്യക്തിക്ക് സിപിആര്‍ (കാര്‍ഡിയോ പള്‍മണറി റെസസിറ്റേഷന്‍) നല്‍കി. രണ്ട് മിനിറ്റിന് ശേഷം ആ വ്യക്തി ബോധം വീണ്ടെടുത്തു.
Immigration officers public appreciated Sonu Sood:സോനു സൂദിന്‍റെ ഈ പ്രവര്‍ത്തിയില്‍ ഇമിഗ്രേഷന്‍ ഓഫിസര്‍മാര്‍ ഉള്‍പ്പടെയുള്ളവര്‍ അഭിനന്ദനങ്ങളും പ്രശംസകളും അറിയിച്ചു. പ്രസ്‌തുത യാത്രക്കാരനും സോനു സൂദിന് നന്ദിയും കൃതജ്ഞതയും രേഖപ്പെടുത്തി. താരത്തിന്‍റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എല്ലായ്‌പ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.
Sonu Sood receives a lot of love from public:കൊവിഡ് മഹാമാരിക്കാലത്ത് സോനു സൂദ് ഏറെ ശ്രദ്ധ നേടിയിരുന്നു. കുടിയേറ്റക്കാരെ അവരുടെ വീടുകളില്‍ എത്തിക്കാന്‍ സഹായിച്ചതുമുതല്‍ രോഗികള്‍ക്ക് മരുന്നുകളും മറ്റ് കൊവിഡ് ദുരിതാശ്വാസ ഉപകരണങ്ങളും ലഭ്യമാക്കുന്നതുവരെ മനുഷ്യത്വപരമായ ശ്രമങ്ങള്‍ നിര്‍വഹിച്ചത് താരം ജനങ്ങളുടെ സ്‌നേഹത്തിനും പ്രശംസകള്‍ക്കും പാത്രമായി.
Also Read:'ഇനിയവൾ രണ്ട് കാലുകളിലാകും സ്കൂളിൽ പോകുക' ; ഒറ്റക്കാലില്‍ ദിവസേന ഒരു കിലോമീറ്റര്‍ താണ്ടുന്ന പെണ്‍കുട്ടിക്ക് സോനു സൂദിന്‍റെ കൈത്താങ്ങ്
Sonu Sood latest movies :സോനു സൂദിന്‍റെ തന്നെ പ്രൊഡക്ഷന്‍ ഹോം ഒരുക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'ഫത്തേഹ്' ആണ് താരത്തിന്‍റെ വരാനിരിക്കുന്ന ചിത്രം. വൈഭവ് മിശ്ര ആദ്യമായി സംവിധാനം ചെയ്യുന്ന 'ഫത്തേഹ്' ഒരു യഥാര്‍ഥ സംഭവത്തെ ആസ്‌പദമാക്കിയുള്ളതാണ്. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ഗെറ്റപ്പിലാകും താരം സിനിമയില്‍ പ്രത്യക്ഷപ്പെടുക. 2023ല്‍ തന്നെ 'ഫത്തേഹി'ന്‍റെ റിലീസ് ഉണ്ടാകുമെന്നാണ് സൂചന.
Sonu Sood about Fateh:സിനിമയുടെ കഥ രസകരമാണെന്നാണ് താരം പറയുന്നത്. 'ഫത്തേഹിന്‍റെ കഥ രസകരമാണ്. വളരെ നിര്‍ണായകമായ വിഷയങ്ങളില്‍ ഒന്നാണിത്. സ്‌ക്രിപ്‌റ്റ് വായിച്ചപ്പോള്‍ തന്നെ ഈ പ്രൊജക്‌ടിന്‍റെ ഭാഗമാകാന്‍ ഞാന്‍ ആഗ്രഹിച്ചു. ഈ കഥ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ ഞാൻ അതീവ സന്തുഷ്‌ടനാണ്' - സിനിമയെ കുറിച്ച് മുമ്പൊരിക്കല്‍ സോനു സൂദ് പറഞ്ഞതിങ്ങനെ.